100 കോടി കടന്ന് തരംഗം തീർത്ത് അജയന്റെ രണ്ടാം മോഷണം! ദിവസവും ഒരു കോടിക്ക് മുകളിൽ കളക്ഷൻ
മൂന്നാം വാരത്തിൽ 100 കോടി കടന്ന് തരംഗം തീർത്ത് അജയന്റെ രണ്ടാം മോഷണം (ARM). മാജിക് ഫ്രെയിംസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ARM. റിലീസായി ഇരുപതാം ദിവസം പിന്നിടുമ്പോഴും എല്ലാ ദിവസവും ഒരു കോടിക്ക് മുകളിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുകയാണ്. നൂറ് കോടിയും കഴിഞ്ഞ് ഇതിപ്പോൾ നാലാം വാരത്തിലാണ് ചിത്രമെത്തി നിൽക്കുന്നത്. അവധിയല്ലാത്ത ദിവസങ്ങളിൽ പോലും തിയേറ്ററുകളിൽ ജനത്തിരക്കും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയുമാണ്. ഇന്ന് മാത്രം ഏറ്റവും റെക്കോർഡ് കണക്കായ 4000 ടിക്കറ്റുകളാണ് മണിക്കൂറിൽ ബുക്മൈഷോ വഴി വിറ്റ് പോയിരിക്കുന്നത്. ARM ന്റെ നിർമ്മാണം നിർവ്വഹിച്ച മാജിക് ഫ്രെയിംസിന്റെ 15 വർഷത്തിനിടക്ക് 26 ചിത്രങ്ങളിൽ ഏറ്റവും വലിയ ഹിറ്റ് ആയി മാറിയിരിക്കുകയാണ് ARM. ജിതിൻ ലാൽ സംവിധാനം ചെയ്തിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് സുജിത്ത് നമ്പ്യാർ ആണ്. തന്റെ ആദ്യ സിനിമകൊണ്ട് സിനിമ പ്രമികളെ ഞെട്ടിക്കാൻ ഒരു പുതുമുഖ സംവിധായകൻ എന്ന നിലയിൽ ജിതിനു കഴിഞ്ഞു. ടൊവിനോയുടെയും സുരഭിയുടെയും അസാമാന്യ പെർഫോമൻസും ജോമോൻ ടി. ജോൺ എന്ന പകരം വെക്കാനില്ലാത്ത സിനിമാട്ടോഗ്രാഫി ബ്രാൻഡും മ്യൂസിക്കിന്റെ പ്ലേസ്മെന്റും ആഴമുള്ള കഥാപാത്രങ്ങളും കൊണ്ട് തന്നെയാണ് ഈ ചിത്രം മുന്നിൽ നിൽക്കുന്നത്.
https://www.facebook.com/Malayalivartha