Widgets Magazine
20
May / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനിൽ 103 ഒഴിവുകൾ ; 1,20,000 രൂപ വരെ ശമ്പളം


സെറ്റ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം; നാട്ടിൽ തന്നെ അധ്യാപകരാകാം


കളിക്കാന്‍ വന്നാല്‍ കളി പഠിപ്പിക്കും... ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷത്തിനു പിന്നാലെ സൈന്യത്തിനു 40,000 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങുന്നു; ചാവേര്‍ ഡ്രോണ്‍ കാമികാസി മുതല്‍ വ്യോമ പ്രതിരോധ സംവിധാനം വരെ


കാശ്മീരിന്റെ കിഴക്കും പടിഞ്ഞാറും അതിര്‍ത്തികള്‍ നിരീക്ഷിക്കാന്‍ മാത്രമായി തയ്യാറാക്കിയ ആര്‍.ഐ.സാറ്റ് 1ബി ഉപഗ്രഹത്തിന്റെ വിക്ഷേപണം പൂര്‍ത്തിയാക്കാനായില്ല....


കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്... ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ശിഷ്യനെ അനുഗ്രഹിക്കാനും യുവതുർക്കിയെ കാണാനും പാലാ കുരിശുപള്ളി മുറ്റത്തെത്തി സംവിധായകൻ ഭദ്രൻ

20 MAY 2025 04:56 PM IST
മലയാളി വാര്‍ത്ത

ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു രംഗം.മോഹൻലാൽ എന്ന ജനപ്രിയ നടൻ ഒരു ജീപ്പ് ജംബ് ചെയ്യിച്ച് പുഴയിലേക്കു വീഴുന്ന സാഹസ്സികമായ രംഗം. മലയാളത്തിൻ്റെ ലെജൻ്റ് സംവിധായകൻ ഭദ്രനായിരുന്നു തൻ്റെ സ്ഫടികം എന്ന ചിത്രത്തിനു വേണ്ടി ഈ രംഗം ചിത്രീകരിച്ചത്.

ഈ രംഗംചിത്രീകരിക്കുമ്പോൾ പ്രേഷകർകർ ആവേശത്തോടെ കൈയ്യടിച്ചവരുടെ കൂട്ടത്തിൽ ഒരു കൊച്ചു പയ്യനുമുണ്ടായിരുന്നു, മാത്യൂസ് തോമസ് പ്ലാമൂട്ടിൽ എന്നായിരുന്നു ആ പയ്യൻ്റെ പേര്. ചങ്ങനാശേരി വെരൂർ സ്വദേശി. കാലം മുന്നോട്ടു പോകുന്തോറും മാത്യുസിൻ്റെ മനസ്സിൽ സിനിമാ മോഹവും വളർന്നു. ഒപ്പം ഭദ്രൻ എന്ന സംവിധായകനോടുള്ള ആരാധനയും ബഹുമാനവും കൂടി വന്നു.

വിദ്യാഭ്യാസം കഴിഞ്ഞതോടെ സിനിമയാണ് തൻ്റെ പ്രവ്രർത്തനമണ്ഡലമെന്ന് അവൻ തിരിച്ചറിഞ്ഞു. അതും ഒരു സംവിധായകനാകുകയെന്നത്.
നാട്ടുകാരൻ കൂടിയായ ജോണി ആൻ്റെണി ക്കൊപ്പം സംവിധാനത്തിൻ്റെ ബാലപാഠങ്ങൾ പടിച്ചു തുടങ്ങിയ മാത്യുസ് ജോണി ക്കൊപ്പം ഏതാനും ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചു.

പിന്നീട് ദീപൻ, അമൽനീരദ്, ഖാലിദ് റഹ്മാൻ, തരുൺ മൂർത്തി, നിസാം ബഷീർ, തുടങ്ങിയവർക്കൊപ്പവും പ്രവർത്തിച്ചു. ഏറെ മോഹിച്ച ഭദ്രനോടും പ്രവർത്തിച്ചു കൊണ്ടാണ് മാത്യൂസ് തോമസ് സ്വതന്ത്ര സംവിധായകനാകുന്നത്. തന്നൊരു സ്വതന്ത്ര സംവിധായകനാകുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോൾ ഉദ്ദേശിച്ചത്, പാലായിലെ പ്രസിദ്ധനായ കടുവാക്കുന്നേൽ കുറുവാച്ചൻ്റെ കഥയാണ്.

ഷിബിൻ ഫ്രാൻസീസിൻ്റെ തിരക്കഥയിൽ ഒറ്റക്കൊമ്പൻ എന്ന പേരിൽ സുരേഷ് ഗോപി നായകനായി സിനിമ ഫോമിലായി. ഗോകുലം മൂവീസ്സിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മാണവും ഏറ്റെടുത്തു. ചില സാങ്കേതികമായ തടസ്സങ്ങൾ ഉണ്ടായതോടെ ചിത്രീകരണം അനിശ്ചിതമായി നീണ്ടുപോയി. ഇതിനിടയിൽ തെരഞ്ഞെടുപ്പും പിന്നീട് സുരേഷ് ഗോപി കേന്ദ്ര മന്ത്രിയുമായി മാറി.

ഈ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു കൊണ്ട് കഴിഞ്ഞ ഡിസംബർ മാസത്തിൽ ഒറ്റക്കൊമ്പൻ ചിത്രീകരണം ആരംഭിച്ചത്. ഒരുമാസത്തോളം ആദ്യ ഷെഡ്യൂൾനീണ്ടുനിന്നു. പിന്നീട് ചിത്രീകരണം ആരംഭിച്ചത് ഏപ്രിൽ ഇരുപത്തിയൊന്നിനാണ് രണ്ടര മാസത്തോളം നീളുന്ന രണ്ടാം ഘട്ട ചിത്രീകരണം പാലാ തൊടുപുഴ ഭാഗങ്ങളെ കേന്ദ്രികരിച്ചാണ് പുരോഗമിക്കുന്നത്.

പാലായാണ് ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലം. രണ്ടാം ഷെഡ്യൂൾ ആരംഭിച്ചതിനു ശേഷം പാലാ നഗരത്തിൽ ഈ സിനിമയുടെ ചിത്രീകരണം എത്തുന്നത് മെയ് പതിതെട്ടു ഞായറാഴ്ച്ചയായിരുന്നു. അതും പ്രസിദ്ധമായ പലാകുരിശു പള്ളിക്കു മുന്നിൽ. പൊതുനിരത്തിൽ സുരേഷ് ഗോപിയും മാർക്കോ വില്ലൻ ദുഹാൻ കബീർ സിംഗും തമ്മിലുള്ള സംഘട്ടനം.

ഈ രംഗം ചിത്രീകരിക്കുമ്പോൾ സംവിധായകൻ മാത്യൂസ് തോമസ് ഓർമ്മിച്ചത് തനിക്കു പ്രചോദനം തന്ന ചങ്ങനാശ്ശേരി മാർക്കറ്റിലെ സംഘട്ടനത്തിൻ്റെ യഥാർത്ഥ ശിൽപ്പിയായ ഭദ്രൻ എന്ന സംവിധായകനേയാണ്. അദ്ദേഹത്തിൻ്റെ വീടും പാലായാണ്. ഈ ലൊക്കേഷനോട് ഏറെ അടുത്തുമാണ്.

കാലത്തുതന്ന മാത്യൂസ് ഭദ്രൻ്റെ വീട്ടിലെത്തി ലൊക്കേഷൻ അന്ദർശിക്കണമെന്നാ വശ്യപ്പെട്ടു. സന്തോഷത്തോടെ തന്നെയാണ് അദ്ദേഹം താൻ്റ ശിഷ്യനെ മടക്കിയത്.

"നീ പൊയ്ക്കോ..... ഞാൻ എത്തിക്കോളാം. മാത്രമല്ല സുരേഷ് ഗോപിയും ഉണ്ടല്ലോ? അവനെ കണ്ടിട്ടും ഒരുപാടു നാളായി. ഞാൻ വരും. എൻ്റെ യുവതുർക്കിയിലെ നായകൻ കൂടിയല്ലേ?

ഞാൻ വരും.

വലിയ ജനക്കൂട്ടത്തിൻ്റെ സാന്നിദ്ധ്യത്തിൽ ചിത്രീകരണം നടക്കുന്നതിനിടയിലാണ് ഭദ്രൻ കടന്നുവന്നത്. വലിയ സന്തോഷത്തോടെ സംവിധായകൻ മാത്യൂസ് തോമസ്സും, പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കലും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. സുരേഷ് ഗോപിയുമായി
അമ്മ സംഘടനയിലെ കാര്യങ്ങൾ സംസാരിക്കാൻ ഭാരവാഹികളായ ബാബുരാജും, ജയൻ ചേർത്തലയും ഈയവസരത്തിൽ ഇവിടെ സന്നിഹിതരായിരുന്നു.

ബോളിവുഡ് താരവും മാർക്കോയിലൂടെ ശ്രദ്ധേയനുമായ കബീർദുഹാൻ സിംഗിനെ ഭദ്രനെ പരിചയപ്പെടുത്തിക്കൊണ്ടു സുരേഷ് ഗോപി പറഞ്ഞു -

ദിസ് ഈസ് ലജൻ്റെ ഡയറക്ടർ മലയാളം മൂവി

ഭദ്രനും, ദുഹാൻ കബീർ സിംഗും പരസ്പരം കൈകൊടുത്ത് സന്തോഷത്തിൽ പങ്കുചേർന്നു. അതിനിടയിലാണ് സംവിധായകൻ മാത്യൂസ് ഭദ്രൻ്റെ മുന്നിൽ, ഒരാവശ്യം ഉന്നയിക്കുന്നത്.

എന്താടാ?

"ഒരു ഷോട്ട് സാറെടുക്കണം"

ഭദ്രൻ ഒന്നു ചിരിച്ചു കൊണ്ടു പറഞ്ഞു. "ഞാൻ വിചാരിച്ചു അഭിനയിക്കാനാണന്ന്.

മാത്യൂസിൻ്റെ ആവശ്യപ്രകാരം സുരേഷ് ഗോപിയും. ദുഹാൻ സിംഗും ചേർന്ന ഒരു ഷോട്ട് ഭദ്രൻ എടുത്തു. യൂണിറ്റംഗങ്ങൾ ഏറെ കൈയ്യടിയോടെയാണ് ഇതു സ്വീകരിച്ചത്. ഷോട്ടിനു മുമ്പ് ക്യാമറാമാൻ ഷാജിയേയും സംവിധായകൻ മാത്യൂസ് ഭദ്രനു പരിചയപ്പെടുത്തിക്കൊടുത്തു.

വലിയ താരനിരയുടെ അകമ്പടിയോടെയും, വലിയ മുതൽമുടക്കിലൂടെയും എത്തുന്ന മാസ് എൻ്റെർടൈനർ ആയിരിക്കും. ഒറ്റക്കൊമ്പൻ എന്ന ചിത്രം. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി മേഘ്നാ രാജ്, ബിജു പപ്പൻ, ഇടവേള ബാബു, ബാലാജി ശർമ്മ, മാർട്ടിൻ മുരുകൻ, ജിബിൻ ഗോപിനാഥ്, പൂജപ്പുര രാധാകൃഷ്ണൻ, പുന്നപ്ര അപ്പച്ചൻ, വഞ്ചിയൂർ പ്രവീൺ, ബാബു പാലാ, ദീപക് ധർമ്മടം, തുടങ്ങിയ വലിയ താരനിര ഈ ചിത്രത്തിലുണ്ടെന്നും പിആർഓ വാഴൂർ ജോസ് അറിയിച്ചു.

തിരക്കഥ - ഷിബിൻ ഫ്രാൻസിസ്.
: ഗാനങ്ങൾ- വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം - ഹർഷവർദ്ധൻ രാമേശ്വർ
ഛായാഗ്രഹണം - ഷാജികുമാർ.
എഡിറ്റിംഗ് - ഷഫീഖ് വി.ബി.
കലാസംവിധാനം - ഗോകുൽ ദാസ്.
മേക്കപ്പ് - റോണക്സ് സേവ്യർ.
കോസ്റ്റും - ഡിസൈൻ അനിഷ്
അക്ഷയ പ്രേംനാഥ്‌ (സുരേഷ് ഗോപി)
കാസ്റ്റിംഗ് ഡയറക്ടർ - ബിനോയ് നമ്പാല
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - കെ.ജെ. വിനയൻ., ദീപക് നാരായണൻ
കോ-പ്രൊഡ്യൂസേർസ് - വി.സി. പ്രവീൺ ബൈജു ഗോപാലൻ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി.
പ്രഭാകരൻ കാസർഗോഡ്.
പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനക്കൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുക്കളയിലുണ്ട് പരിഹാരം  (4 hours ago)

ട്രംപ് ജൂതരെ കൈവിട്ടോ  (4 hours ago)

ഇന്ത്യൻ വാരിയർ ... ഒരുത്തനേം നിലംതൊടീക്കില്ല..  (5 hours ago)

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനിൽ 103 ഒഴിവുകൾ  (5 hours ago)

നാട്ടിൽ തന്നെ അധ്യാപകരാകാം  (5 hours ago)

ശിഷ്യനെ അനുഗ്രഹിക്കാനും യുവതുർക്കിയെ കാണാനും പാലാ കുരിശുപള്ളി മുറ്റത്തെത്തി സംവിധായകൻ ഭദ്രൻ  (6 hours ago)

കള്ളക്കേസ് കൊടുത്ത് മാനസികമായി ദ്രോഹിച്ച വീട്ടുടമയ്‌ക്കെതിരെ നിയമപരമായി നീങ്ങും  (7 hours ago)

രാത്രയിൽ കൊടും മഴ 4 ജില്ലകളിൽ RED ALERT..! പ്രവചനങ്ങൾ തകിടം മറിഞ്ഞു കൊടും മഴ വരുന്നേ...  (8 hours ago)

ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുമ്പോള്‍....  (9 hours ago)

ബന്ധുവീട്ടില്‍ നിന്ന് മൂന്നാറിലേക്ക് പോകുംവഴി  (10 hours ago)

ഡോ. ജയന്ത് നര്‍ലികര്‍ അന്തരിച്ചു....  (10 hours ago)

സ്റ്റാലിൻ മീശ പിരിച്ചു പിണറായി മുഖം കുനിച്ചു സുപ്രീം കോടതിയിൽ നടന്നതെന്ത്?  (10 hours ago)

ജ്യോതി മൽഹോത്ര കേരളത്തിൽ..!ലക്ഷ്യം കൊച്ചൻ ഷിപ്പിയാർഡ് സർവ്വതും ക്യാമറയിൽ  (10 hours ago)

ഞാൻ കൊന്നു സാറെ കസ്റ്റഡിയിൽ ഈ തള്ളയുടെ നിലവിളി..! ആദ്യം തലപ്പിളർത്തി പിന്നാലെ വലിച്ചെറിഞ്ഞ്  (10 hours ago)

സ്‌കൂട്ടര്‍ യാത്രക്കാരന് ഭാരുണാന്ത്യം...  (10 hours ago)

Malayali Vartha Recommends