Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശ്രീനാഥ് ഭാസി ആക്ഷൻ ഹീറോ ആകുന്ന പൊങ്കാലയുടെ ടീസർ പ്രകാശനം ചെയ്തു

21 AUGUST 2025 01:36 PM IST
മലയാളി വാര്‍ത്ത

ശ്രീനാഥ് ഭാസി യെ ആദ്യമായി ആക്ഷൻ ഹീറോ ആയി അവതരിപ്പിക്കുന്നപൊങ്കാല എന്ന ചിത്രത്തിൻ്റെ ടീസർ പ്രകാശനം ചെയ്തിരിക്കുന്നു. ഏ. ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ടീസർ പ്രശസ്ത താരങ്ങളായ ആസിഫ് അലി, ആൻ്റണി വർഗീസ്, ( പെപ്പെ) വിജയ് സേതുപതി, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, പേളി മാണി, മിഥുൻ രമേശ്, അന്നാ രേഷ്മ രാജൻ,, നൈല ഉഷ, സാനിയ ഇയ്യപ്പൻ, എന്നീ പ്രമുഖ താരങ്ങളുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രകാശനം ചെയ്തിരിക്കു അത്. ഇത്രയും പ്രശസ്തരായ അഭിനേതാക്കൾ ഒരു ടീസർ പ്രകാശനം ചെയ്തിരിക്കുന്നത് ഈ ചിത്രത്തിൻ്റെ പ്രാധാന്യം ഏറെ വർദ്ധിപ്പിക്കുന്നു. ചലച്ചിത്ര വൃത്തങ്ങളിലും, ചലച്ചിത്ര പ്രേമികൾക്കിടയിലുംവലിയ ആകർഷണമാണ് ഈ ടീസറിന് ലഭിച്ചിരിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളിലൂടെ സൂചിപ്പിക്കുന്നു.
ഗ്ലോബൽ പിക്ച്ചേഴ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കോ - പ്രൊഡ്യൂസർ - ഡോണ തോമസ്. യുവ പ്രേക്ഷകരുടെ ഇടയിൽ ഏറെ ഹരമായി മാറിയ ശ്രീനാഥ് ഭാസിക്ക് പുതിയ രൂപവും ഭാവവും നൽകി ക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. തീരപ്രദേശത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു ഹാർബറിൻ്റെ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ .
കടലിൽ പണിയെടുക്കുന്ന ഒരു സമൂഹത്തിൻ്റെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ച തികച്ചും റിയലിസ്റ്റിക്കായി അവ തരിപ്പിക്കുകയാണ് ഈ ചിത്രത്തെ .
തോക്കിൻ മുനകളിലും ,പിച്ചാത്തിപ്പിടികളിലു മായിട്ടാണ് ഓരോ മുഹൂർത്തങ്ങളുമെന്ന് പുറത്തുവിട്ട ടീസറിലൂടെ വ്യക്തമാക്കുന്നു.

ഒരു ഹാർബറിലെ രണ്ടു ഗ്രൂപ്പുകളുടെ കിടമത്സരത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം. മികച്ച ആക്ഷൻ ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അരഡസനോളം മികച്ച ആക്ഷനുകളാണുള്ളത്. ശ്രീനാഥ് ഭാസിക്കു പുറമേ ബാബുരാജ്, യാമിസോന ,അലൻസിയർ, സുധീർ കരമന,, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, മാർട്ടിൻമുരുകൻ സമ്പത്ത് റാം, , ഇന്ദ്രജിത് ജഗജിത്, സ്മിനു സിജോ, രേണു സുന്ദർ, ജീമോൻ ജോർജ്, ശാന്തകുമാരി, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം - രഞ്ജിൻ രാജ് ,
ഛായാഗ്രഹണം - ജാക്സൺ ജോൺസൺ.
എഡിറ്റിംഗ് - കപിൽ കൃഷ്ണ.
കലാസംവിധാനം - കുമാർ എടക്കര '
മേക്കപ്പ് - അഖിൽ. ടി. രാജ്.
നിശ്ചല ഛായാഗ്രഹണം - ജിജേഷ് വാടി.
സംഘട്ടനം - രാജശേഖരൻ, മാഫിയാ ശശി, പ്രഭു ജാക്കി,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ആയുഷ് സുന്ദർ'
പബ്ലിസിറ്റി ഡിസൈനർ - ആർട്ടോകാർപ്പസ് '
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഹരി കാട്ടാക്കട.
പ്രൊഡക്ഷൻ കൺട്രോളർ- സെവൻ ആർട്ട്സ് മോഹൻ'
വൈപ്പിൻ, ചെറായി ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയായിരിക്കുന്നത് എന്ന് വാഴൂർ ജോസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (23 minutes ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (31 minutes ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (38 minutes ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (1 hour ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (2 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (3 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (3 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (3 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (4 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (4 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (4 hours ago)

Malayali Vartha Recommends