Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!

18 DECEMBER 2025 11:33 PM IST
മലയാളി വാര്‍ത്ത

 2026 ൽ യുഎഇയിൽ വരാനിരിക്കുന്ന ഈദ് ആഘോഷങ്ങൾക്ക് നീണ്ട അവധി ലഭിക്കാൻ സാധ്യത. ഈദ് അൽ ഫിത്തറിന് നാല് ദിവസവും ഈദ് അൽ അദ്ഹയ്ക്ക് ആറ് ദിവസവും വരെ അവധി ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ.യുഎഇയിൽ ജോലി ചെയ്യുന്നവരും താമസിക്കുന്നവരും എപ്പോഴും കാത്തിരിക്കുന്നത് നീണ്ട പൊതു അവധി ദിനങ്ങൾക്കായാണ്.

അതിനാൽ യാത്രകൾ പോകാനും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും ആഗ്രഹിക്കുന്നവർക്ക് 2026 വലിയ അവസരങ്ങളാണ് നൽകുന്നത്. വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളാണ് ഈദ് അൽ ഫിത്തറും ഈദ് അൽ അദ്ഹയും. ജ്യോതിശാസ്ത്ര പ്രവചനങ്ങൾ അനുസരിച്ച് 2026 ൽ റമദാൻ മാസം ഫെബ്രുവരി 19 വ്യാഴാഴ്ച ആരംഭിക്കാനാണ് സാധ്യത.

റമദാൻ മുപ്പത് ദിവസം പൂർത്തിയാകുകയാണെങ്കിൽ ഈദ് അൽ ഫിത്തർ ആഘോഷങ്ങൾ മാർച്ച് 20 വെള്ളിയാഴ്ച ആരംഭിക്കും. യുഎഇയിലെ അവധി നിയമങ്ങൾ അനുസരിച്ച് റമദാൻ മാസത്തിന്റെ അവസാന ദിവസവും ഈദ് അവധിയുടെ ഭാഗമായി ലഭിക്കും. ഇത് പ്രകാരം മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെ തുടർച്ചയായ നാല് ദിവസത്തെ അവധി നിവാസികൾക്ക് ലഭിച്ചേക്കാനുള്ള സാധ്യത ഏറെയാണ്.

2026 ലെ ഏറ്റവും ദൈർഘ്യമേറിയ അവധിക്കാലമായിരിക്കും ഈദ് അൽ അദ്ഹയുടേത്. യുഎഇയിലെ ഔദ്യോഗിക കലണ്ടർ പ്രകാരം മെയ് അവസാന വാരത്തിലാണ് ഈ വലിയ പെരുന്നാൾ വരുന്നത്. മെയ് 26 ചൊവ്വാഴ്ച അറഫാത്ത് ദിനം, മെയ് 27 ബുധൻ മുതൽ മെയ് 29 വെള്ളി വരെ ഈദ് അൽ അദ്ഹ അവധി എന്നിങ്ങനെയാണ് കണക്കാക്കുന്നത്.

ഇതിനോടൊപ്പം ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുന്നതോടെ ആകെ ആറ് ദിവസത്തെ അവധി ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത് പ്രവാസികൾക്ക് കൂടുതൽ ഗുണം ചെയ്യുന്നു അതിനാൽ വിദേശ യാത്രകൾക്കോ നാട്ടിൽ പോകാനോ ആഗ്രഹിക്കുന്നവർക്ക് ഈ സമയം ഉപകാരപ്പെടും.

 



അതേസമയം ഇസ്ലാമിക കലണ്ടറിലെ തീയതികൾ ചന്ദ്രനെ കാണുന്നതിനെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുന്നത്. അതിനാൽ ഈ പറഞ്ഞ തീയതികളിൽ ചിലപ്പോൾ മാറ്റം വരാനുള്ള സാധ്യതയുണ്ട്. ആഘോഷങ്ങൾക്ക് തൊട്ടടുത്ത ദിവസങ്ങളിലാണ് യുഎഇ ഭരണകൂടം ഔദ്യോഗികമായ അറിയിപ്പ് നൽകുക.

എങ്കിലും ജ്യോതിശാസ്ത്ര പ്രകാരമുള്ള കണക്കുകൾ ആയതിനാൽ ഈ പ്രവചനങ്ങൾ മുൻകൂട്ടി അവധി പ്ലാൻ ചെയ്യുന്നവർക്ക് വലിയ സഹായമാകും. പ്രവാസികൾക്ക് ഇത്തരം അവധികൾ നേരത്തെ അറിയാൻ സാധിക്കുന്നതിനാൽ യാത്രകൾക്കും മറ്റും തയ്യറെടുക്കാനുള്ള കൂടുതൽ സമയം ലഭിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗ്‌ളാമര്‍ ലുക്കില്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്  (22 minutes ago)

സണ്ണി ജോസഫിന് ഭീഷണി മന്ത്രി സ്ഥാനം തുലാസിൽ കെ പി സി സിയിൽ ജാഗ്രത വൈദ്യുതമന്ത്രി സണ്ണി ജോസഫിന് സുപ്രീം കോടതി നടപടി ഭീഷണിയാവുമോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ലക്ഷ്യമിട്ട് സോഷ്യൽ മീ  (1 hour ago)

ഉലകനായകന്റെ ആക്ഷന്‍ ചിത്രം 'സാണ്ടിയാര്‍' ഫസ്റ്റ്‌ലുക്ക് പുറത്ത്  (1 hour ago)

കുടുംബത്തിലെ 7 പേരെ അരകല്ലുകൊണ്ട് തലയ്ക്കടിച്ച് അരിവാളുകൊണ്ട് വെട്ടിയും കൊന്നു..! അച്ഛന് കൂട്ട് 17 കാരിയായ മകൾ  (1 hour ago)

തനിക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന് ധനുഷ്  (1 hour ago)

കാരുണ്യ ലോട്ടറി KR-775 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം ഒരു കോടി രൂപ  (1 hour ago)

നാടന്‍ ലുക്കില്‍ ലാലേട്ടന്‍; ചെക്ക് ഷര്‍ട്ടും മുണ്ടുമുടുത്ത് തൊടുപുഴയിലെ ലൊക്കേഷനില്‍ മോഹന്‍ലാല്‍  (1 hour ago)

ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു  (1 hour ago)

ദിലീപിന്റെ 147ാം ചിത്രം 'ബാന്ദ്ര' ഒടിടിയിലേക്ക്  (1 hour ago)

കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും, പുറത്തിറങ്ങുന്നവർ കാറ്റിനെയും സൂക്ഷിക്കുക  (2 hours ago)

ഇനി ആ വഴിയിലൂടെ... സിനിമയിലും പാട്ടിലും തിളങ്ങി അനുപമ അവസാനം രാഷ്ട്രീയത്തിലേക്ക്!  (2 hours ago)

അർച്ചനയുടെ അമ്മയോട് മാപ്പ് ചോദിച്ച് ദേവൻ രാമചന്ദ്രൻ.! നീയൊന്നും റോഡിന്റെ ഉടമയല്ല പൊട്ടിത്തെറിച്ച്, ജസ്റ്റിസ്  (2 hours ago)

ഗുരുവായൂർ അമ്പല നടയിൽ ശ്രുതി വിവാഹിതയായി..! ഒപ്പം ജെൻസന്റെ കുടുംബം..! അച്ഛന്റെ സ്ഥാനത്ത് EX മന്ത്രി  (2 hours ago)

സോഷ്യൽ മീഡിയ റീലിനായി 18കാരനെ പെട്രോളൊഴിച്ച് തീകൊളുത്തി!  (2 hours ago)

കൊല്ലത്ത് ഡ്രൈവറായി ജീവിതം; ബിഹാറിൽ കൊലപാതകക്കേസുകളിൽ പ്രതി! 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളി പിടിയിൽ  (3 hours ago)

Malayali Vartha Recommends