ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് അഹമ്മദാബാദിൽ....

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് അഹമ്മദാബാദിൽ. നിലവിൽ പരമ്പരയിൽ 2-1 മുന്നിലാണ് ഇന്ത്യ. ആദ്യ മത്സരവും മൂന്നാം മത്സരവും ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരം ദക്ഷിണാഫ്രിക്ക ജയിക്കുകയായിരുന്നു.
ഇന്നത്തെ മത്സരം ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാനാകും. ദക്ഷിണാഫ്രിക്കയാണ് ജയിക്കുന്നതെങ്കിൽ പരമ്പര 2-2 സമനിലയാവും.
നാലാം ടി20 മത്സരത്തിന് തൊട്ടു മുമ്പ് വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ കാൽവിരലിന് പരിക്കേറ്റതിനാൽ അവസാന മത്സരത്തിൽ ഗിൽ കളിക്കാനിടയില്ലെന്നാണ് റിപ്പോർട്ട്. ഇതോടെ അവസാന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ ഓപ്പണറാകാനും സാധ്യതയേറെയാണ്,
അഭിഷേക് ശർമയും സഞ്ജുവും ഓപ്പണർമാരാകുമ്പോൾ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദ്ദിക് പാണ്ഡ്യ എന്നിവരാകും ബാറ്റിങ് നിരയിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ എത്തുക. അക്ഷർ പട്ടേലും പരിക്കേറ്റ് പുറത്തായതിനാൽ ശിവം ദുബെയും വിക്കറ്റ് കീപ്പറായ ജിതേഷ് ശർമയും പ്ലേയിങ് ഇലവനിൽ എത്തിേയക്കും.
അക്‌സർ പുറത്തായതോടെ കുൽദീപ് യാദവിനും പ്ലേയിംഗ് ഇലവനിൽ സ്ഥാനം ഉറപ്പാണ്. വരുൺ ചക്രവർത്തിയാകും ടീമിലെ രണ്ടാമത്തെ സ്പിന്നർ. ജസ്പ്രീത് ബുംറ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തുമ്പോൾ ഹർഷിത് റാണ പുറത്തായേക്കും.
"
https://www.facebook.com/Malayalivartha


























