നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ കഴിഞ്ഞിരുന്ന നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ കഴിഞ്ഞിരുന്ന നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. കിഴക്കൻ ബംഗളൂരുവിലാണ് സംഭവം നടന്നത്.
ആറും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികൾക്കും യുവതിക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നാലുവയസുകാരിയായ മനുശ്രീ ആണ് മരിച്ചത്. ശ്രിയാൻ (6), ശേഖർ (5), മമത (30) എന്നിർക്കാണ് പരിക്കേറ്റത്. ഇവർ എല്ലാവരും തകർന്ന കെട്ടിടത്തിനടുത്തുളള താൽക്കാലിക ഷെഡ്ഡിൽ കഴിയുകയായിരുന്നു. സിമന്റ് ഷീറ്റുകൾ കൊണ്ട് മറച്ച താൽക്കാലിക ഷെഡ്ഡിൽ കഴിഞ്ഞ കുടുംബം നഗരത്തിൽ ചെറിയ തൊഴിൽ ചെയ്ത് ജീവിക്കുന്നവരാണ്.
വെളുപ്പിന് മൂന്നു മണിക്കും മൂന്നരയ്ക്കും ഇടയിലായിരുന്നു 12 സിമന്റ് കട്ടകൾ ഇവരുടെ ഷെഡിനോട് ചേർന്നുള്ള കെട്ടിടഭാഗത്തു നിന്ന് അടർന്ന് ഷെഡിന് മുകളിലേക്ക് വീണത്. വിജയപുര ജില്ലയിലെ ഭൊരാഗി ഗ്രാമത്തിൽനിന്നുള്ളവരാണ് ഇവർ.
"
https://www.facebook.com/Malayalivartha


























