എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം

നടിയെ ആക്രിച്ച കേസിന്‍റെ നിയമയുദ്ധം അവസാനിക്കുന്നില്ല. നടിയെ ആക്രിച്ച കേസിൽ വിചാരണ കോടതി ശിക്ഷിച്ച രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കേസിലെ അഞ്ചും ആറും പ്രതികളായ വടിവാൾ സലിം, പ്രദീപ് എന്നിവരാണ് അപ്പീൽ നൽകിയത്. അപ്പീൽ പരിഗണിച്ച് തീർപ്പുണ്ടാക്കുന്നതിന് കാല താമസമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങൾക്ക് ഗൂഢാലോചനയിലടക്കം പങ്കില്ലെന്നും ഇക്കാര്യം അതിജീവതയുടെ മൊഴിയിലുണ്ടെന്നും ഹർജിയിലുണ്ട്. കുറ്റകൃത്യത്തിലോ ഗൂഢാലോചനയിലോ പങ്കില്ലെന്നും കുറ്റവിമുക്തരാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
പ്രോസിക്യുഷന്‍റെ കൈവശം പ്രാഥമിക തെളിവുകൾ പോലുമില്ലെന്നും ഹർജിയിലുണ്ട്. കേസിലെ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളെയാണ് കോടതി 20വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ആറു പ്രതികള്‍ക്കും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളും തെളിഞ്ഞിരുന്നു. കേസിലെ ഏഴു മുതൽ പത്തുവരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. എട്ടാം പ്രതിയായ ദിലീപിനെയും കോടതി വെറുതെ വിട്ടിരുന്നു. ഗൂഢാലോചനയടക്കം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത്. വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഇതിനിടെയാണ് വിചാരണ കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് കേസിലെ അഞ്ചും ആറും പ്രതികള്‍ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.ക്രിസ്മസ് അവധിക്കുശേഷമായിരിക്കും കേസിൽ സര്‍ക്കാര്‍ അപ്പീൽ നൽകുക. അതിനുള്ളിൽ അപ്പീൽ നൽകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ രണ്ടാം പ്രതിയായ മാര്‍ട്ടിനെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സൈബര്‍ പൊലീസാണ് കേസെടുത്തത്. മാര്‍ട്ടിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അതിജീവിത പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസിന്‍റെ നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തുന്നതടക്കം പരിശോധിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു. കേസിൽ ശിക്ഷിക്കപ്പെട്ട മാര്‍ട്ടിൻ ഇപ്പോള്‍ വിയ്യൂര്‍ ജയിലിലെ തടവുകാരനാണ്. വീഡിയോ ഷെയര്‍ ചെയ്തവരും പ്രതികളാകുമെന്നാണ് തൃശൂര്‍ കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതുവരെ 27 ലിങ്കുകളാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. വീഡിയോ പ്രചരിപ്പിച്ചവരും കമന്‍റ് ഇട്ടരവും അടിയന്തരമായി അതെല്ലാം ഡിലീറ്റ് ചെയ്തില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും കമ്മീഷണറ്‍ അറിയിച്ചു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ് രംഗത്തെത്തി. അടച്ചിട്ട കോടതി മുറിയിലെ വാദങ്ങള്‍ ബൈജു പൗലോസ് ചോര്‍ത്തിയെന്നും കോടതിയില്‍ പറയാത്തത് പോലും ചാനലുകളില്‍ പ്രചരിപ്പിച്ചു എന്നും ദിലീപ് വാദിച്ചു. അതിനിടെ കേസുമായി ബന്ധപ്പെട്ട് പിടിച്ചുവച്ച ദിലീപിന്‍റെ പാസ്പോര്‍ട്ട് വിട്ടുനല്‍കി. കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ ചെയ്തതിന് പ്രതി മാര്‍ട്ടിനെതിരെ കേസെടുത്തു.
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിക്ക് ശേഷം ഇന്നാണ്, കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിച്ചത്. അതില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരായ ഹര്‍ജിയിലാണ് ദിലീപിന്‍റെ അഭിഭാഷകന്‍ രൂക്ഷമായി വാദിച്ചത്. അടച്ചിട്ട കോടതി മുറിയിലെ വാദങ്ങള്‍ പലതും ദുരൂഹമായ ലക്ഷ്യംവച്ച് ബൈജു പൗലോസ് ചോര്‍ത്തി, കോടതിയില്‍ പറയാത്ത കാര്യങ്ങള്‍ ചാനലുകളില്‍ പ്രചരിപ്പിച്ചു, ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കും മുന്‍പ് ചാനലിന് അഭിമുഖം നല്‍കി. ഇതുപോലൊരു സാക്ഷിയുണ്ടെങ്കില്‍ ആദ്യം കോടതിയെ അറിയിക്കുകയാണെ് വേണ്ടതെന്നും ദിലീപ് വാദിച്ചു.
ഹര്‍ജികള്‍ ജനുവരി 12ന് വീണ്ടും പരിഗണിക്കും. അതിനിടെ കേസുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി പിടിച്ചുവച്ച ദിലീപിന്‍റെ പാസ്പോര്‍ട്ട് ഇന്ന് കോടതി വിട്ടുനല്‍കി. പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷന്‍ പരിപാടികള്‍ക്ക് വിദേശത്ത് പോകാനുണ്ടെന്നടക്കം പറഞ്ഞാണ് പാസ്പോര്‍ട്ട് ദിലീപ് തിരിച്ചെടുത്തത്. പാസ്പോര്‍ട്ട് വിട്ടുകൊടുക്കരുതെന്ന് ശിക്ഷാ വിധി പ്രഖ്യാപിച്ച ദിനം പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇത് അംഗീകരിക്കാത്ത കോടതി കുറ്റവിമുക്തനാക്കിയതോടെ ജാമ്യ വ്യവസ്ഥകള്‍ ഇല്ലാതായെന്ന് അറിയിച്ചു.
അതേസമയം അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പ്രചരിപ്പിച്ചതില്‍ കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്‍റണിക്കെതിരെ കേസെടുത്തു തൃശ്ശൂര്‍ സൈബര്‍ പൊലീസാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത് വീഡിയോ പ്രചരിപ്പിച്ചവരും കുടുങ്ങുമെന്ന് തൃശ്ശൂര്‍ കമ്മീഷണര്‍ വ്യക്തമാക്കി. അതിജീവിതയായ നടിക്ക് ഐക്യദാര്‍ഢ്യവുമായി സെക്രട്ടറിയേറ്റിലെ വനിതാ സംഘടന കനല്‍ രംഗത്തുവന്നു. അവള്‍ക്കൊപ്പമെന്ന പേരില്‍ ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചു. സിപിഎം കേന്ദ്രകമ്മറ്റി അംഗം സി.എസ് സുജാത ഉദ്ഘാടനം ചെയ്തു
അതേസമയം നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ ദിലീപിന്‍റെ പാസ്പോർട്ട് തിരിച്ചുനല്‍കാൻ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി തീരുമാനം. പാസ്പോർട്ട് വിട്ടുകിട്ടണം എന്ന ദിലീപിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി വിദേശത്തേക്ക് പോകണം എന്നതുൾപ്പെടെയുള്ള കാര്യമാണ് ദിലീപിന്‍റെ അഭിഭാഷകർ കോടതില്‍ ബോധ്യപ്പെടുത്തിയത്. കേസില്‍ നേരത്തെ അറസ്റ്റിലായ സമയത്ത് ജാമ്യം ലഭിച്ചപ്പോൾ വ്യവസ്തകളുടെ ഭാഗമായാണ് ദിലീപ് കോടതിയില്‍ പാസ്പോർട്ട് സമർപ്പിച്ചിരുന്നത്. പിന്നീട് വ്യവസ്തകളില്‍ പലതവണ ഇളവ് തേടുകയും വിദേശത്തേക്ക് പോവുകയും ചെയ്തിരുന്നു. പിന്നീട് പാസ്പോർട്ട് വീണ്ടും കോടതിയുടെ കസ്റ്റഡിയിലായി. കേസില്‍ കുറ്റവിമുക്തനായ ദിവസം തന്നെ പാസ്പോർട്ട് തിരിച്ച് നല്‍കണം എന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞത് അപ്പീല്‍ പോകേണ്ട ആവശ്യമുണ്ടെന്നും അതിനാല്‍ പാസ്പോർട്ട് തിരിച്ച് നല്‍കരുതെന്നുമാണ്. എന്നാല്‍ വിഷയം ഇന്ന് വീണ്ടു പരിഗണിച്ച കോടതി വ്യക്തമാക്കിയത് ദിലീപ് കേസില്‍ കുറ്റ വിമക്തൻ ആണെന്നും കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകൾ അവസാനിച്ചെന്നും അതുകൊണ്ടുതന്നെ പാസ്പോർട്ട് തിരിച്ചു നല്‍കാവുന്നതാണെന്നുമാണ്.
കേസില്‍ വിധി വന്നതിന് പിന്നാലെ സമൂഹികമാധ്യമങ്ങളിലെ സൈബറാക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് അതിജീവിത. കോടതി ശിക്ഷിച്ച മാർട്ടിൻ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചതിൽ അടക്കമാണ് പരാതി. ആക്ഷേപിക്കുന്ന വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകൾ പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിചാരണ കോടതി വിധിയക്ക് പിറകെ സമൂഹമാധ്യമങ്ങളിലൂടെ ദിലീപ് അനുകൂലികൾ രൂക്ഷമായ സൈബർ ആക്രമണം നടത്തുന്നുവെന്ന് അതിജീവിത മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നു. കേസിൽ 20 വർഷം കഠിന തടവിന് ശിക്ഷിച്ച രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ അടക്കം ചൂണ്ടികാട്ടിയായിരുന്നു പരാതി. വീഡിയോയിൽ ദിലീപിനെതിരെ ഗൂഢാലോചന നടത്തിയത് അതിജീവിത അടക്കമുള്ളവരാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും മാർട്ടിൻ ആരോപിക്കുന്നു. ഈ വീഡിയോ അടക്കം ഹാജരാക്കിയാണ് ഇന്ന് അതിജീവിത നേരിട്ട് എറണാകുളം പൊലീസിൽ പരാതി നൽകിയത്. വീഡിയോ പങ്കുവെച്ചവരും അധിക്ഷേപകരമായ വീഡിയോ പ്രചരിപ്പിച്ചതുമായ 16 ഐഡികളുടെ ലിങ്കും പരാതിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. പരാതിയിൽ ശക്തമായ നടപടിയ്ക്കാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുള്ളത്.
അതേസമയം വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ അതിജീവിത കഴിഞ്ഞ ദിവസം കണ്ടിരുന്നു. ക്ലിഫ് ഹൗസിൽ ആയിരുന്നു കൂടിക്കാഴ്ച. കേരള ജനത ഒപ്പം ഉണ്ടെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സർക്കാർ ഉടൻ അപ്പീൽ പോകുമെന്നും മഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. പ്രതി മാർട്ടിന്‍റെ വീഡിയോയ്ക്ക് എതിരെ സർക്കാർ നടപടി എടുക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്‍റെ അപ്പീൽ നടപടികൾ തുടങ്ങിയിട്ടുണ്ട്. എട്ടാം പ്രതി ദിലീപടക്കമുളളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. കേസിലെ അപ്പീൽ സാധ്യതകൾ വ്യക്തമാക്കുന്ന റിപ്പോർട്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടർ തയറാക്കി. വിചാരണക്കോടതിയുത്തരവ് പരിഗണിച്ച് അപ്പീൽ തയാറാക്കുന്ന നടപടികളും തുടങ്ങിയിട്ടുണ്ട്.
കേസിലെ 6 പ്രതികൾക്കും 20 വർഷം കഠിന തടവാണ് കോടതി വിധിച്ചത്. എന്നാൽ വിചാരണത്തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതി. അത് പ്രകാരം ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ എന്നിവർ 13 വർഷവും മൂന്നാംപ്രതി മണികണ്ഠൻ, നാലാം പ്രതി വിജീഷ് എന്നിവർക്ക് 16 വർഷവും 6 മാസവും അഞ്ചും ആറും പ്രതികളായ സലീം, പ്രദീപ് എന്നിവർക്ക് 18 വർഷവും ആണ് ഇനി ശിക്ഷ അനുഭവിക്കേണ്ടി വരിക. പ്രതികളുടെ പ്രായവും കുടുംബപശ്ചാത്തലവും പരിഗണിച്ചാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. എല്ലാ പ്രതികളും നാല്‍പത് വയസിൽ താഴെ പ്രായമുള്ളവരാണെന്നും കോടതി നിരീക്ഷിച്ചു. ജീവപര്യന്തം ആർക്കുമില്ല. ആറ് പ്രതികളെയും വിയ്യൂർ ജയിലിലേക്ക് മാറ്റും. 5 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതി നിർദേശം നൽകി. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി ആദ്യം പുറത്തിറങ്ങുക കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ആയിരിക്കും.
നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിനു പിന്നാലെ, എട്ട് വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തെക്കുറിച്ച് പ്രതികരണവുമായി അതിജീവിത. ഈ വിധിയില്‍ തനിക്കത്ഭുതമില്ലെന്നും പലപ്പോഴായി വിചാരണകോടതിയില്‍ തന്‍റെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്നും നടി കുറിച്ചു. 'നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരല്ലെന്ന തിരിച്ചറിവിന് നന്ദി. പ്രതികളില്‍ ഒരാളുടെ കാര്യം വരുമ്പോള്‍ മാത്രം കേസ് കൈകാര്യം ചെയ്തു വന്ന രീതിയില്‍ മാറ്റം സംഭവിക്കുന്നത് വ്യക്തമായിരുന്നു എന്നും അവര്‍ കുറിച്ചു. കേസില്‍ 6 വരെയുള്ള പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്.
https://www.facebook.com/Malayalivartha


























