സംവിധായകയോട് ലൈംഗിക അതിക്രമം കാട്ടിയെന്ന കേസ്: 21 ദിവസം വൈകിയുള്ള പരാതി രാഷ്ട്രീയ പ്രേരിത ഗൂഢാലോചനയുടെ ഭാഗമെന്ന് പ്രതി

കുഞ്ഞുമുഹമ്മദിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്നാണ് സിറ്റി കന്റോൺമെന്റ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഇക്കാര്യവും കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം കോടതി രേഖപ്പെടുത്തിയിരുന്നു.
ഐഎഫ്എഫ്‌കെയുടെ സെലക്ഷന്‍ സ്‌ക്രീനിങിനിടെ തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍മുറിയില്‍ വെച്ച് പി ടി കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയെന്നാണ് അതിജീവിതയുടെ പരാതി. വിരുന്ന് സത്കാരത്തിനായി ഹോട്ടല്‍ മുറിയിലേയ്ക്ക് പി ടി കുഞ്ഞുമുഹമ്മദ് വിളിച്ചു വരുത്തുകയും തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ യുവതിയാണ് തന്റെ മുറിയിലേക്ക് അതിക്രമിച്ചു കടന്നുവന്നതെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നുമാണ് കുഞ്ഞുമുഹമ്മദിന്റെ വാദം. "
https://www.facebook.com/Malayalivartha


























