Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാർക്കോയ്ക്ക് ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ കാട്ടാളന് ആരംഭം കുറിച്ചു

25 AUGUST 2025 11:03 AM IST
മലയാളി വാര്‍ത്ത

ഒരു സിനിമ ഉണ്ടാക്കുക മാത്രമല്ല അത് എങ്ങനെ പ്രേക്ഷകർക്കു മുന്നിൽ മാർക്കറ്റ് ചെയ്ത് വിജയത്തിലെ ത്തിക്കുക എന്നതുകൂടി ഒരു സിനിമ നിർമ്മിക്കുന്നവരുടെ ഉത്തരവാദിത്ത്വമാണ്. അത് സമീപകാല മലയാള സിനിമയിൽ ഏറെ ഭംഗിയായി നിർവ്വഹിച്ച ഒരു നിർമ്മാണ സ്ഥാപനമാണ് ക്യൂബ്സ് എൻ്റർടൈൻമെൻ്റ്. ക്യൂബ്സ് എൻ്റർടൈൻമെൻ്റ് നിർമ്മിച്ച ആദ്യ ചിത്രമാണ് ഹനീഫ് അദേനി തിരക്കഥ രചിച്ചു സംവിധാനം ചെയ്ത മാർക്കോ. പല രീതികളിലും ഏറെ ചർച്ച ചെയ്യപ്പെട്ട മാർക്കോ അഞ്ചു ഭാഷകളിലായിട്ടാണ് പ്രദർശനത്തിനെത്തിയത്. വലിയ പ്രദർശനവിജയം നേടിയ ഈ ചിത്രം മറ്റു ഭാഷകളിലും മലയാള സിനിമക്ക് അർഹമായ അംഗീകാരം നേടുവാൻ ഏറെ സഹായകരമായി. ക്യൂബ്സ് നടത്തിയ മാർക്കറ്റിംഗ് തന്ത്രങ്ങൾ ഈ ചിത്രത്തിൻ്റെ വിജയത്തിൽ വലിയ പങ്കു വഹിച്ചു.

മാർക്കോക്കു ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് , ആൻ്റണി വർഗീസിനെ (പെപ്പെ) നായകനാക്കി നവാഗതനായ പോൾ ജോർജ് തിരക്കഥ രചിച്ച് സംവിധാനംപുതിയ ചിത്രമായ കാട്ടാളൻ്റെ ഒഫീഷ്യൽ ലോഞ്ചിംഗിനെക്കുറിച്ച്പറയുന്നതിൻ്റെ മുന്നോടിയായിട്ടാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റ് ഇരുപത്തിരണ്ട് വെള്ളിയാഴ്ച്ച കൊച്ചി,കളമശ്ശേരി ചാക്കോളാസ് പവലിയനിൽ വച്ചായിരുന്നു കാട്ടാളൻ ഔദ്യോഗികമായ തുടക്കം കുറിച്ചത്. പതിവു ശൈലികളിൽ നിന്നും വേറിട്ട ചടങ്ങുകളോടെയായിരുന്നു ഇവിടെ അരങ്ങേറിയത്.
വൈകുന്നേരം അഞ്ചു മണിയോടെ ആരംഭിച്ച ചടങ്ങുകൾക്ക് മിഴിവേകാൻ കാട്ടാളൻ്റെ ടൈറ്റിൽ പതിപ്പിച്ച നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ്റേയും, നാടൻ വാദ്യമേളങ്ങളുടേയും സാന്നിദ്ധ്യം ഏറെ ഹൃദ്യമായി. സമൂഹത്തിൻ്റെ വിവിധ രംഗങ്ങളിലുള്ളവരും, ചലച്ചിത്ര പ്രവർത്തകരും ബന്ധുമിത്രാദികളുമടങ്ങിയ വലിയ സദസ്സിൻ്റെ സാന്നിദ്ധ്യമാണ് കാട്ടാളൻ്റെ തുടക്കത്തിന് സന്നിഹിതരായത്. ചിത്രത്തിൻ്റെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒത്തുചേർന്ന് ഒരുമിച്ചു ഭദ്രദീപം തെളിയിച്ചായിരുന്നുതുടക്കമിട്ടത്. സിനിമയിലെ ആദ്യ സംഭവം തന്നെയെന്നു വിശേഷിപ്പിച്ചാലും ഇതിനു തെറ്റില്ല. സംവിധായകരായ ബി. ഉണ്ണികൃഷ്ണൻ, അജയ് വാസുദേവ്, ഹനീഫ് അദേനി ,പ്രമോദ് പപ്പൻ, ജിതിൻ ലാൽ, കൃഷ്ണമൂർത്തി, (ഗോകുലം മൂവീസ് ) ആൻ്റണി വർഗീസ്, ജഗദീഷ്, സിദ്ദിഖ്, ഷറഫുദ്ദീൻ,മാർക്കോയിലൂടെ മലയാളത്തിലെത്തിയ കബീർ സിംഗ് ദുഹാൻ, പ്രശസ്ത ഫുട്ബോൾ പ്ലയറും ചലച്ചിത്രനടനുമായ ഐ.എം.വിജയൻ, രജീഷാ വിജയൻ, ആൻസൺ പോൾ, സാഗർ സൂര്യ, ഹനാൻഷാ. എഡിറ്റർ ഷമീർ മുഹമ്മദ് ഹനാൻഷാ. ബേബി ജീൻ, എന്നിവർ ഈ ചടങ്ങിൽ സംബന്ധിച്ച പ്രമുഖരാണ്. '

 

ഒരു ചിത്രത്തിൻ്റെ വിജയാഘോഷങ്ങളി ലാണ് ആ ചിത്രവുമായി ബന്ധപ്പെടുന്ന വർക്കുള്ള പുരസ്ക്കാരങ്ങൾ നൽകുന്നത്. എന്നാൽ ആ പതിവു ശൈലി തകിടം മറിക്കുന്നതായിരുന്നു കാട്ടാളൻ്റെ തുടക്കത്തിൽ അരങ്ങേറിയത്. ചിത്രത്തിൻ്റെ അരങ്ങിലും അണിയറയിലും പങ്കെടുക്കുന്ന എല്ലാവരേയും ചടങ്ങിൽ ആദരിക്കുകയും പുരസ്ക്കാരങ്ങൾ നൽകുകയും ചെയ്തു കൊണ്ട് കാട്ടാളൻ സിനിമാ ചടങ്ങ് വീണ്ടും വ്യത്യസ്ഥമാക്കി.
വലിയ മുതൽമുടക്കിൽ ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് കാട്ടാളനെ അവതരിപ്പിക്കുന്നത്. ഇൻഡ്യൻ സിനിമയിലെ വലിയ വ്യക്തിത്വങ്ങളെ പല രംഗങ്ങളിലും അവതരിപ്പിച്ചു കൊണ്ടാണ് കാട്ടാളൻ്റെ അവതരണം. മികച്ച ആക്ഷൻ ത്രില്ലർ ചിത്രം തന്നെയാണ് കാട്ടാളൻ.
കാട്ടാളൻ എന്ന സിനിമ എന്താണ്?
പ്രേക്ഷകർക്ക് ഏറെ ആവേശവും, കൗതുകവും, വിസ്മയവുമൊക്കെ കാട്ടിത്തരുന്ന ഒരു ചിത്രം ക്ലീൻ ഹൈക്ക് എൻ്റർടൈനർ തന്നെയായിരിക്കും ഈ ചിത്രം. വലിയ മുതൽമുടക്കിൽ എത്തുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം വിദേശങ്ങളിലും. ഇന്ത്യക്കകത്തുമായി നൂറ്റിയമ്പതോളം ദിവസങ്ങളോടെ യായിരിക്കും പൂർത്തിയാകുക. രജീഷാ വിജയനാണ് നായിക. ജഗദീഷ്, സിദ്ദിഖ്, കബീർദുഹാൻ സിംഗ്, ആൻസൺ പോൾ തുടങ്ങിയവർക്കൊപ്പം മലയാളത്തിലേയും ബോളിവുഡ്ഡിലേയും, മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലേയും അഭിനേതാക്കളുടെ സാന്നിദ്ധ്യവുമുണ്ട്. പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അജിനീഷ് ലോക്നാഥാണ് ഈ ചിത്രത്തിൻ്റെ സംഗീതമൊരുക്കുന്നത്. ലോകപ്രശസ്തനായ കെച്ച കെംബഡിക്കെ യാണ് ഈ ചിത്രത്തിൻ്റെ ആക്ഷൻ കോറിയോഗ്രാഫർ. ഇവരുടെയൊക്കെ സാന്നിദ്ധ്യം ഈ ചിത്രത്തിൻ്റെ പ്രാധാന്യത്തെ ഏറെ വർദ്ധിപ്പിക്കുന്നു.
സംഭാഷണം - ഉണ്ണി. ആർ.
ഛായാഗ്രഹണം - രണ ദേവ്.
എഡിറ്റിംഗ് - ഷമീർ മുഹമ്മദ്.
കലാസംവിധാനം സുനിൽ ദാസ്.
മേക്കപ്പ് - റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ
സ്റ്റിൽസ് - അമൽ സി. സദർ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ - ഡിപിൽദേവ്,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ജുമാന ഷെരീഫ്.
പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ.
അവിസ്മരണീയമായ മഹൂർത്തങ്ങൾ സമ്മാനിച്ചു കൊണ്ട് അരങ്ങേറിയ ഈ ചിത്രത്തിൻ്റെ പൂജാ ചടങ്ങുകൾ എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ പോന്നതു തന്നെ എന്ന് വാഴൂർ ജോസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (16 minutes ago)

റബർവിലയിൽ കുത്തനെ ഇടിവ്  (38 minutes ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (41 minutes ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (44 minutes ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (51 minutes ago)

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു  (52 minutes ago)

ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്  (54 minutes ago)

കെഎസ്ആ‍‍ർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക്  (1 hour ago)

വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്....  (1 hour ago)

കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഇന്ന് ഉണ്ടാകും.  (1 hour ago)

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (2 hours ago)

ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്....  (2 hours ago)

സംവിധായകനും മുൻ ഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ 20 ന് ഉത്തരവ്  (2 hours ago)

. പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം‌  (2 hours ago)

നവംബർ 30 നാണ് അ‍ഞ്ചു പേർക്കെതിരെ കേസെടുത്തത്  (3 hours ago)

Malayali Vartha Recommends