ശക്തമായ കഥാപാത്രങ്ങളും കൈ നിറയെ ചിത്രങ്ങളുമായി ഭാവന സിനിമയില്‍ സജീവമാവുകയാണ്

ഭാവന നായികയായി തകര്‍ത്തഭിനയിച്ച ഹണിബീ 2 തിയേറ്ററുകളിലേക്ക് എത്തുന്നു. പുതിയ സിനിമയായ ആദമിന്റെ ആദ്യ ഘട്ട ഷെഡ്യൂള്‍ പൂര്‍ത്തിയായി. അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്റെ വര്‍ക്കുകള്‍ നടക്കുന്നു. പൃഥ്വിരാജ്, നരേന്‍, ടീമിനൊപ്പമാണ് ഭാവന ആദമില്‍ വേഷമിടുന്നത്. ഈ കൂട്ടുകെട്ട് തകര്‍ത്തഭിനയിച്ച റോബിന്‍ ഹുഡ് സൂപ്പര്‍ ഹിറ്റായിരുന്നു.സ്വന്തമായി എഫ് എം ചാനല്‍ നടത്തുന്ന കമലാംബിക ആയാണ് ഭാവന വേഷമിടുന്നത്.
എഫ് എം റേഡിയോ സ്‌റ്റേഷന്റെ എല്ലാ ചുമതലയും വഹിക്കുന്ന കമലാംബികയായാണ് ഭാവന ചിത്രത്തില്‍ വേഷമിടുന്നത്. വൈവിധ്യമാര്‍ന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്കിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്തരമൊരു വേഷത്തില്‍ പ്രേക്ഷകരുടെ പ്രിയനായിക എത്തുന്നത്.

ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ പേരില്‍ തന്നെ വ്യത്യസ്തതയുള്ള ചിത്രം തിയേറ്ററുകളിലെത്തുമ്പോഴും ഈ വ്യത്യസ്തത നില നിര്‍ത്തുമോയെന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്. കിരണ്‍ നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിരിയാണി ഗ്രാമത്തിന്റെ കഥ ആഴ്ചയിലൊരു ദിവസം സൗജന്യമായി ബിരിയാണി വിതരണം ചെയ്യുന്ന പള്ളി. ജാതി മത വ്യത്യാസമില്ലാതെ അന്യ ദേശങ്ങളില്‍ നിന്നു വരെ ആള്‍ക്കാര്‍ ബിരിയാണി കഴിക്കാനെത്തുന്ന കഥയാണ് ചിത്രം പറയുന്നത്. രുചിക്കൂട്ട് അറിയാനൊരു ആകാംക്ഷ ബിരിയാണി കഴിക്കാനെത്തുന്നവര്‍ക്കെല്ലാം അറിയേണ്ടത് ചേരുവകളെക്കുറിച്ചാണ്. അത്തരത്തില്‍ മികച്ച പാചകക്കാരെ കണ്ടെത്താനുള്ള മത്സരം നടത്തുകയും ഷെഫിനെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു.
വികെ ശ്രീരാമന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നെടുമുടി വേണു, ലെന, വിനയ് ഫോര്‍ട്ട്, അജു വര്‍ഗീസ്, ജോജു വര്‍ഗീസ് തുടങ്ങിയവരും വേഷമിടുന്നുണ്ട്. നര്‍മ്മ പ്രാധാന്യമായ ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ഭാവനപൃഥ്വി കൂട്ടുകെട്ട് വീണ്ടും സ്വപ്നക്കൂടിലാണ് ഇരുവരും ആദ്യമായി അഭിനയിച്ചത്.

എന്നാല്‍ പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ച ആദ്യ ചിത്രം ജയരാജിന്റെ ദൈവനാമത്തില്‍ ആണ്. പിന്നീട് ലോലിപോപ്പിലും ഇരുവരും ഒന്നിച്ചു. ആദ്യ ഷെഡ്യൂള്‍ കേരളത്തില്‍ ആദത്തിന്റെ ആദ്യ ഷെഡ്യൂള്‍ കേരളത്തിലാണ്. പിന്നീട് ഫെബ്രുവരിയില്‍ അടുത്ത ഷെഡ്യൂളിനായി സ്‌കോഡ് ലാന്റിലേക്ക് പോകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. തുല്യ പ്രാധാന്യമുള്ള വേഷം ദീര്‍ഘ നാളത്തെ ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജും ഭാവനയും ഒരുമിച്ച് അഭിനയിക്കുന്നു. നവാഗതനായ ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഈ താരജോഡികള്‍ വീണ്ടും ഒരുമിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ പൃഥ്വിയുടെ നായികയായിട്ടല്ല ഭാവന വേഷമിടുന്നത്. ബോളിവുഡ് താരമായ മിഷ്തി ചക്രവര്‍ത്തിയാണ് പൃഥ്വി രാജിന്റെ നായിക.

https://www.facebook.com/Malayalivartha

























