മാറാ രോഗമാണ് ജയിലില്‍ കിടക്കാന്‍ വയ്യെന്ന് !! ജാമ്യത്തിന് ഉഡായിപ്പ് നമ്പറുമായ് എന്‍ വാസു; വാസുവിന്റെ കള്ളിപൊളിച്ച് അടപടലം കുരുക്കി പദ്മകുമാര്‍ !! കാട്ടുകള്ളാ കട്ടിള വാസു...നാണമില്ലേടാ നിനക്ക്...വിലങ്ങ് വെക്ക് സാറമ്മാരെ അവനെ!! കൊല്ലം വിജിലന്‍സ് കോടതിയില്‍ നടന്നത് ?

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ വാസുവിന് നേരെ കലിയിളകി ഇരച്ച് ജനം. കൊല്ലം വിജിലന്‍സ് കോടതിയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വാസുവിന്റെ കസ്റ്റഡി കാലാവധി 14 ദിവസം കൂടി നീട്ടി. കോടതി വളപ്പിലേക്ക് വന്ന ജീപ്പില്‍ നിന്ന് വാസുവിനെ ഇറക്കുമ്പോള്‍ കൈയ്യില്‍ വിലങ്ങ് അണിയിച്ചിരുന്നില്ല ഇത് കണ്ടുനിന്നവരെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് കൂടിനിന്നവരില്‍ ഒരാള്‍ ചെരുപ്പിനെറിഞ്ഞു. അവശ ഭാവത്തിലാണ് കോടതിയിലേക്ക് വാസു കയറിപ്പോയത്. കൃത്യമായ അഭിനയം വാസു പുറത്തെടുത്തിട്ടുണ്ട്. അതിന് കാരണം ആരോഗ്യനില മോശമാണെന്നും പറഞ്ഞ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. അത് നാളെ പരിഗണിക്കാനിരിക്കുകയാണ്. അതിന്റെ റിഹേഴ്‌സലായിരുന്നു വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തീരെ അവശന്‍ കളി. എന്നാല്‍ വാസുവിന്റെ കള്ളിപൊളിച്ച് അടപടലം കുരുക്കി പദ്മകുമാര്‍.
വാസു പുറത്തിറങ്ങിയാല്‍ കേസ് അട്ടിമറിക്കാനുള്ള നീക്കം നടത്തുമെന്നും വാസുവിന് പിന്നില്‍ വന്‍ ശക്തികളുണ്ടെന്നും പോറ്റിയുമായ് അടുപ്പക്കാരനാണെന്നും തുടങ്ങി വാസുവിനെ ഊരാക്കുടുക്കിലേക്ക് തള്ളുന്ന മൊഴിയാണ് പദ്മകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുന്നത്. 14 ദിവസമായ് ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു വാസു. കസ്റ്റഡി കാലാവധി ഇന്നവസാനിച്ചതിനാലാണ് കൊല്ലം കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് 14 ദിവസത്തേക്ക് കൂടി കോടതി കസ്റ്റഡി നീട്ടിയത്. എസ്‌ഐടിയുടെ റിമാന്റ് റിപ്പോര്‍ട്ട് സട്രോങ്ങാണ് അറസ്റ്റിലായിരിക്കുന്നവര്‍ക്കെല്ലാം നല്ല പിടിപാടുള്ളവരാണ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം അതുകൊണ്ട് റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കാന്‍ എസ്‌ഐടിക്ക് കഴിയില്ല. നാളെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ അത് തള്ളാന്‍ തന്നെയാണ് സാധ്യത. എങ്കില്‍ വീണ്ടും അകത്ത്. ഇത് മുന്‍കൂട്ടി കണ്ടാണ് ആരോഗ്യനില മോശം എന്ന നമ്പറെടുത്തിരിക്കുന്നത്.
ജാമ്യം കിട്ടാന്‍ നാളെയിനി കോടതി വളപ്പില്‍ കുഴഞ്ഞ് വീണ് നാടകം കളിയും വാസു പുറത്തെടുത്തേക്കും. തിരുവാഭരണം മുന്‍ കമ്മീഷ്ണര്‍ കെ എസ് ബൈജുവിന്റെ ജാമ്യാപേക്ഷയും നാള പരിഗണിക്കും. ഒരെണ്ണത്തിന് ജാമ്യം കിട്ടാന്‍ ഒരു സാധ്യതയും ഇല്ല. വാസുവിനെ പദ്മകുമാറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെ പലതും എസ് ഐ ടിയുടെ മുന്നിലുണ്ട്. കേസ് നടക്കുന്ന സമയത്ത് ചുമതലയില്‍ താനുണ്ടായിരുന്നില്ലെന്നാണ് ജാമ്യാപേക്ഷയില്‍ വാസു പറയുന്നത്. കൂടാതെ എസ് ഐ ടി പിടിച്ചെടുത്ത രേഖകള്‍ കോടതിയുടെ മേല്‍ നോട്ടത്തില്‍ പരിശോധിക്കാന്‍ ആനുവദിക്കണമെന്നും ആവശ്യപ്പെടുന്നു. എല്ലാം വാസു അറിഞ്ഞുകൊണ്ടാണ് ചെയ്തതെന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ മുരാരി ബാബുവും സുധീഷ് കുമാറും മൊഴി നല്‍കിയിരുന്നു. വാസുവിനെ കോടതിയ്ക്ക് പുറത്തേയ്ക്ക് കൊണ്ടുവരുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. വാസുവിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
ജാമ്യം കിട്ടാന്‍ സെല്ലില്‍ കിടന്ന് ശരണം വിളിയാണ് വാസു. പട്ടുമെത്തയില്‍ കിടന്നിരുന്ന മുതലാണ് കൊതുക് കടികൊണ്ട് അകത്ത് കിടക്കുന്നത്. അതിന്റെ വല്ലാത്ത പൊള്ളല്‍ വാസു അണ്ണന് ഉണ്ട്. ഒരിക്കലിം പിടിക്കപ്പെടില്ലെന്ന് കരുതി അര്‍മാദിച്ച കൂട്ടരാണ് അടപടലം അകത്ത് കിടന്ന് നരകിക്കുന്നത്. എങ്ങനെയും ജാമ്യം ഉറപ്പിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി വക്കീലന്മാരെ ഇറക്കിയിരിക്കുന്നത്. എന്നാല്‍ പദ്മകുമാറിന്റെ മൊഴി വാസുവിന് കുരുക്കാണ്. ആരേയും സംരക്ഷിക്കാന്‍ പദ്മകുമാര്‍ ഒരുക്കമല്ല. പ്രത്യേകിച്ച് തനിക്കിട്ട് പണിത വാസുവിനെ. എസ്‌ഐടി കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ പ്ദമകുമാറിന് നേരെ മാത്രമാണ് വാസു വിരല്‍ ചൂണ്ടിയത്. അടപടലം പദ്മകുമാറിനെ പെടുത്തിയത് വാസുവാണ്. അതിന്റെ കലിപ്പ് പദ്മകുമാറിന് ഉണ്ട്. കുരുങ്ങിയാല്‍ എല്ലാവനും ഒരുമിച്ച് കുരുങ്ങട്ടെ ഒരുത്തന്‍ മാത്രം രക്ഷപ്പെടണ്ട എന്ന് ഉറപ്പിച്ച് വാസുവിനെതിരെ ശക്തമായ തെളിവുകള്‍ വാസുവും വലിച്ച് പുറത്തിട്ടു.
എ.പത്മകുമാറിന്റെ കസ്റ്റഡി അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി മറ്റന്നാള്‍ പരിഗണിക്കും. പ്രത്യേക അന്വേഷണ സംഘം പ്രൊഡക്ഷന്‍ വാറണ്ട് സമര്‍പ്പിച്ചു. പത്മകുമാറിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാടുകളില്‍ വിശദമായ പരിശോധനയക്കാണ് പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങുന്നത്. പോറ്റി സര്‍ക്കാരിനെയും സമീച്ചിരുന്നുവെന്ന മൊഴിയിലും കൂടുതല്‍ വ്യക്തതയുണ്ടാക്കും. കേസിലെ മറ്റൊരു പ്രതിയായ ദേവസ്വം മുന്‍. കമ്മീഷ്ണര്‍ എന്‍ വാസുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. എസ്‌ഐടിയുടെ അന്വേഷണ റിപോര്‍ട്ട് കൂടി കോടതി ആവശ്യപ്പെട്ടു. മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ് ബൈജുവിന്റെ ജാമ്യാപേക്ഷയും നാളത്തേക്ക് മാറ്റി. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യ ഹര്‍ജിയില്‍ വിജിലന്‍സ് കോടതി നാളെ വിധി പറയും.
ഇതിനിടെ വാസുവിനെ കൊല്ലം കോടതിയില്‍ എത്തിച്ച പോലീസുകാര്‍ക്ക് നേരെ സിപിഎം. വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയില്‍ ഹാജരാക്കിയതില്‍ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും വാസുവിനെ കൈവിലങ്ങ് അണിയിച്ച് കൊല്ലത്തെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്. ജീപ്പില്‍ നിന്ന് ഇറക്കുന്നതിന് മുന്‍പായിരുന്നു വിലങ്ങ് അഴിച്ച് മാറ്റിയത്. ആ സമയത്താണ് പുറത്ത് പ്രതിഷേധം ഉണ്ടായതും. കൈവിലങ്ങ് ഏതൊക്കെ പ്രതികള്‍ക്ക് വെക്കണമെന്ന് ബിഎന്‍എസ് നിയമത്തില്‍ പ്രതിപാദിക്കുന്നതിന് വിരുദ്ധമായ നടപടിയാണിതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് !ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. നടപടിയില്‍ ഡിജിപിക്കും അതൃപ്തിയുണ്ട്. പ്രതിയുടെ പ്രായം, ഏതൊക്കെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെയാണ് കൈവിലങ്ങ് വെക്കേണ്ടത് തുടങ്ങിയ നിയമകാര്യങ്ങളൊന്നും പരിഗണിക്കാതെ കൈവിലങ്ങ് വെച്ചത് സര്‍ക്കാരിനും അവമതിപ്പുണ്ടാക്കിയെന്നാണ് പറയുന്നത്. എസ്‌ഐടി ഉദ്യോഗസ്ഥരും അറിയാതെയാണ് ഇത് നടന്നതെന്നും എആര്‍ ക്യാമ്പിലെ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് സൂചന.
അതേസമം, ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ എ പത്മകുമാറിനെതിരായ നടപടിയില്‍ സി പി എമ്മില്‍ രണ്ട് അഭിപ്രായം. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്ന മുറക്ക് നടപടികളിലേക്ക് പോകാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. നാളെ ചേരുന്ന പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനമാണെങ്കിലും പത്മകുമാര്‍ വിഷയവും ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നേരിട്ട് പങ്കെടുക്കുന്ന യോഗമായതിനാല്‍ തന്നെ പത്മകുമാറിനെതിരായ നടപടിയുടെ കാര്യത്തില്‍ നാളെ ചേരുന്ന പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ണായകമാണ്. തെരഞ്ഞെടുപ്പ് കാലത്ത് സമാനതകളില്ലാത്ത പ്രതിരോധമാണ് സി പി എമ്മിന് ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് സൃഷ്ടിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാവും ഒരുകാലത്ത് കടുത്ത പിണറായി പക്ഷപാതിയുമായിരുന്ന എ പത്മകുമാര്‍ റിമാന്റിലാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തിരിക്കെ അനധികൃത ഇടപെടലുകളുടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി പുറത്ത് വരുന്നുമുണ്ട്. പാര്‍ട്ടി നടപടി ഉറപ്പാണെന്ന് സി പി എം സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നുണ്ടെങ്കിലും അത് വൈകുന്നതെന്തിനെന്നാണ് ഉയരുന്ന ഒരു ചോദ്യം. യുവതീ പ്രവേശന വിവാദത്തില്‍ എതിര്‍ നിലപാടിലായിരുന്ന പത്മകുമാര്‍ നിലവില്‍ പാര്‍ട്ടിക്ക് അനഭിമതനാണ്. പത്തനംതിട്ടയിലെ പ്രാദേശിക വിഷയങ്ങള്‍ കൂടി മുന്‍നിര്‍ത്തി ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് തരംതാഴ്ത്തി നിലവില്‍ ജില്ലാ കമ്മിറ്റി അംഗമായാണ് പത്മകുമാര്‍ പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ വിവാദത്തിലാക്കിയ വിവാദത്തില്‍ നടപടി വേഗത്തിലാക്കണമെന്ന അഭിപ്രായം പത്തനംതിട്ട പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് ഉണ്ട്. അതേ സമയം തിടുക്കപ്പെട്ട നടപടി ഗുണം ചെയ്യില്ലെന്ന പക്ഷം സംസ്ഥാന നേതൃനിരയില്‍ ചിലര്‍ പരസ്യമായി പങ്കുവച്ചിട്ടുമുണ്ട്.
പദ്മകുമാറിന് ഊരാന്‍ പറ്റാത്ത കുരുക്കാണ് ഉള്ളത്. തെളിവുകളെല്ലാം എതിരാകുന്നു. ദേവസ്വംബോര്‍ഡ് ജീവനക്കാരും കുടുക്കുന്ന മൊഴി എസ്‌ഐടിക്ക് കൊടുത്തു വാസുവും പദ്മകുമാറിനെ കുടുക്കി. അടിമുടി പ്രതിരോധത്തില്‍ സിപിഎമ്മും. 2017ന് ശേഷം ഇവര്‍ക്ക് സമ്പാദ്യമുള്ളതായി കണ്ടെത്തിയിട്ടില്ല. എന്നാല്‍ ആറന്മുളയിലെ ബ്യൂട്ടിക്, റിസോര്‍ട്ട്, മറ്റൊരു വീട് എന്നിവയില്‍ ചില സംശയങ്ങളുണ്ട്. മന്ത്രി സ്ഥാനം ഒഴിച്ചുള്ളതെല്ലാം കൊടുത്ത് സിപിഎം ഉയര്‍ത്തിക്കൊണ്ടു വന്ന നേതാക്കളില്‍ ഒരാളാണ് ആറന്മുളക്കാരനായ എ പദ്മകുമാര്‍. കുറച്ചു കൂടി വൃക്തമായി പറഞ്ഞാല്‍ കെയു ജെനീഷ്‌കൂമാറിന് മുന്‍പ് കോന്നി നിയോജക മണ്ഡലത്തിലെ ഏക സിപിഎം എംഎല്‍എ. യഥാര്‍ത്ഥത്തില്‍ പദ്മകുമാര്‍ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരു പുകഞ്ഞ കൊള്ളിയാണ്. കുടുംബത്തിലെ ഒരാള്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നതുകൊണ്ടല്ല ഞാന്‍ സിപിഎമ്മില്‍ ചേര്‍ന്നത്. പ്രത്യയശാസ്ത്രപരമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ എസ്എഫ്‌ഐയുടെ പ്രവര്‍ത്തകനായത്. പരസ്യമായി വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ലെന്ന് എനിക്കറിയാം. പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടത്, അത് ഏത് നടപടിയും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്,' മനുഷ്യനായിരിക്കുമ്പോള്‍, ശരികളും തെറ്റുകളും ഉണ്ടാകും. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുന്ന ഒരു പാര്‍ട്ടിയാണ് സിപിഎം. ഞാന്‍ മരിക്കുമ്പോള്‍ എന്റെ നെഞ്ചില്‍ ഒരു ചെങ്കൊടി ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു ആ വിവാദം അവിടെ അവസാനിച്ചു. ഇനിയെന്തായാലും കേസിന്റെ മുന്നോട്ട് പോക്ക് സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം എടുക്കുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സ്വര്‍ണ്ണക്കൊള്ളയിലെ നപടികള്‍.
https://www.facebook.com/Malayalivartha
























