ഏറെ ബഹുമാനമുള്ള ആ നടന്റെ മുന്നില്‍ കരഞ്ഞു പോയ് താരങ്ങള്‍

യുവതാരങ്ങള്‍ക്ക് എന്നും പ്രിയപ്പെട്ട നടന്മാരാണ് മമ്മുട്ടിയും മോഹന്‍ലാലും. ഇരുവര്‍ക്കുമൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിനെ വലിയ ഭാഗ്യമായിട്ടാണ് അവര്‍ കാണുന്നത്. മമ്മുട്ടി എന്ന നടനെ വളരെ ദൂരെ നിന്ന് നോക്കികണ്ടിരുന്ന മിമിക്രി താരമായിരുന്നു ജയസൂര്യ. ജയസൂര്യ നടനായതിന് ശേഷം ബസ് കണ്ടക്ടര്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചഭിനയിക്കുന്നത്. ഏറെ ബഹുമാനമുള്ള ആ നടന് മുന്നില്‍ ജയസൂര്യ കരഞ്ഞുപോയി.
വിഎം വിനുവിന്റെ സംവിധാനത്തില്‍ ടിഎ റസാക്ക് തിരക്കഥയെഴുതി മമ്മുട്ടി നായകനായി 2005ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ബസ് കണ്ടക്ടര്‍. മമ്മുട്ടിയുടെ പെങ്ങളുടെ മകന്റെ വേഷത്തിലായിരുന്നു ജയസൂര്യ അഭിനയിച്ചിരുന്നത്. ജയസൂര്യയുടെ കഥാപാത്രം മമ്മുട്ടിയെ ചതിച്ചതിന് തുല്യമായ അവസ്ഥയില്‍ അദ്ദേഹം ജയസൂര്യയോട്, 'നിന്നെ എന്റെ അനുജനേപ്പോലെയല്ലേ കണ്ടത്' എന്ന പറഞ്ഞുള്ള സംഭാഷണ രംഗമുണ്ട്. ഈ രംഗത്തില്‍ ഗൗരവത്തോടെ ഒട്ടും ദാക്ഷണ്യമില്ലാതെ നില്‍ക്കേണ്ട ജയസൂര്യ പക്ഷെ കരഞ്ഞുപോയി.

നിങ്ങളെ എങ്ങനെ ചതിക്കും ഞാന്‍ ആ രംഗത്ത് കരഞ്ഞു പോയ ജയസൂര്യ മമ്മുട്ടിയോട് ചോദിച്ചത് ഇങ്ങനെയുള്ള ഒരു പാവം മനുഷ്യനെ ഞാനെങ്ങനെ ചതിക്കുമെന്നാണ്. വളരെ ബോള്‍ഡായി ഗൗരവത്തോടെ മമ്മുട്ടിയുടെ കുഞ്ഞാക്ക എന്ന കഥാപാത്രത്തെ നോക്കിക്കൊണ്ട് നില്‍ക്കേണ്ട കഥാപാത്രമായിരുന്നു ജയസൂര്യയുടേത്. നീ മാത്രമല്ലെടാ മമ്മുട്ടിയുടെ പ്രകടനത്തിന് മുന്നില്‍ കഥാപാത്രത്തെ പോലും മറന്ന് കരഞ്ഞ് പോയി താനെന്ന് ജയസൂര്യ ഓര്‍മിക്കുന്നു.

ജയസൂര്യ മാത്രമല്ല ഇത്തരത്തില്‍ മമ്മുട്ടിയുടെ അവിസ്മരണീയമായ പ്രകടനത്തിന് മുന്നില്‍ കഥാപാത്രത്തെ മറന്ന കരഞ്ഞ് പോയിട്ടുള്ളത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നും ജയസൂര്യ പറഞ്ഞു. വാത്സല്യത്തില്‍ സിദ്ധിഖും ലോഹിതദാസിന്റെ രചനയില്‍ കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത വാത്സല്യത്തിലും സമാനമായ സംഭവം ഉണ്ടായി. മമ്മുട്ടിയുടെ അനുജനായി അഭിനയിക്കുന്ന സിദ്ധിഖാണ് മമ്മുട്ടിയുടെ അവിസ്മരണീയ പ്രകടനത്തിന് മുന്നില്‍ കരഞ്ഞുപോയത്.
കൈരളിയില്‍ പ്രോഗ്രാമിന് ക്ഷണിച്ച് മമ്മുട്ടി ജയസൂര്യയുടെ ആദ്യ ചിത്രമായ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്റെ ഫോട്ടോ ഷൂട്ടിനായി ജയസൂര്യ എത്തിയത് മമ്മുട്ടിയെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന രാക്ഷസ രാജാവിന്റെ സെറ്റിലായിരുന്നു. അവിടെ വച്ച് ജയസൂര്യയെ കണ്ട മമ്മുട്ടി തന്റെ പ്രോഗ്രാമുകള്‍ കാണാറുണ്ടെന്നും കൈരളിയില്‍ ഒരു പ്രോഗ്രാം ചെയ്തുകൂടെ എന്ന് ചോദിച്ചുവെന്നും ജയസൂര്യ ഓര്‍മിക്കുന്നു.
https://www.facebook.com/Malayalivartha

























