സെക്‌സ് വര്‍ക്കറായി പത്മപ്രിയ, 'ഒരു രാത്രിയൂടെ കൂലി'യില്‍, ഷൂട്ടിങ്ങ് പൂര്‍ത്തിയായി

മധുപാല്‍ ചിത്രത്തിലൂടെ വന്‍ തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ഒരു രാത്രിയുടെ കൂലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില് സെക്‌സ് വര്ക്കറായാണ് താരം വേഷമിടുന്നത്. പി എഫ് മാത്യൂസിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്ത്തിയാക്കിയ വിവരം സംവിധായകനായ മധുപാലാണ് പുറത്തുവിട്ടിട്ടുള്ളത്. തന്റെ കഥാപാത്രത്തെ താരം നൂറു ശതമാനം മനോഹരമാക്കിയിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട് സംവിധായകന്‍. പിഎഫ് മാത്യൂസിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ഒരു രാത്രിയുടെ കൂലി ഒരുക്കിയിട്ടുള്ളത്. കാശ് കിട്ടാതെ വരുന്ന ഒരു ദിവസം കസ്റ്റമറിനെ തേടിപ്പോകുന്നതിനിടയില് അപകടം സംഭവിക്കുകയും തുടര് ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ട് നയിക്കുന്നത്. ചെറിയ ചായക്കടയില നിന്ന് ചായ കുടിച്ചും ആള്ക്കാരോട് അനായാസം ഇടപഴകിയും മികച്ച പെര്‍ഫോമന്‍സാണ് താരം കാഴ്ചവെച്ചതെന്ന് സംവിധായകന്‍ വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha

























