ആമി ഇന്ന് ആരംഭിക്കും; മാധവിക്കുട്ടിയുടെ ജന്മദേശമായ പുന്നയൂര്‍കുളത്ത്

കമലാസുരയ്യയുടെ ജീവിതം അഭ്രപാളിയിലെത്തുന്ന കമലിന്റെ 'ആമി'യുടെ ചിത്രീകരണം 'ആമി' ഇന്ന് പകല്‍ 11.30 ന് മാധവിക്കുട്ടിയുടെ ജന്മദേശമായ പുന്നയൂര്‍കുളത്ത് ആരംഭിക്കും. മാധവിക്കുട്ടിയുടെ രചനാലോകത്തിലൂടെ സാഹിത്യപ്രേമികള്‍ക്ക് ചിരപരിചിതമായ പുന്നയൂര്‍ക്കുളത്തെ നീര്‍മാതളത്തിന്റെ ചുവട്ടില്‍ നിന്നാണ് ആദ്യദിന ചിത്രീകരണം ആരംഭിക്കുക.
രണ്ടാഴ്ച നീണ്ടുനില്‍ക്കുന്നതാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍. ഒറ്റപ്പാലമാവും ആദ്യഷെഡ്യൂളിലെ പ്രധാന ലൊക്കേഷന്‍. തുടര്‍ന്ന് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാവും രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കുക. മഞ്ജു വാര്യര്‍ക്ക് ശരീരഭാരം വര്‍ധിപ്പിക്കുന്നതടക്കമുള്ള, കഥാപാത്രം ആവശ്യപ്പെടുന്ന മേക്കോവറുകള്‍ക്കായാണ് ഈ ഇടവേള.
മാധവിക്കുട്ടിയാവാന്‍ കമല്‍ മുന്‍പ് തന്നെ സമീപിച്ചിരുന്നതായ കവയിത്രി ലീനാ മണിമേഖലയുടെ വാദം ശ്രദ്ധയില്‍പെട്ടിരുന്നെന്നും എന്നാല്‍ അവരെ ആ വേഷത്തിലേക്ക് സങ്കല്‍പിച്ചിട്ടുപോലുമില്ലെന്നും കമല്‍ നേരത്തെ പറഞ്ഞിരുന്നു. വിദ്യാബാലന്‍ പ്രോജക്ടില്‍നിന്ന് പിന്മാറിയതുമായി ബന്ധപ്പെട്ട് കൂടുതലൊന്നും പറയാനില്ല. എടുത്ത തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള മനസ്സും നിശ്ചയദാര്‍ഢ്യവുമുള്ള കലാകാരിയാണ് മഞ്ജു. അതുകൊണ്ടുതന്നെ അവരില്‍നിന്ന് അത്തരമൊരു അനുഭവമുണ്ടാകില്ലെന്ന് ഉറപ്പുണ്ടെന്നും കമല്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























