പാരഡി ഗാനങ്ങളിലൂടെയും കഥാപ്രസംഗങ്ങളിലൂടെയും മലയാളികളെ ചിരിപ്പിച്ച വി.ഡി

പാരഡി ഗാനങ്ങളുടെ തമ്പുരാന്‍ വി.ഡി രാജപ്പന്‍ ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം. പാരഡി ഗാനങ്ങളിലൂടെയും കഥാപ്രസംഗങ്ങളിലൂടെയും മലയാളികളെ ചിരിപ്പിച്ച വി.ഡി. രാജപ്പന്റെ പല പാട്ടുകളും ഇന്നും പ്രശസ്തമാണ്. അവളുടെ പാര്‍ട്‌സുകള്‍ എന്ന പേരില്‍ ചരിത്രത്തിലാദ്യമായി വാഹനങ്ങളുടെ ഹാസ്യപ്രണയകഥയുമായെത്തിയ രാജപ്പന്‍ മൂന്നു പതിറ്റാണ്ടിലേറെ ഹാസ്യ കഥാപ്രസംഗ രംഗത്തും സിനിമാ അഭിനയ രംഗത്തും നിലയുറപ്പിച്ചു. സ്വദേശത്തും വിദേശത്തുമായി ആയിരക്കണക്കിനു വേദികളില്‍ ഹാസ്യപരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള രാജപ്പന്‍ എന്നും വ്യത്യസ്ഥതകള്‍ക്കു പ്രാധാന്യം നല്‍കിയിരുന്നു. കഥാപ്രസംഗത്തിന്റെ പേരു മുതല്‍ അവതരണം വരെ ഈ വ്യത്യസ്ഥത നിലനിര്‍ത്താന്‍ രാജപ്പനു കഴിയുകയും ചെയ്തിരുന്നു.
തവളയും നീര്‍ക്കോലിയും തമ്മിലുള്ള പ്രണയം മാക് മാക് എന്ന പേരില്‍ ആദ്യ ഹാസ്യപ്രസംഗമായി അവതരിപ്പിച്ചു. പിന്നീട്, ചികയുന്ന സുന്ദരി, പ്രിയേ നിന്റെ കുര, പൊത്തുപുത്രി, കുമാരി എരുമ, എന്നെന്നും കുരങ്ങേട്ടന്റെ, അക്കിടിപ്പാക്കരന്‍, അമിട്ട്, ആനമയക്കി തുടങ്ങി 37 കോമഡി കാസറ്റുകള്‍ പുറത്തിറക്കി. ഇവയെല്ലാം കഥാപ്രസംഗമായി വേദികളിലും അവതരിപ്പിച്ചിട്ടുണ്ട്.
കക്ക, കുയിലിനെത്തേടി, പഞ്ചവടിപ്പാലം, ആനക്കൊരുമ്മ, എങ്ങനെ നീ മറക്കും, വീണ്ടും ചലിക്കുന്ന ചക്രം, ആട്ടക്കലാശം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങിയ നൂറ്റമ്പതോളം ചിത്രങ്ങളിലും വി.ഡി. രാജപ്പന്‍ ചിരിയുടെ അമിട്ട് പൊട്ടിച്ചിട്ടുണ്ട്. വേര്‍പാടിന്റെ ഒന്നാം വാര്‍ഷികത്തിലും വി.ഡി. രാജപ്പന് ഉചിതമായ സ്മരണയൊരുക്കാന്‍ ആരും തയാറാകുന്നില്ലെന്ന് സഹപ്രവര്‍ത്തകരായിരുന്നവര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























