ബോളിവുഡ് അരങ്ങേറ്റത്തിന് മഞ്ജു തയ്യാറെടുക്കുന്നതായി സൂചനകള്‍

മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാരിയര്‍ ബോളിവുഡില്‍ അരങ്ങേറ്റത്തിനു തയ്യാറെടുക്കുന്നതായി സൂചനകള്‍. അനുരാഗ് കശ്യപിന്റെ ചിത്രത്തിലൂടെയാവും മഞ്ജുവിന്റെ ബോളിവുഡ് പ്രവേശനമെന്നാണ് സൂചന. ഇതേക്കുറിച്ച് മഞ്ജു ഫെയ്സ്ബുക്കിലിട്ട പോസ്റ്റിലാണ് ബോളിവുഡ് പ്രവേശനത്തെ സംബന്ധിച്ച് സൂചന നല്‍കുന്നത്. മഞ്ജുവിന്റെ ഫെയ്‌സ്ബുക് പോസ്റ്റ് ഇങ്ങനെയാണ്;
'സിനിമയില്‍ സമാന്തരമായ വഴികള്‍ സൃഷ്ടിച്ച അനുരാഗ് കശ്യപിനോട് എന്നും ആദരവാണ്. എന്നെങ്കിലും പരിചയപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്കമാലി ഡയറീസിന്റെ സ്‌ക്രീനിങ്ങിനിടെ കണ്ടപ്പോള്‍ പെരുമാറ്റത്തിലെ ലാളിത്യം കൊണ്ട് അദ്ദേഹം കൂടുതല്‍ അമ്പരപ്പിച്ചു. ഒരുമിച്ചെടുത്ത ചിത്രം അനുരാഗ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് കൂടുതല്‍ ആഹ്ലാദവും അഭിമാനവും തരുന്നു. എനിക്ക് നല്‍കാനായി അദ്ദേഹത്തിന്റെ ചിന്തകളിലെവിടെയോ ഒരു കഥാപാത്രമുണ്ടെന്ന സൂചന ഇപ്പോള്‍ ഏറെ ആവേശഭരിതയാക്കുന്നു. ആ സിനിമയ്ക്കായി കാത്തിരിക്കുന്നു. അത് ഉടന്‍ സംഭവിക്കാന്‍ പ്രാര്‍ഥിക്കുന്നു...' മഞ്ജു വാരിയര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























