കെ.ബി ഗണേഷ്‌കുമാര്‍;മുനീറിനെ ജിമ്മിലാക്കി പക്ഷെ അദ്ദേഹം മുങ്ങി

മീന്‍ വിഭവങ്ങള്‍ ഇഷ്ടമാണെങ്കിലും നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ്‌കുമാര്‍ കഴിക്കാറില്ല. അത് തന്റെ തന്നെ കുഴപ്പമാണെന്നാണ് എം.എല്‍.എ പറയുന്നത്. 'ഞാനൊരു ഭയങ്കര വൃത്തിക്കാരനാണ്. ഞാനിടപെടുന്ന പരിസരം, വൃത്തിയും വെടിപ്പുമുള്ള താവണമെന്നുമുള്ള നിര്‍ബ്ബന്ധം എനിക്കുണ്ട്. അതേ പോലെ വിയര്‍പ്പിന്റേതടക്കമുള്ള എന്റെ ശരീരഗന്ധങ്ങള്‍ മറ്റുള്ളവര്‍ അനുഭവിക്കേണ്ടി വരരുതെന്ന വാശിയുള്ള ആളാണ് ഞാനും. മീന്‍ കഴിക്കാത്തത് മീനിന്റെ ഗന്ധം ഏറെ നേരം നമ്മളില്‍ തങ്ങിനില്‍ക്കുമെന്നത് കൊണ്ടാണ്. പരമാവധി വെജിറ്റേറിയന്‍ ഭക്ഷണമാണ് കഴിക്കാറ്. നോണ്‍ വെജ് കഴിക്കേണ്ടി വന്നാല്‍ ചിക്കന്‍.
എം.എല്‍.എയുടെ തിരക്കുണ്ടെങ്കിലും വസ്ത്രങ്ങള്‍ അലക്കുന്നത് സ്വന്തമായാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മസ്‌കറ്റില്‍ പോയപ്പോള്‍ അവിടുത്തെ ഒരു ജിമ്മില്‍ പോയി. ജിം വര്‍ക്കൗട്ടിനോടുള്ള താല്പര്യം അവിടെ നിന്നാണ് തുടങ്ങിയത്. വെള്ളയമ്പലത്തെ ജിമ്മില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി വ്യായാമം ചെയ്യുന്നു. എം.എല്‍.എ എന്ന നിലയിലെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ജിമ്മില്‍ വരും. തിരുവനന്തപുരത്താകുമ്പോള്‍ നിയമസഭ കഴിഞ്ഞാല്‍ പിന്നെ പവറിലാണ് സമയം വിനിയോഗിക്കുക. എം.എല്‍ എ ഹോസ്റ്റലിലെ ജിംനേഷ്യത്തെക്കുറിച്ച് പരാതിയുണ്ട് . ഉപകരണങ്ങള്‍ മിക്കതും പഴകി തുരുമ്പിച്ചത്. കൃത്യമായി പരിപാലിക്കാത്തതിന്റെ കുഴപ്പമാണത്.
ഒരിക്കല്‍ മനശാസ്ത്രജ്ഞന്‍ പി. എം മാത്യു വെല്ലൂരുമായി ഒരു സീരിയലില്‍ അഭിനയിച്ചു. എന്റെ അമിത വൃത്തി കണ്ട് അദ്ദേഹം പറഞ്ഞു 'ഗണേശാ, തന്റെ ഈ വൃത്തി ബോധം ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു തരം സൂക്കേടാണ്' ഞാനത് ചിരിച്ചു തള്ളിയതേയുള്ളൂ. അദ്ദേഹം പറഞ്ഞത് ശരിയോ തെറ്റോ ആകാം. പക്ഷേ എന്റെ സ്വഭാവം ഇങ്ങനെയാണ് രൂപപ്പെട്ടിരിക്കുന്നത്. അല്ലെങ്കില്‍ ഇങ്ങനെയൊക്കയാണ് ഞാന്‍.
അടുത്തിടെ ഇറ്റലിയില്‍ പോയപ്പോള്‍ 86 ഇന്ത്യന്‍ രൂപ കൊടുത്താണ് ഞാനൊരു പബ്ലിക് ടോയിലറ്റില്‍ പോയത്. വൃത്തിയും വെടിപ്പുമുള്ള ഒന്നാന്തരം ടോയ് ലറ്റ്. പക്ഷേ മലയാളിക്ക് പൊതു ടോയിലറ്റ് ഉപയോഗിക്കാനായി രണ്ട് രൂപ നല്‍കാന്‍ ഇപ്പോഴും മടിയാണ്. ആരോഗ്യത്തെക്കുറിച്ചും വൃത്തിയെക്കുറിച്ചും ബോധ്യമുള്ളവരാണ് മലയാളികള്‍. പക്ഷേ അതൊക്കെ പ്രാവര്‍ത്തികമാക്കുന്നതില്‍ നമ്മള്‍ പരാജയപ്പെടുന്നു. തമാശയായി ഞാനൊരു ഉദാഹരണം പറയാം. ഞാനൊരിക്കല്‍ എം.കെ മുനീറിനെ പവര്‍ ജിമ്മില്‍ കൊണ്ടുവന്നു. മുനീര്‍ മെമ്പര്‍ഷിപ്പും എടുത്തു. പക്ഷേ ഒരു മാസത്തിനിടെ പുള്ളി മുങ്ങിക്കളഞ്ഞു.
https://www.facebook.com/Malayalivartha

























