വിനയനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും... അമ്മയ്ക്ക് നാല് ലക്ഷവും ഫെഫ്കയ്ക്ക് 81,000 രൂപയും പിഴ! ഇന്നസെന്റ്, ഇടവേള ബാബു, സിബിമലയില്‍, ബി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കും പിഴ

സംവിധായകന്‍ വിനയനെ വിലക്കിയ സംഭവത്തില്‍ അമ്മയ്ക്കും ഫെഫ്ക്കയ്ക്കും പിഴ. വിനയന്‍ നല്‍കിയ പരാതിയില്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് പിഴ ചുമത്തിയത്. താരസംഘടനയായ അമ്മ നാല് ലക്ഷവും ഫെഫ്ക 81,000 രൂപയും പിഴയായി അടയ്ക്കണം.
2008ല്‍ അമ്മയും ഫെഫ്ക്കയും വിനയനെ പുറത്താക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് വിനയന്‍ വിനയന്‍ കോംപറ്റീഷന്‍ കമ്മീഷനെ സമീപച്ചത്. കമ്മീഷന്റെ വിധി പ്രകാരം അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, ഇടവേള ബാബു, സിബിമലയില്‍, ബി ഉണ്ണികൃഷ്ണന്‍ എന്നിവരും പിഴയൊടുക്കണം.
തന്റെ സനിമയില്‍ സഹകരിക്കുന്നതില്‍ നിന്നും താരങ്ങള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും വിലക്കേര്‍പ്പെടുത്തിയ കാര്യങ്ങല്‍ ചൂണ്ടിക്കാട്ടിയാണ് വിനയന്‍ പരാതി നല്‍കിയത്. സിനിമ പ്രവര്‍ത്തകര്‍ കാണിച്ച അനീതികള്‍ക്കെതിരെ താന്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ ഫയല്‍ ചെയ്ത കേസിന്റെ വിധി ഉടന്‍ വരുമെന്നും ഇതിന് മുന്‍കൈ എടുത്തവര്‍ കാലത്തിന്റെ മുന്നില്‍ മറുപടി പറയേണ്ടി വരുമെന്ന് വിനയന്‍ നേരത്തെ പറഞ്ഞിരുന്നു.
രാജ്യത്തെ അസോസിയേഷനുകളുടെയും വിവിധ സംഘടനകളുടെയും പ്രവര്‍ത്തന രീതി പരിശോധിക്കാന്‍ രൂപവത്ക്കരിച്ച കമ്മീഷനാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ.
https://www.facebook.com/Malayalivartha

























