ജനപ്രിയ നായകന്‍ എന്ന പദവി പ്രേക്ഷകര്‍ അറിഞ്ഞ് നല്‍കിയ ദിലീപിന് ഇന്ന് എന്ത് സംഭവിച്ചു; കുട്ടികള്‍ക്ക് പോലും പ്രിയങ്കരനായിരുന്നു ദിലീപ് ഇന്ന്

മലയാള സിനിമാ പ്രേക്ഷകരെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ദിലീപ് കാവ്യ വിവാഹം. കഴിഞ്ഞ നവംബര്‍ 25നായിരുന്നു ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്. ഫേസ്ബുക്ക് ലൈവിലൂടെ ദിലീപ് തന്നെയായിരുന്നു തന്റെ വിവാഹക്കാര്യം അറിയച്ചത്. സിനിമാ മേഖലയിലെ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ കാവ്യയെ വിവാഹം കഴിച്ചതോടെ ദിലീപിന് ശനിദശയാണെന്ന് മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്യുന്നു. ദിലീപിനെതിരെ പ്രേക്ഷകര്‍ തിരിഞ്ഞതായും ദിലീപിന് ജനപിന്തുണ കുറഞ്ഞെന്നുമാണ് അണിയറ സംസാരം. ദിലീപിനെ നായകനാക്കി സിനിമ നിര്‍മിക്കാന്‍ നിര്‍മാതാക്കള്‍ വരി നില്‍ക്കുകയായിരുന്നു. എന്നാല്‍ ദിലീപ് ചിത്രം നിര്‍മിക്കാന്‍ തയാറായി നിന്ന പല നിര്‍മാതാക്കളും ചിത്രത്തില്‍ നിന്ന് പിന്മാറുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനായിരുന്നു ദിലീപ്. ജനപ്രിയ നായകന്‍ എന്ന പദവി പ്രേക്ഷകര്‍ അറിഞ്ഞ് നല്‍കിയത് തന്നെയായിരുന്നു. കുട്ടികള്‍ക്കും പ്രിയങ്കരനായിരുന്നു ദിലീപ്. അതായിരുന്നു നിര്‍മാതാക്കളെ താരത്തിലേക്ക് ആകര്‍ഷിച്ച ഘടകം. എന്നാല്‍ ഈ ഇടെയായി താരത്തിന്റെ ജനപ്രീതിക്ക് കുറവ് സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാവ്യയാണ് ദിലീപിന്റെ ജനസമ്മതി കുറയാന്‍ കാരണമെന്നാണ് പറയുന്നത്. മഞ്ജുവുമായുള്ള വിവാഹ മോചനവും കാവ്യയെ വിവാഹം കഴിച്ചതും പ്രേക്ഷകര്‍ക്ക് സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് പറയുന്നത്. നവമാധ്യമങ്ങളില്‍ ഇതിന്റെ പേരില്‍ ദിലീപ് വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. നിര്‍മാതാക്കള്‍ പിന്മാറുന്നതിന്റെ യഥാര്‍ത്ഥ കാരണം ദിലീപിന്റെ ജനപ്രീതിയിലുണ്ടായ കുറവാണെങ്കിലും കാരണമായി പറയുന്നത് നോട്ട് പ്രതിസന്ധിയാണ്.
ദിലീപിനെ പിന്തുണച്ചിരുന്ന ആരാധകരും സിനിമാക്കാരും മഞ്ജുവിനാണ് ഇപ്പോള്‍ പിന്തുണ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ . പൊരുത്തം നോക്കി നല്ല മുഹൂര്‍ത്തത്തില്‍ തന്നെയാണ് ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്. പക്ഷെ ജീവിതത്തില്‍ ദിലീപിന് കാര്യമായ ഗുണം വിവാഹത്തിലൂടെ ലഭിച്ചില്ല നഷ്ടങ്ങള്‍ മാത്രം. ഏപ്രില്‍ ഒന്നിന് പുറത്തിറങ്ങുന്ന ജോര്‍ജ്ജേട്ടന്‍സ് പൂരമാണ് ദിലീപിന് പ്രതീക്ഷ നല്‍കുന്ന ചിത്രം. ചിത്രത്തിന്റെ വിജയ പരാജയത്തെ ആശ്രയിച്ചിരിക്കും ദിലീപിന്റെ മറ്റ് സിനിമളുടെ കാര്യം.
കൊച്ചിയില്‍ മലയാളത്തിലെ യുവ നടി ആക്രമിക്കപ്പെട്ടപ്പോഴും സംശയത്തിന്റെ വിരലുകള്‍ ദിലീപിന് നേരെയായിരുന്നു. മാധ്യമങ്ങള്‍ ഇക്കാര്യം ഏറെ ആഘോഷിച്ചു. ഒടുവില്‍ വിശദീകരണവുമായി ദിലീപ് രംഗത്തെത്തി. കാവ്യ വന്നതോടെയാണ് ദിലീപിന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നാണ് അണിയറ സംസാരം. ദിലീപ് തിരച്ചടി നേരിടുമ്പോള്‍ മഞ്ജുവിന് ഇത് നേട്ടത്തിന്റെ ദിവസങ്ങളാണ്. മഞ്ജു നായികയായി എത്തിയ സൈറാ ഭാനു തിയറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കമല്‍ മഞ്ജു ചിത്രം ആമി ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ഉടന്‍ ബോളിവുഡ് അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ് മഞ്ജു. ഏപ്രില്‍ മാസം കുടുംബത്തോടൊപ്പം വിദേശ യാത്രയ്ക്ക് ഒരുങ്ങുകയാണ് ദിലീപ്. ഒരു മാസം നീണ്ടുനില്ക്കുന്ന യാത്രയാണ് ദിലീപ് പ്ലാന്‍ ചെയ്തിരിക്കുന്നത്. യൂറോപ്പിലേക്കാണ് യാത്ര. ദിലീപിനും കാവ്യയ്ക്കുമൊപ്പം മകള്‍ മീനാക്ഷിയും ഒപ്പമുണ്ടാകുമെന്നാണ് അറിയുന്നത്. ദിലീപ് ഷോയും അവിടെ അവതരിപ്പിക്കും. എന്നാല്‍ കാവ്യ ഷോയില്‍ പങ്കെടുക്കില്ല.
https://www.facebook.com/Malayalivartha

























