വിവാഹ ബന്ധം ഇരു വീട്ടുകാരും അംഗീകരിച്ചതോടെ ഭാവനയ്ക്കും നവീനും സൗഹൃദകാലം

ഈ വര്‍ഷാവസാനമാണു വിവാഹം. വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഭാവന കഴിഞ്ഞ ദിവസം നവീനിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ചിരുന്നു. നവീന്റെ വീട്ടുകാര്‍ ഭാവനയുടെ വീട്ടിലുമെത്തി. വിവാഹത്തിനു മുന്‍പു ഭാവനയ്ക്കു രണ്ടു മലയാള സിനിമയും ഒരു കന്നഡ സിനിമയും പൂര്‍ത്തിയാക്കാനുണ്ട്. വിവാഹ ശേഷം ബെംഗളൂരുവിലാകും കുടുംബമുണ്ടാകുക. ഇതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാകുന്നു.
അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങാണ് വിവാഹനിശ്ചയവുമായി ബന്ധപ്പെട്ടു നടന്നത്. നടിയും ഭാവനയുടെ അടുത്ത സുഹൃത്തുമായ മഞ്ജുവാര്യരും സംയുക്താ വര്‍മയും മാത്രമാണ് സിനിമാ മേഖലയില്‍ നിന്നു പങ്കെടുത്തത്. വരന്റെ വീട്ടുകാര്‍ വധുവിനെ കാണാനെത്തുന്ന ചടങ്ങ് പെട്ടന്നു വിവാഹനിശ്ചയ ചടങ്ങാക്കി മാറ്റുകയായിരുന്നു.

അഞ്ചു വര്‍ഷം മുമ്പാണ് നവീനിനെ പരിചയപ്പെടുന്നത്. ഭാവന നായികയായ കന്നഡ ചിത്രമായ റോമിയോ നിര്‍മിച്ചത് നവീനാണ്. ഈ പരിചയം പിന്നീട് പ്രേമമായി മാറുകയായിരുന്നു. മലയാളത്തില്‍ ചെറിയ ഇടവേള വന്നെങ്കിലും ഭാവനയുടെ പുതിയ ചിത്രം ഹണീ ബി 2 റിലീസിനെത്തിയിരുന്നു. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ആണ് പുറത്തിറങ്ങാനുള്ള ചിത്രം.

https://www.facebook.com/Malayalivartha

























