പുലികളെ വേട്ടയാടിയ ലാലേട്ടന്‍ ഇനി വേതാളങ്ങളെ വേട്ടയാടും! മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം 'ഒടിയന്‍' ഉടന്‍ വരും

പുലിമുരുകന്റെ ചൂടാറും മമ്പ് ഒടിയന്‍ വരുന്നു. മലയാളത്തിന്റെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം 'ഒടിയന്‍' ഒരുങ്ങുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് 'ഒടിയന്‍'നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ ഇന്ത്യയിലെ ഒരു പ്രമുഖ നടനുമുണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. ഇത് അമിതാഭ് ബച്ചന്‍ ആണെന്ന് വാര്‍ത്തകള്‍ ഉണ്ടെങ്കിലും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഇതു വരെ സ്ഥിതീകരിച്ചിട്ടില്ല. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാവും ഒടിയനിലേത് എന്ന് സംവിധായകന്‍ ഉറപ്പ് പറയുന്നു.
പ്രശസ്ത പരസ്യസംവിധായകനായ വിഎ ശ്രീകുമാറിന്റെ ആദ്യ സംവിധാന സംരംഭമാണ് ഒടിയന്‍. ഇതിഹാസ ചിത്രമായ രണ്ടാമൂഴം നിര്‍മ്മിക്കുന്നതിന് മുന്‍പ് ഇദ്ദേഹം സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കഥ ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ്. മഞ്ജുവാര്യര്‍ ആണ് ചിത്രത്തിലെ നായിക. പ്രകാശ് രാജ് ശക്തമായ വില്ലന്‍ വേഷവും കൈകാര്യം ചെയ്യുന്നു. പുലിമുരുകന്‍ ടീമിലെ പീറ്റര്‍ ഹെയ്ന്‍ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളും, ഷാജി ക്യാമറയും കൈകാര്യം ചെയ്യും. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം. സാബു സിറിള്‍ കലാ സംവിധാനം നിര്‍വഹിക്കും.
പൈശാചീക ശക്തികളെ വരുതിയിലാക്കാനുള്ള ആഭിചാര ക്രിയയൊണ് ഒടിവിദ്യ എന്ന് പറയപ്പെടുന്നത്. ഈ വിദ്യയിലൂടെ ഏതു രൂപവും സ്വീകരിക്കാന്‍ സാധിക്കുന്ന മന്ത്രവാദികളെയാണ് ഒടിയന്മാര്‍ എന്ന് വിളിക്കുന്നത്. വിഷ്യല്‍ ഇഫക്ടിന് പ്രധാന്യം നല്‍കി എടുക്കുന്ന ചിത്രം മലയാള സിനിമ ഇതുവരെ കണ്ടട്ടില്ലാത്ത വിസ്മയ ചിത്രമായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്യാസം. മെയ് 25 ന് ചിത്രീകരണം തുടങ്ങുന്ന ചിത്രം പാലക്കാട്, ഉദുമല്‍പ്പേട്ട, പൊള്ളാച്ചി, ബനാറസ് എന്നിവടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. ഒരു പാലക്കാടന്‍ ഗ്രാമത്തിന്റെ അരനൂറ്റാണ്ട് കാലത്തെ കഥപറയുന്ന സിനിമ ഇന്ത്യയിലെ ലക്ഷണമൊത്ത ഫാന്റെസി ചിത്രങ്ങളില്‍ ഇടം പിടിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം.
https://www.facebook.com/Malayalivartha

























