ഷൂട്ടിംഗിനിടെ തനിക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞു ചാര്‍മിള

മലയാള സിനിമയില്‍ നടിമാര്‍ക്ക് നേരിടേണ്ടി വരുന്ന ദുഷ്പ്രവണതകള്‍ സംബന്ധിച്ച് പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. മലയാള സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി കിടക്ക പങ്കിടാന്‍ നടിമാരെ നിര്‍ബന്ധിക്കാറുണ്ട് എന്നത് അത്ര രഹസ്യമല്ലാത്ത കാര്യമാണ്. അത്തരമൊരു അനുഭവമാണ് പ്രശസ്ത നടി ചാര്‍മിളയ്ക്ക് ഉണ്ടായത്. ഒരു പുതിയ മലയാള സിനിമയുടെ ഷൂട്ടിംഗിനിടെ തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ചാണ് ചാര്‍മിള തുറന്ന് പറഞ്ഞത്. കൈരളി ചാനലിലെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയിലാണ് നടി തുറന്ന് പറച്ചില്‍ നടത്തിയത്.
കോഴിക്കോട് വെച്ചുള്ള ഷൂട്ടിംഗിനിടെയാണ് നടിക്ക് മോശം അനുഭവം ഉണ്ടായത്. ചാര്‍മിളയും അസിസ്റ്റന്റും നില്‍ക്കുന്ന മുറിയിലേക്ക് മൂന്ന് പേര്‍ കടന്നുവന്നു. മൂന്ന് പേരും അസിസ്റ്റന്റ് ഡയറക്ടര്‍മാരായിരുന്നു. ഇവര്‍ തന്റെ അസിസ്റ്റന്റിനോട് പുറത്ത് പോകാന്‍ പറഞ്ഞു.
എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി ഇതായിരുന്നു. ഞങ്ങള്‍ മൂന്ന് പേരില്‍ ഒരാളുടെ കൂടെ നിങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം. എന്നായിരുന്നു അവരുടെ ആവശ്യം. ഈ സംഭവത്തെക്കുറിച്ച് സിനിമയുടെ സംവിധായകനോട് പരാതിപ്പെട്ടിരുന്നു.
സംവിധായകന്‍ ഈ സംഭവത്തെ അനുകൂലിച്ചുകൊണ്ടായിരുന്നു സംസാരിച്ചത്. പറ്റില്ലെങ്കില്‍ സിനിമയില്‍ നിന്നും പുറത്ത് പോകാന്‍ പറഞ്ഞു. അപ്പോള്‍ തന്നെ താന്‍ സ്വന്തം കാശുമുടക്കി ചെന്നൈയിലേക്ക് തിരിച്ചുവെന്നും നടി പറയുന്നു.
പതിമൂന്നാമത്തെ വയസ്സിലാണ് താന്‍ സിനിമയില്‍ വന്നത്. ഇത്തരമൊരു അനുഭവം അന്നുണ്ടായിട്ടില്ല. ഇരുപതാം വയസ്സിലും മുപ്പതാം വയസ്സിലും നടി തന്നെ ആയിരുന്നു. അപ്പോഴൊന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. ഇപ്പോള്‍ 42 വയസ്സുള്ള തന്നോടാണ് ഇത്തരത്തില്‍ പെരുമാറിയതെന്നും ചാര്‍മിള പറയുന്നു.
ലാല്‍ജോസിന്റെ വിക്രമാദിത്യനാണ് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ചാര്‍മിള മലയാളത്തില്‍ അഭിനയിച്ച സിനിമ. എന്നാല്‍ ആ സിനിമയുടെ ഷൂട്ടിംഗിനിടെ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. എല്ലാവരും നല്ല പെരുമാറ്റവും കെയറിംഗും ആയിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു
https://www.facebook.com/Malayalivartha

























