അമേരിക്കയില്‍ നടത്താനിരുന്ന ദിലീപിന്റെ ഷോ ബഹിഷ്‌കരിച്ചതായി സാബു കട്ടപ്പനയുടെ ഫേസ്ബുക്ക് വീഡിയോ

നടന്‍ ദിലീപിന്റെ കഷ്ടകാലം തീരുന്നില്ല. ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങള്‍ നടനെ വേട്ടയാടിക്കൊണ്ടിരിയ്ക്കുകയാണ്. മഞ്ജു വാര്യരുമായുള്ള ദാമ്പത്യം അവസസാനിച്ചതും കാവ്യയെ വിവാഹം കഴിച്ചതുമൊക്കെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ നടന്റെ വ്യക്തി ജീവിതവും ഔദ്യോഗിക ജീവിതവും തമ്മില്‍ കുഴയുന്നു. അമേരിക്കയില്‍ നടത്താനിരുന്ന ദിലീപിന്റെ ഷോ ബഹിഷ്‌കരിച്ചു. അമേരിക്കന്‍ മലയാളിയായ സാബു കട്ടപ്പന ഫേസ്ബുക്ക് വീഡിയോയിലാണ് ദിലീപിന്റെ ഷോ ബഹിഷ്‌കരിക്കുന്നതായി പറഞ്ഞത്.
പ്രമുഖ നടന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് സാബു ദിലീപിന്റെ ഷോ അമേരിക്കന്‍ മലയാളികള്‍ ബഹിഷ്‌കരിച്ചതായി അറിയിച്ചത്. ഫേസ്ബുക്കില്‍ ഈ വീഡിയോ ഷെയര്‍ ചെയ്ത് വൈറലാകുകയാണ്. തന്റെ ഫോണ്‍ നമ്പര്‍ സഹിതമാണ് സാബു വീഡിയോ പുറത്ത് വിട്ടിരിയ്ക്കുന്നത്. പ്രമുഖ നടിയെ വിവാഹം കഴിയ്ക്കുകയും പിന്നീട് ഇതേ നടിയുടെ സുഹൃത്തിനെ വിവാഹം ചെയ്യുകയും ചെയ്തു. മറ്റൊരു പ്രമുഖ നടിയെ ഗുണ്ടകളെ വച്ച് ആക്രമിയ്ക്കുകയും ചെയ്തു എന്നാണ് സാബു കട്ടപ്പന ആരോപിയ്ക്കുന്നത്
ഈ നടന്‍ ചെയ്ത പ്രവൃത്തി ചെയ്യുന്നത് ഒരു സാധാരണക്കാരനാണെങ്കില്‍ അയാള്‍ ഇന്ന് അറസ്റ്റിലായേനെ. പ്രമുഖ നടനെ പ്രമുഖനാക്കിയത് നമ്മള്‍ പ്രേക്ഷകരാണെന്നും അതിനാല്‍ ഇതിനോട് പ്രതികരിക്കേണ്ടത് നമ്മളാണെന്നും സാബു പറയുന്നു.

ഈ വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കിലും വാട്സാപ്പിലും മറ്റ് സോഷ്യല്‍ മീഡിയയും വഴി വൈറലാകുകയാണ്. അടുത്തമാസം നാദിര്‍ഷയുടെ നേതൃത്വത്തിലാണ് അമേരിക്കയില്‍ ഷോ നടക്കുന്നത് എന്നാണ് പുറത്ത് വന്ന വാര്‍ത്തകള്‍
ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോ. ഇത് സംബന്ധിച്ച് എല്ലാ ഉത്തരവാദിത്വവും സാബു കട്ടപ്പന ഏറ്റെടുക്കുന്നതായി അദ്ദേഹം തന്നെ പറയുന്നു.
https://www.facebook.com/Malayalivartha

























