സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രത്തില്‍ കുഞ്ചാക്കോ

യുവനിരയില്‍ ശ്രദ്ധേയനായ സിദ്ധാര്‍ത്ഥ് ഭരതന്റെ പുതിയ ചിത്രത്തില്‍ നിന്നും ആസിഫ് അലി പിന്‍മാറിയെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായകനാകുന്നതെന്ന് സിദ്ധാര്‍ത്ഥ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. മലയാള സിനിമയിലെ അതുല്യ പ്രതിഭ ഭരതന്റെയും പ്രമുഖ അഭിനേത്രി കെപിഎസി ലളിതയുടെയും മകനായ സിദ്ധാര്‍ത്ഥ് ഭരതന്‍ തന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്.
സിദ്ധാര്‍ത്ഥിന്റെ സിനിമാ പ്രവേശം മലയാളികള്‍ ഏറെ ഉറ്റുനോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. നിദ്രയ്ക്ക് ശേഷമാണ് ദിലീപിനെ നായകനാക്കി ചന്ദ്രേട്ടന്‍ എവിടെയാ ഒരുക്കിയത്. വന്‍വിജയമായിരുന്നു ചിത്രം. ചിത്രത്തിന്റെ ടാഗ് ലൈനായ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചോദ്യം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചിത്രം കണ്ട പ്രേക്ഷകരാരും ഈ ഡയലോഗ് മറക്കാനിടയില്ല.
വര്‍ണ്യത്തിലാശങ്ക അതു താനല്ലയോ ഇത് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് അനൗണ്‍സ് ചെയ്തത് സംവിധായകന്‍ തന്നെയായിരുന്നു. ഫേസ് ബുക്ക് പേജിലൂടെയാണ് കാര്യങ്ങള്‍ പുറത്തുവിട്ടത്. ആസിഫ് അലിയാണ് നായകനെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് എന്തു സംഭവിച്ചുവെന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയുമില്ല.
നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ സിനിമകള്‍ക്ക് ശേഷം 'വര്‍ണ്യത്തില്‍ ആശങ്ക' .യുമായി സിദ്ധാര്‍ത്ഥ് ഭരതന്‍ .'ചന്ദ്രേട്ടന്റെ' സഹനിര്‍മ്മാതാക്കളില്‍ ഒരാളായ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്, ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍. കുഞ്ചാക്ക ബോബനാണ് നായക വേഷത്തില്‍ എത്തുന്നത്.
തൃശ്ശൂര്‍ ഗോപാല്‍ജിയുടെ തിരക്കഥയില്‍ ചെമ്പന്‍ വിനോദ്, മണികണ്ഠന്‍, ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട്, ശ്രിന്ദ എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു. നാടകരചയിതാവും സംവിധായകനുമായ തൃശൂര്‍ ഗോപാല്‍ജിയാണ് തിരക്കഥ ഒരുക്കുന്നത്. തൃശൂര്‍, വടക്കാഞ്ചേരി, കൊച്ചി എന്നിവിടങ്ങളാണ് ലൊക്കേഷന്‍. ആക്ഷേപഹാസ്യപ്രധാന്യമുള്ള ഈ സിനിമയുടെ ഷൂട്ടിംഗ് മേയോടു കൂടി ആരംഭിക്കും. ഓഗസ്റ്റില്‍ സെന്‍ട്രല്‍ പിക്‌ചേഴ്‌സ് തീയേറ്ററുകളിലെത്തിക്കും. 
കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായകനാകുന്നത്. മുമ്പെങ്ങും ചെയ്യാത്ത കഥാപാത്രമായാണ് താരം എത്തുന്നതെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. ചിത്രത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നാടന്‍ പയ്യനായാണ് ചാക്കോച്ചന്‍ എത്തുന്നത്.

https://www.facebook.com/Malayalivartha

























