ഒരു നെയില്‍ പോളിഷ് പോലും ഞാന്‍ തനിയെ പോയി വാങ്ങിട്ടില്ല: ആനിയുടെ വെളിപ്പെടുത്തല്‍

മലയാള സിനിമയിലെ ഏക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ആനി. മലയാള സിനിമ രംഗത്ത് സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നവരില്‍ മുമ്പിലാണു നടി ആനിയും സംവിധായകന്‍ ഷാജി കൈലാസും. ചിത്ര ( ആനി)എനിക്കൊപ്പം പതിനെട്ടു വര്‍ഷമായി.
ഇതുവരെ ഒന്നും വാങ്ങിച്ചിട്ടില്ല. എല്ലാം ഞാന്‍ ആണു വാങ്ങിച്ചു കൊടുക്കുന്നത് എന്നു ഷാജി കൈലാസ് പറയുന്നു. ഓര്‍ണമെന്റ്‌സ് അടക്കം എന്തായാലും ചേട്ടന്‍ വാങ്ങിത്തന്നാലെ തൃപ്തിയാകുയുള്ളു. ഒരു നെയില്‍ പോളിഷ് പോലും പോയി വാങ്ങിട്ടില്ല.
കണ്ണെഴുതുന്ന കാജല്‍ പോലും ഏട്ടന്‍ വാങ്ങിത്തന്നാല്‍ സന്തോഷമാണ്. ഒരു കാജല്‍ തീര്‍ന്നാല്‍ എനിക്കു വാങ്ങാം. വേണ്ട അത് അവിടെ നില്‍ക്കട്ടെയെന്നു ഞാന്‍ വിചാരിക്കുമെന്ന് ആനി പറയുന്നു. എനിക്ക് തൃപ്തി ഏട്ടന്‍ കൊണ്ടു വരുമ്പോഴാണ്. മക്കളുടെ ഡ്രസ്സൊക്കെയെടുക്കുന്നത് എല്ലാം അച്ഛനാണ്.
ഒറ്റയ്ക്കു പോയി എടുത്തു കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് അതു തൃപ്തിയാകില്ല. അച്ഛന്‍ കൊണ്ടു വന്നു കഴിയുമ്പോള്‍ ഭയങ്കര ആകാംഷയും സന്തോഷവുമൊക്കെയാണ് എന്ന് ആനി പറയുന്നു. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്.
https://www.facebook.com/Malayalivartha