കള്ളം പറയാന്‍ പ്രണവ് ഹൈദരാബാദില്‍; ടെന്‍ഷന്‍ അടിച്ച് ജിത്തു ജോസഫ്

ഒത്തിരി കള്ളങ്ങളുമായി പ്രണവ് ഇന്ന് ക്യാമറയ്ക്ക് മുന്നില്‍. എന്നാല്‍ ആദ്യമായല്ല പ്രണവ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയുടെ ചിത്രീകരണം ഇന്ന് ആരംഭിക്കും.
ഹൈദരബാദ് രോമോജി റാവു ഫിലിം സിറ്റി, ബനാറസ്, ബംഗളുരു, കൊച്ചി, പാലക്കാട് എന്നിവിടങ്ങളിലാണ് ചിത്രീകരണം. സം ലൈസ് ക്യാന്‍ ബീ ഡെഡ്‌ലി എന്ന ടാഗ് ലൈനാണ് ചിത്രത്തിന്. ജിത്തു ജോസഫിന്റെ ഒണ്‍പതാമത്തെ ചിത്രമാണ് ആദി. എട്ടു ചിത്രങ്ങള്‍ ചെയ്തപ്പോള്‍ ഇല്ലാത്ത ടെന്‍ഷനാണ് ആദി ചെയ്യുമ്പോള്‍ താന്‍ അനുഭവിക്കുന്നതെന്നും ജിത്തു ജോസഫ് വ്യക്തമാക്കിയിരുന്നു.
സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. അച്ഛന്റെ കൈ പിടിച്ചാണ് പ്രണവ് ആദ്യമായി ക്യാമറയ്്ക്ക് മുന്നിലെത്തുന്നത്. പുനര്‍ജനി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് ബാലതാരമായി എത്തുന്നതും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടുന്നതും.
പിന്നീട് അമല്‍ നീരദിന്റെ സാഗര്‍ ഏലിയാസ് ജാക്കിയില്‍ ഒരു രംഗം മാത്രമുള്ള സീനില്‍ പ്രണവ് പ്രത്യക്ഷപ്പെട്ടു. ശേഷം ജിത്തു ജോസഫിന്റെ സംവിധാന സഹായിയായി.
https://www.facebook.com/Malayalivartha