ആദിയില്‍ പ്രണവിന്റെ നായികയാര്? ജീത്തു ജോസഫ് പറയുന്നു

എല്ലാത്തരത്തിലും പുതുമ അതാണ് ആദി. പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന 'ആദി'യുടെ വിശേഷങ്ങള്‍ സംവിധായകന്‍ ജീത്തു ജോസഫ് ആദ്യമായി പറയുന്നു. ചിത്രത്തില്‍ പ്രണവിന്റെ നായികയാരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആരൊക്കെയാണ് എവിടെയാണ് ഷൂട്ടിങ് തുടങ്ങി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളെല്ലാം ജീത്തു ജോസഫ് മനോരമ ഓണ്‍ലൈനിനോട് പങ്കു വയ്ക്കുന്നു.
ചിത്രത്തില്‍ മൂന്നു പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രങ്ങളാണുള്ളത്. ലെന, അനുശ്രീ, അദിതി രവി(അലമാര ഫെയിം) എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇവരൊന്നും പ്രണവിന്റെ നായികമാരല്ല. എല്ലാവരുടേതും പ്രാധാന്യമുള്ള കഥാപാത്രങ്ങളാണെങ്കിലും പ്രണവിന്റെ നായികയാര് എന്നു പറയാനാകില്ല. ജീത്തു ജോസഫ് പറഞ്ഞു. ചിത്രത്തില്‍ പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് തന്നെയാണ് ചിത്രത്തിനും നല്‍കിയത്. ആദി.ഈ കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയാനാകില്ല. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ കുറിച്ചും ഇപ്പോള്‍ ഒന്നും പറയാനാകില്ല. ആദി എന്ന ചിത്രത്തെ റിവെഞ്ച് ത്രില്ലര്‍, സസ്‌പെന്‍സ് ത്രില്ലര്‍ എന്നീ വിഭാഗങ്ങളിലൊന്നും ഉള്‍പ്പെടുത്താനാകില്ലെന്നാണ് ജീത്തു ജോസഫ് പറയുന്നത്. പൂര്‍ണമായും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തികഞ്ഞ ഐന്റര്‍ടെയ്‌നറാണ് ചിത്രം. ജീത്തു ജോസഫ് പറഞ്ഞു.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സതീഷ് കുറുപ്പ് ആണ്. അതുപോലെ സിനിമയില്‍ സണ്ണി വെയ്ന്‍ ഉണ്ടെന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളി. സിനിമയില്‍ സിദ്ധിഖ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷിജു വില്‍സണ്‍, ഷറഫുദ്ദീന്‍, നോബി എന്നീ യുവ താരങ്ങളും സിനിമയിലുണ്ട്.
ജീത്തു ജോസഫ് വ്യക്തമാക്കി. ചിത്രത്തിന്റെ ഷൂട്ടിങിന്റെ ആദ്യ ഷെഡ്യൂള്‍ കൊച്ചിയിലാണ്. ഓഗസ്റ്റ് 1–ന് തുടങ്ങിയ ഈ ഷെഡ്യൂള്‍ ഓഗസ്റ്റ് 10 വരെയാണ്. ചിത്രം പൂര്‍ണമായും ഇന്ത്യയില്‍ തന്നെയാണ് ചിത്രീകരിക്കുന്നത്.
https://www.facebook.com/Malayalivartha