ദിലീപിന്റെ ബിസിനസില്‍ നിക്ഷേപം നടത്തിയ താരങ്ങള്‍ ആശങ്കയില്‍...

നടന്‍ ദിലീപിന്റെ പല ബിസിനസുകളിലും നിക്ഷേപം നടത്തിയ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയില്‍. പണം പോവുകമാത്രമല്ല നാണക്കേടും ഉണ്ടാകുമെന്ന ആശങ്കയിലാണിവര്‍. പലരും വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാറില്ല. പൊലീസ് ഫോണ്‍ റെക്കോഡ് ചെയ്യുന്നുണ്ടെന്ന ഭയത്തിലാണിവര്‍. അതുകൊണ്ട് വാട്‌സാപ്പ് കോളാണ് പലരും വിളിക്കുന്നത്. അതേസമയം ദിലീപുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫോണിലൂടെ സംസാരിക്കാതെ , നേരില്‍ക്കണ്ട് കാര്യങ്ങള്‍ സംസാരിക്കുകയാണ്. ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ പ്രമുഖ പങ്കാളിയായ നടനാണ് ഏറെ ആശങ്കയില്‍. ദിലീപ് സിനിമകളില്‍ വില്ലനായും അച്ഛനായും അഭിനയിച്ചിട്ടുള്ള ഈ നടന്‍ ആലുവാക്കാരനാണ് എന്നതാണ് ഏറെ ശ്രദ്ധേയം.
ദിലീപിന്റെ തൃശൂരിലെ കണ്ണാസ്പത്രിയില്‍ താരങ്ങള്‍ അല്ലാത്ത ചിലര്‍ക്ക് ബിനിമി നിക്ഷേപം ഉള്ളതായി അറിയുന്നു. പക്ഷെ, അവരൊന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ മുതിരുന്നില്ല. എല്ലാം കെട്ടടങ്ങിയ ശേഷം കാര്യങ്ങള്‍ നീക്കാമെന്ന നിലപാടിലാണിവര്‍. നിക്ഷേപങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയാലും യാതൊരുവിധ പ്രതികരണമോ, പ്രതിഷേധമോ അറിയിക്കേണ്ടെന്നും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. ഡി സിനിമാസില്‍ ചില രാഷ്ട്രീയ നേതാക്കള്‍ക്കും നിക്ഷേപങ്ങളുള്ളതായി റിപ്പോര്‍ട്ടുണ്ട്. അവരൊക്കെയാണ് ചാലക്കുടി നഗരസഭാ ഭൂമി കയ്യേറാന്‍ സഹായിച്ചതെന്നും അറിയുന്നു.
അതേസമയം ദിലീപിന്റെ പണം ഉപയോഗിച്ച് സ്വന്തംപേരില്‍ നിര്‍മാണ, വിതരണ കമ്പനി തുടങ്ങിയ സംവിധായകന്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത ആശങ്കയിലാണ്. ദിലീപിന്റെ കണക്കില്‍ പെടാത്ത സമ്പത്തിന്റെ ഒരു ഭാഗമാണ് സംവിധായകന് കമ്പനി തുടങ്ങാന്‍ നല്‍കിയതെന്ന് സിനിമാക്കാര്‍ക്കിടയില്‍ പരസ്യമായ രഹസ്യമാണ്.
അടുത്ത കാലം വരെ ഒരു കോടി പോലും പ്രതിഫലം വാങ്ങാത്ത സംവിധായകന് എവിടുന്നാണ് ഇത്രയും തുക ലഭിച്ചതെന്ന് ചിലസിനിമാ പ്രവര്‍ത്തകര്‍ ചോദിക്കുന്നു. പക്ഷെ, ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ അറിയപ്പെടുന്ന ഒരു ബാനര്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ സംവിധായകനായി. അതിന്റെ അസൂയ കൊണ്ട് ചില പറഞ്ഞ് പരത്തുന്ന അപഖ്യാതികളാണ് ഇതൊക്കെയെന്നും മറ്റുചിലര്‍ പറയുന്നു.
https://www.facebook.com/Malayalivartha