വില്ലൻ എന്ന മോഹൻലാൽ ചിത്രത്തിൽ തമിഴ് സൂപ്പർതാരം വിശാൽ വില്ലനായെത്തും

തമിഴ് തെലുങ്ക് ഭാഷകളിലെ മുന്‍നിര താരങ്ങള്‍ തന്നെയായിരിക്കും മോഹന്‍ലാലിനെ നേരിടുന്ന വില്ലന്മാര്‍. വിശാല്‍, ഹന്‍സിക, റാഷി ഖന്ന, ശ്രീകാന്ത് എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാണ്. ശക്തിവേല്‍ എന്ന കഥാപാത്രമായി തമിഴ് സൂപ്പര്‍ താരം വിശാലായിരിക്കും മോഹന്‍ലാലിന്റെ പ്രതിനായക സ്ഥാനത്ത്.
ഒരു ഡോക്ടര്‍ കഥാപാത്രമാണ് വിശാല്‍ അവതരിപ്പിക്കുന്നതെന്നാണ് സൂചന. നായകനായ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്് മാത്യു എന്നാണ്.തമിഴ് താരം ഹന്‍സികയുടെ ആദ്യ മലയാള ചിത്രമായിരിക്കും വില്ലന്‍. ശ്രേയയെന്നാണ് കഥാപാത്രത്തിന്റെ പേര്. വിശാലിന്റെ പെയറായിട്ടാണ് ചിത്രത്തില്‍ ഹന്‍സികയെത്തുന്നതെന്നാണ് വിവരം.
ശ്രീകാന്തിന്റെ കഥാപാത്രത്തിന്റെ പേര് ഫെളിക്‌സ് ഡി വിന്‍സന്റ് എന്നാണ്. തെലുങ്ക് താരം റാഷി ഖന്ന ഹര്‍ഷിത ചോപ്രയെന്ന പൊലീസോഫീസറുടെ വേഷമാണ് ചെയ്യുന്നത്. ശ്രീകാന്തിനും റാഷി ഖന്നയ്ക്കും നെഗറ്റീവ് റോളാണെന്നാണ് വിവരം.
https://www.facebook.com/Malayalivartha






















