സംവിധായകന്റെ ഇക്കിളി മെസ്സേജുകളില്‍ മനസ്സുമടുത്ത് യുവനടികള്‍ പരാതിക്കൊരുങ്ങുന്നു

തലസ്ഥാനത്തും മറ്റുമായി ഷൂട്ടിംഗ് പുരോഗമിക്കുന്ന പ്രശസ്ത സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുന്ന നടിമാര്‍ക്ക് സംവിധായകന്റെ അശ്ലീല മെസ്സേജുകള്‍. ദേശീയ തലത്തില്‍വരെ അവാര്‍ഡ് നേടിയുള്ള സംവിധായകനാണ് കഥയിലെ കഥാപാത്രം. ഷൂട്ടിംഗ് സ്ഥലത്ത് മാന്യനായിപ്പെരുമാറുന്ന ഇദ്ദേഹം രാത്രിയിലാണ് മെസ്സേജുകള്‍ അയക്കുന്നത്. ചിത്രത്തില്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ച സ്ത്രീയുടെ ഫോണിലേക്ക് തുടര്‍ച്ചയായി നിരവധി മെസ്സേജുകള്‍ അയച്ചു. സ്ത്രീ സഹികെട്ട് വിവരം വീട്ടില്‍ പറഞ്ഞു. ഇപ്പോള്‍ ഇവര്‍ പരാതി നല്‍കാന്‍ തയ്യാറാകുകയാണ് പോലീസിലും വനിതകളുടെ പുതിയ സിനിമാ സംഘടനയിലും. അതുപോലെ മറ്റു നടിമാര്‍ക്കും ഇത്തരം ദുരനുഭവം ഉണ്ടായെന്ന് പരാതിയുണ്ട്. സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ചുകള്‍ അരങ്ങുവാഴുന്നെന്ന് പ്രശസ്ത നടി പാര്‍വ്വതി പോലും പരാതിപ്പെടുകയുണ്ടായിട്ടുണ്ട്. ഒരു മുഖ്യധാരാ സിനിമയിലെ നടിക്ക് ഇതാണ് അവസ്ഥയെങ്കില്‍ മറ്റുള്ളവരുടെ കാര്യം എന്താകുമെന്ന് സിനിമാ മേഖലയില്‍ പറയേണ്ടതില്ല. ഏതായാലും ഈ പ്രത്യേക സാഹചര്യത്തില്‍ വിഷയം ഗൗരവമായിക്കണ്ട് പാരതിപ്പെടാന്‍ മാനഹാനി നേരിട്ടവര്‍ ആലോചിക്കുകയാണ്. സ്ത്രീകള്‍ക്ക് സ്വസ്ഥമായും അന്തസോടെയും സിനിമയില്‍ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടത് അത്യവശ്യമാണെന്നിവര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha






















