മോഹന്‍ ലാലിന്റെ ഇടംകൈയ്ക്ക് വില 86 ലക്ഷം…!

മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ ഇടംകൈയ്ക്ക് വില 86 ലക്ഷം രൂപ..! മോഹന്‍ ലാലിന്റെ ഇടംകയ്യില്‍ കെട്ടിയിരിക്കുന്ന വാച്ചാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. 86 ലക്ഷം രൂപ വിലവരുന്ന റിച്ചാര്‍ഡ് മൈല്‍ ആര്‍എം 011 ബ്ലാക്ക് നൈറ്റ് വാച്ചാണ് ലാലേട്ടന്‍ തന്റെ ഇടംകയ്യില്‍ കെട്ടിയിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ദിലീപ് അപ്രസക്തനായതോടെ മോഹന്‍ലാല്‍ സിനിമാ മേഖലയില്‍ വീണ്ടും അപ്പാടെ പിടിമുറുക്കിയിരിക്കുകയാണ്.
.സ്വിസ്‌സര്‍ലണ്ടിലെ റിച്ചാഡ് മില്ലേ എന്ന കമ്പനിയുടെ വാച്ചാണ് താരം വാങ്ങിയത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആധുനിക സാങ്കേതികവിദ്യയുള്ള വാച്ചാണിത്. ജാക്കിച്ചാനെ പോലുള്ള ലോകോത്തര താരങ്ങള്‍ക്ക് ഇത്തരം വാച്ചുകളുണ്ട്. അവരൊക്കെ തങ്ങളുടെ രീതികള്‍ക്ക് അനുസരിച്ച് , പ്രത്യേകം നിര്‍മിച്ചതാണവ. വാച്ചുകളുടെ വലിയ ശേഖരം തന്നെ മോഹന്‍ലാലിനുണ്ട്. രാവണപ്രഭുവില്‍ ഒന്നരലക്ഷം വിലയുള്ള വാച്ച് ഉപയോഗിച്ച് താരം അഭിനയിച്ചിട്ടുണ്ട്. ഓരോ ഡ്രസിനും ഇണങ്ങുന്ന രീതിയിലുള്ള വാച്ചുകളാണ് മോഹന്‍ലാല്‍ വാങ്ങിയിട്ടുള്ളത്. അതില്‍ ഏറ്റവും വിലമതിക്കുന്നതാണ് റിച്ചാഡ് മില്ലേ.
ആഢംബര ജീവിതത്തില്‍ മോഹന്‍ലാല്‍ ഒട്ടും പിന്നിലല്ല. ദുബയിലെ ബുര്‍ജ് ഖലീഫയില്‍ താരത്തിന് ഫഌറ്റുണ്ട്. ദുബയില്‍ ആഢംബര റസ്റ്റോറന്റുണ്ട്. അതിന് പുറമേ ചെറിയ ദീപും വാങ്ങിയെന്ന് വാര്‍ത്തകളുണ്ട്. ചെന്നൈയില്‍ ഭാര്യയുടെ പേരില്‍ മാത്രം കോടിക്കണക്കിന് രൂപയുടെ വസ്തുവകകള്‍ മാത്രമുണ്ട്. കഴിഞ്ഞ വര്‍ഷം ഏഴ് കോടിയോളം മുടക്കിയാണ് ചെന്നൈയിലെ മറീനാ ബീച്ചിനടുത്ത് പുതിയ വീട് പണിതത്. കൊച്ചിയിലെ തേവരയില്‍ കായല്‍ തീരത്ത് ആഢംബര വീടുണ്ട്. കൂടാതെ എളമക്കരയില്‍ കോടികള്‍ മുടക്കി പുതിയ വീട് അടുത്തിടെ പൂര്‍ത്തിയാക്കി. ഇപ്പോളിവിടെയാണ് താമസം
വാച്ചിനെച്ചൊല്ലി ഇതിനോടകനം തന്നെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടലും ആരംഭിച്ചിട്ടുണ്ട്. നടന്റെ ആര്‍ഭാടമാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള വാച്ചിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നാണ് ആരോപണം.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവരുടെ സ്വത്ത് സംബന്ധിച്ചും, അനധികൃത സ്വത്ത് സമ്പാദനത്തെപ്പറ്റിയും പൊലീസും ഇന്റലിജന്‍സ് വിഭാഗങ്ങളും അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോഹന്‍ലാലിന്റെ വാച്ചിന്റെ വില ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഈ വാര്‍ത്ത ശരിയല്ലെന്നാണ് ഒരു പക്ഷം.
https://www.facebook.com/Malayalivartha