ജനപ്രിയ നായകന്റെ വിവാഹ ചരിത്രം കണ്ട് ഞെട്ടി അന്വേഷണ സംഘം; കാവ്യാ മാധവന്‍ ജനപ്രിയ നായകന്റെ മൂന്നാം ഭാര്യ, മഞ്ജു വാര്യര്‍ രണ്ടാമത്തേയും, ആദ്യ ഭാര്യ അകന്ന ബന്ധു...മിമിക്രിയിലെ സഹപ്രവര്‍ത്തകന്‍ നല്‍കിയത് നിര്‍ണ്ണായക മൊഴി

ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ച് വിവരങ്ങള്‍ തേടി പൊലീസ്. മഞ്ജു വാരിയര്‍ക്കും മുമ്പ് ദിലീപ് വിവാഹിതനായിരുന്നു. അകന്ന ബന്ധുവായ യുവതിയാണ് ദിലീപിന്റെ ആദ്യ ഭാര്യ. ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസിലാണ് റജിസ്റ്റര്‍ വിവാഹം ചെയ്തത്. മിമിക്രി താരം അബിയില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. രേഖകള്‍ കണ്ടെടുക്കാന്‍ ശ്രമം തുടരുന്നു.
ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവല്ലെന്ന വെളിപ്പെടുത്തൽ അന്വേഷണ സംഘത്തെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ദിലീപ് ആദ്യം വിവാഹം ചെയ്തതായി മഞ്ജുവാര്യർക്ക് അറിയാമായിരുന്നോ എന്ന ചോദ്യം അന്വേഷണ സംഘം മഞ്ജുവിന്റെ ചോദ്യം ചെയ്യലിനിടെ ആരാഞ്ഞതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ആലുവ ദേശം റജിസ്ട്രാര്‍ ഓഫീസിൽ നിന്നും അന്വേഷണ സംഘം രേഖകൾ കണ്ടെടുക്കാൻ ശ്രമങ്ങൾ തുടരുകയാണ്.
മിമിക്രി താരമെന്ന നിലയിൽ പ്രശസ്തനായി നിൽക്കുമ്പോഴായിരുന്നു ബന്ധുവായ യുവതിയുമായുള്ള വിവാഹം. തുടർന്ന് ദിലീപിന് സിനിമയിൽ അവസരങ്ങൾ ലഭിക്കുകയും നടി മഞ്ജു വാര്യരുമായി അടുപ്പത്തിലാകുകയും ചെയ്തു. പിന്നീട് ദിലീപിന്റെ അടുത്ത ബന്ധുക്കളുടെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്ക് ഒടുവിൽ യുവതി വിവാഹ ബന്ധത്തിൽ നിന്നും പിൻമാറിയെന്നാണ് പൊലീസ് നിഗമനം.
ദിലീപിന്റെ ആദ്യ ഭാര്യയായിരുന്ന യുവതി ഇപ്പോൾ വിദേശത്താണ്. ഇവരിൽ നിന്നും മൊഴിയെടുക്കാൻ അന്വേഷണ സംഘം ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ലെന്നാണ് സൂചന. സിനിമ മേഖലയിലെ പലർക്കും ദിലീപിന്റെ ആദ്യ വിവാഹത്തെ കുറിച്ച് അറിവുണ്ടായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. വിവാഹത്തിന് സാക്ഷികളായി നിന്നവരയെും, വിവാഹത്തിന് മുൻകൈയെടുത്ത മിമിക്രി രംഗത്തെ ദിലീപിന്റെ സുഹൃത്തുക്കളുടെ പക്കൽനിന്നും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. ഈ വിവാഹത്തെ സംബന്ധിച്ച രേഖകൾ കണ്ടെത്താൻ അന്വേഷണ സംഘം ശ്രമം ഊർജിതമാക്കിയിട്ടുണ്ട്.
1998 ലായിരുന്നു കേരളക്കരയെ ഞെട്ടിച്ച മഞ്ജു വാര്യരുടെയും ദിലീപിന്റെയും വിവാഹം. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ഉടനെ മഞ്ജു ദിലീപിനൊപ്പം ഇറങ്ങി വരികയായിരുന്നു. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലാണ് വിവാഹത്തിന് മുമ്പ് ഏറ്റവുമൊടുവില്‍ മഞ്ജു അഭിനയിച്ച ചിത്രം. ഈ സിനിമ തുടങ്ങുന്നതിന് മുമ്പായിരുന്നു മഞ്ജുവും ദിലീപും ഒളിച്ചോടാന്‍ പദ്ധതിയിട്ടത്.
എന്നാല്‍ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ തൊട്ടടുത്ത ദിവസം മഞ്ജുവും ദിലീപും ഒളിച്ചോടി. അന്ന് മഞ്ജുവിനെ കാണാനില്ല എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വരുന്ന ഇടം വരെ പോയിരുന്നു കാര്യങ്ങള്‍. അന്നത്തെ പ്രമുഖ സിനിമാ വാരികയിലെ വാര്‍ത്തകളെല്ലാം മഞ്ജു ദിലീപ് ഒളിച്ചോട്ടമായിരുന്നു. പിന്നെ ഇങ്ങോട്ട് മഞ്ജുവിന്റെയും ദിലീപിന്റെയും പ്രണയ നാളുകളായിരുന്നു. മഞ്ജു ദിലീപിന്റെ കാര്യങ്ങള്‍ നോക്കി വീട്ടിലേക്ക് ഒതുങ്ങി. ദിലീപ് സിനിമയില്‍ മാത്രം ശ്രദ്ധിച്ച് ജനപ്രിയനായും മാറി. മലയാളത്തിലെ മാതൃകാ ദമ്പതികളായിരുന്നു മഞ്ജുവും ദിലീപും. മീനാക്ഷി കൂടെ വന്നതോടെ ഇരുവരുടെയും ജീവിതം അതിലും സുന്ദരമായി.
ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹ മോചനവും ഏറെ ചർച്ചാവിഷയമായിരുന്നു. 2012 മുതല്‍ വിവാഹ മോചനത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും, 2014 ല്‍ അത് സംഭവിച്ചപ്പോള്‍ പ്രേക്ഷകര്‍ ശരിയ്ക്കും ഞെട്ടി. എന്നാല്‍ പരസ്പര സമ്മതത്തോടെ മഞ്ജുവും ദിലീപും ആ ദാമ്പത്യം അവസാനിപ്പിച്ചു.
തുടർന്ന് ദിലീപും കാവ്യാ മാധവനും വര്‍ഷങ്ങള്‍ മുമ്പ് തന്നെ അടുത്തു പ്രണയത്തിലായിരുന്നെന്ന ഗോസിപ്പുകൾ കാരണം ബലികേടായ ഒരു പെൺകുട്ടിക്ക് ജീവിതം നൽകുകയാണെന്ന് പറഞ്ഞു 2016 നവംബർ 25ന് ദിലീപും കാവ്യയും വിവാഹിതരാവുകയായിരുന്നു. ദിലീപിന്റെ ആദ്യ വിവാഹം സംബന്ധിച്ച് രേഖകൾ ശേഖരിക്കാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇതിന് വേണ്ടി പോലീസ് ദിലീപിന്റെ അടുത്ത ബന്ധുക്കളെയും പഴയ സുഹൃത്തുക്കളെയും അന്വേഷണത്തിന്റെ ഭാഗമാക്കും.
https://www.facebook.com/Malayalivartha