ഗൾഫിലുള്ള ദിലീപിന്റെ ആദ്യ ഭാര്യയെ പൊക്കാൻ ആക്ഷൻ ഹീറോ ബൈജു പൗലോസ്...

ദിലീപിന്റെ ആദ്യ ഭാര്യയും ബന്ധുവുമായ യുവതി ഇപ്പോള്‍ ഗൾഫിലാണെന്ന് റിപ്പോർട്ടുകൾ. യുവതിയില്‍ നിന്ന് പൊലീസ് മൊഴിയെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചിട്ടില്ലെന്നാണ് വിവരം. അതേ സമയം ദിലീപിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നവര്‍ക്ക് ഇതുസംബന്ധിച്ച വിരങ്ങള്‍ അറിയാം. ഇവരില്‍ ചിലര്‍ തന്നെയാണ് സാക്ഷികളായതും. ഇവരില്‍ ചിലരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും പൊലീസ് മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. ആലുവ ദേശം രജിസ്ട്രാര്‍ ഓഫിസില്‍ നടന്ന വിവാഹത്തിന്റെ രേഖകള്‍ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടരുകയാണ്.
ദിലീപ് സിനിമയില്‍ എത്തി മഞ്ജുവുമായി പ്രണയത്തിലായപ്പോള്‍ ബന്ധുവായ യുവതിയുമായി ചില ബന്ധുക്കളും സുഹൃത്തുക്കളും മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തി ഒഴിവാക്കുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ വ്യക്തി ജീവിത വിവരങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താനായി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇങ്ങനെയൊരു കണ്ടെത്തലിലേയ്ക്ക് എത്തിച്ചേര്‍ന്നത്.
ദിലീപിന്റെ മൂന്ന് വിവാഹവും പ്രണയമായിരുന്നു. ആലുവക്കാരിയുമായി അടുത്തത് മിമിക്രിയുമായി ചുറ്റി നടക്കുമ്പോഴായിരുന്നു. കമലിന്റെ അസിസ്റ്റന്റ് ആയിരുന്നപ്പോഴും ബന്ധം തുടർന്നു. തൊണ്ണൂറുകളിലായിരുന്നു ഇത്. അന്ന് പെൺകുട്ടി ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. ഇത് രജിസ്റ്റർ മാരേജിലെത്തിയിരുന്നുവെന്ന സൂചനയാണ് അബി നൽകിത്.
സിനിമയിൽ ദിലീപ് എത്തിയതോടെ ഈ ബന്ധം പിരിഞ്ഞു. അതിന് ശേഷമായിരുന്നു മഞ്ജുവായുള്ള വിവാഹം. ആദ്യ കല്ല്യാണത്തെ കുറിച്ച് മഞ്ജുവിന് പോലും അറിയില്ലായിരുന്നുവെന്നാണ് സൂചന. മഞ്ജുവുമായുള്ള വിവാഹമോചന ശേഷം കാവ്യയെ മിന്നുകെട്ടി. ഇതും പ്രണയമായിരുന്നു.
സിനിമയിലെത്തി മഞ്ജുവുമായി അടുത്ത് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തുമെന്ന് ഉറപ്പായതോടെ ഈ യുവതിയെ ഒഴിവാക്കുകയായിരുന്നു. അടുത്ത ബന്ധുക്കൾ ഇടപെട്ട് മധ്യസ്ഥ ശ്രമം നടത്തിയാണ് യുവതിയെ പിന്മാറ്റത്തിലെത്തിച്ചത്. ഇതെല്ലാം അതീവ രഹസ്യമായാണു നടന്നത്. ദിലീപും ഈ യുവതിയും തമ്മിൽ വിവാഹ മോചനം നടന്നിട്ടില്ല ഇതുവരെ. യുവതി ഇപ്പോൾ ഗൾഫിലാണ്. ഇവരുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോൾ. ദിലീപ് അറസ്റ്റിലായി പിറ്റേന്ന് തന്നെ ഈ വിവാഹക്കാര്യം പൊലീസ് അറിഞ്ഞിരുന്നു.
പി.ഗോപാലകൃഷ്ണൻ എന്ന പേരിൽ രജിസ്റ്റർ ചെയ്ത ആ രേഖകൾ ഇനിയും പൊലീസിന് ലഭിച്ചിട്ടില്ല. സിനിമ മേഖലയിലെ പലർക്കും ഈ വിവാഹക്കാര്യം അറിയാമായിരുന്നു. അവരിൽ നിന്നും ദിലീപിന്റെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. വിവാഹത്തിന് സാക്ഷികളായവരെ പൊലീസ് ഫോണിൽ വിളിച്ച് മൊഴിയെടുത്തു. ഇവരും ഇക്കാര്യം സമ്മതിച്ചു.
ഇതോടെ ദിലീപ് കൂടുതൽ കുടുക്കിലേക്ക് പോകും. ആദ്യ വിവാഹം മറച്ചുവച്ചാണ് മഞ്ജുവിനെ ജീവിത സഖിയാക്കിയത്. ഇത് ഗുരുതരമായ കുറ്റമാണ്. ഇക്കാര്യത്തിലും പുതിയ കേസ് വരാൻ സാധ്യതയുണ്ട്. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ റിമാന്റിൽ കഴിയുന്ന ദിലീപിനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഈ വിവരം പൊലീസിന് കിട്ടിയതെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
ഈ ബന്ധം ഒഴിവാക്കിയാണ് ദിലീപ് 1998 ൽ മഞ്ജു വാര്യരെ വിവാഹം കഴിച്ചത്. 2015 ൽ ഈ വിവാഹബന്ധം വേർപെട്ട ശേഷമായിരുന്നു കാവ്യാ മാധവനുമായുള്ള വിവാഹം. ദിലീപിന്റെ കല്ല്യാണക്കഥകൾ അന്വേഷിക്കാനായി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിരിക്കുകയാണ് പോലീസ്.
https://www.facebook.com/Malayalivartha