മരിച്ചുപോയവരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ക്ക് നല്‍കുന്ന ഫീച്ചര്‍ നടി താര കല്യാണിന്റെ എഫ്ബി പേജിൽ; കണ്‍ഫ്യൂഷനായി ആരാധകർ!!

മരിച്ചുപോയവരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ക്ക് ഫെയ്‌സ് ബുക്ക് നല്‍കിയിരിക്കുന്ന ഫീച്ചറാണ് റിമംബറിംഗ്.മരണം തെളിയിക്കുന്ന വാര്‍ത്തയോ പേപ്പര്‍ കട്ടിംഗോ ഫെയ്‌സ്ബുക്ക് അധികൃതരെ അറിയിച്ചാലാണ് അക്കൗണ്ട് റിമംബറിംഗ് ആക്കി മാറ്റുക. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ നടി താരാ കല്യാണിന്റെ ഫെയ്‌സ്ബുക്ക് പേജ് റിമംബറിംഗ് എന്നാണ് ഫെയ്‌സ്ബുക്കില്‍ കാണിക്കുന്നത്. എന്നാല്‍ ജീവിച്ചിരിക്കുന്ന താര കല്യാണിന്റെ അക്കൗണ്ട് എങ്ങനെ ഈ ഫീച്ചറിന് കീഴില്‍ എത്തിയെന്ന അന്ധാളിപ്പിലാണ് സോഷ്യല്‍ മീഡിയ.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് താരയുടെ ഭര്‍ത്താവ് രാജാ റാം അന്തരിച്ചിരുന്നു. രാജാ റാമിന്റെ അക്കൗണ്ട് റിമംബറിംഗ് ഫീച്ചറിന് താഴെ വന്നിട്ടുമില്ല. മരണ വിവരം കൃത്യമായി തെളിവ് സഹിതം സമര്‍പ്പിച്ചാല്‍ മാത്രം വരുന്ന ഈ ഫീച്ചര്‍ എങ്ങനെ താരാ കല്യാണിന്റെ അക്കൗണ്ടിന് ലഭിച്ചു എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് സോഷ്യല്‍ മീഡിയ.

താരയെ സ്നേഹിക്കുന്ന ആളുകൾ ഈ പ്രൊഫൈൽ സന്ദർശിക്കുകയും അവരെ ഓർമിക്കുകയും ചെയ്യുന്നതിൽ സന്തുഷ്ടരായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നൊരു സന്ദേശവും താര കല്യാണിന്റെ പ്രൊഫൈലിൽ ഫേസ്ബുക്ക് ചേർത്തിട്ടുണ്ട്. ഈ സന്ദേശമാണ് താരയുടെ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നാല്‍ ആദ്യം കാണുക.

പ്രമുഖ നര്‍ത്തകിയും സിനിമ - സീരിയല്‍ അഭിനേത്രിയുമാണ് താര കല്യാണ്‍. പത്ത് വർഷക്കാലം ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം എന്നിവ അഭ്യസിച്ച താര വൈകിയാണ് സിനിമയിൽ എത്തിയത്. തിയറ്റർ ആർട്ടിസ്റ്റ്, അഭിനേത്രി, നർത്തകി തുടങ്ങിയ നിലകളിൽ മലയാളികൾക്ക് സുപരിചിതയാണ് താര കല്യാണ്‍. നടി താരാ കല്യാണിന്റെ ഭര്‍ത്താവും അവതാരകനുമായ രാജാറാമാണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പനി ബാധിച്ചതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

നർത്തകൻ, കൊറിയോഗ്രാഫർ, ചാനൽ അവതാരകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു രാജാറാം. ഡാന്‍സ് അദ്ധ്യാപകനെന്ന നിലയിലാണ് കലാരംഗത്ത് കൂടുതല്‍ ശ്രദ്ധേയനായത്.

ഭാര്യ താരകല്യാണുമൊത്തും നൃത്ത വേദികളില്‍ എത്തിയിരുന്നു. സിനിമയിലും സീരിയലിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ജൂലൈ 30 നാണ് രാജാറാം അന്തരിച്ചത്. ഡെങ്കിപ്പനി ബാധിച്ചാണ് രാജാറാം മരിച്ചത് എന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ അച്ഛന്‍ മരിച്ചത് ഡെങ്കു കാരണമല്ല എന്ന് മകള്‍ സൗഭാഗ്യ വെങ്കിടേഷ് തന്നെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.

https://www.facebook.com/Malayalivartha






















