ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പൂട്ടും

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പൂട്ടാൻ ചാലക്കുടി നഗരസഭയുടെ തീരുമാനം. കെട്ടിട നിർമാണ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് നടപടി. നിർമാണാനുമതി നൽകിയതിൽ വീഴ്ചയുണ്ടായതായി കണ്ടെത്തി. നടന്‍ ദിലീപ് ഉടമയായ ഡി സിനിമാസിന്റെ നിര്‍മാണ അനുമതികള്‍ ചര്‍ച്ച ചെയ്യാന്‍ ചാലക്കുടി നഗരസഭയില്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ ചേർന്നിരുന്നു.
താലൂക്ക് സര്‍വേയറുടെ സ്കെച്ച് ഇല്ലാതെ സിനിമാ തിയറ്റര്‍ നിര്‍മാണത്തിന് അനുമതി നല്‍കിയതില്‍ ചട്ടലംഘനമുണ്ടെന്ന് ഭരണപക്ഷത്തിൽ ആരോപണമുയർന്നിരുന്നു. ഡി സിനിമാസിന് നിര്‍മാണാനുമതി കൊടുത്തിതിനെ ചൊല്ലി ചാലക്കുടി നഗരസഭയില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ക്കിടയില്‍ തമ്മിലടി രൂക്ഷമായിരുന്നു.

കെട്ടിട നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ചാലക്കുടി നഗരസഭയാണ് അടച്ച് പൂട്ടാൻ തീരുമാനിച്ചത്. വിജിലൻസ് അന്വേഷണം തീരും വരെ അടച്ച് പൂട്ടാനാണ് നഗരരസഭ തീരുമാനിച്ചിരിക്കുന്നത്. തീയേറ്ററിന് നിർമാണ അനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു.
ഇതിന് പിന്നാലെയാണ് അടച്ച് പൂട്ടാൻ തീരുമാനിച്ചത്. ഡി സിനിമാസിന് നിർമാണ അനുമതി നൽകിയ കാര്യ ചർച്ച ചെയ്യാനായി ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിലാണ് നഗരസഭ ഇക്കാര്യം തീരുമാനിച്ചത്. ഭരണപക്ഷവും പ്രതിപക്ഷവും എെക്യകണ്ഠേനയാണ് തീരുമാനമെടുത്തത്.

https://www.facebook.com/Malayalivartha






















