'എന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്' – അനന്യ പറയുന്നു: അന്നെന്റെ മാതാപിതാക്കളെ വിഷമിപ്പിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു

മലയാള സിനിമ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നായികമാരില്‍ ഒരാളാണ് അനന്യ. പോസിറ്റീവ് എന്ന സിനിമയിലൂടെ നായികയായ അനന്യ പിന്നീട് നാല്പതോളം സിനിമകളില്‍ അഭിനയിച്ചു. തന്റെ മാതാപിതാക്കളുമായി ഉണ്ടായിരുന്ന അകല്‍ച്ചയെക്കുറിച്ച് തുറന്നു പറയുകയാണ് അനന്യ.
അത് എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കാവുന്ന അവസ്ഥയാണ്. ' ചിലപ്പോഴെങ്കിലും നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ മാതാപിതാക്കളെ വേദനിപ്പിക്കുന്ന സാഹചര്യങ്ങളുണ്ടാകാം. എന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. പക്ഷേ എന്തൊക്കെ സംഭവിച്ചാലും ഞാന്‍ അവരുടെ മകളാണ്.
എന്നെ വെറുക്കാന്‍ അവര്‍ക്കോ, അവരെ മറക്കാന്‍ എനിക്കോ കഴിയില്ല. ' അനന്യയുടെ വാക്കുകള്‍. കുറച്ച് കാലം ഉണ്ടായിരുന്ന അകല്‍ച്ച ഉണ്ടായിരുന്നെങ്കിലും പിണക്കങ്ങളെല്ലാം മറന്ന് ഇപ്പോള്‍ പപ്പയും മമ്മിയും അനിയനും തനിക്കൊപ്പമുണ്ടെന്ന് അനന്യ പറയുന്നു.
ഭര്‍ത്താവായ ആഞ്ജനേയന്‍ തന്റെ ബലമാണെന്നും ഇഷ്ടങ്ങള്‍ മനസിലാക്കി കൂടെ നില്‍ക്കുന്ന വ്യക്തിയാണെന്നും അനന്യ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha






















