നാദിർഷ അറസ്റ്റിലായാൽ ഓണം റിലീസുകളെ ബാധിക്കുമോയെന്ന ആശങ്കയിൽ മലയാള സിനിമാ ലോകം

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ഉറ്റ സുഹൃത്തും സംവിധായകനുമായ നാദിർഷയെ അറസ്റ്റ് ചെയ്യുമെന്നത് ഉറപ്പായതോടെ മലയാള സിനിമാ ലോകം ആശങ്കയിൽ. നിലവിൽ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ മലയാള സിനിമയിൽ മാന്ദ്യം ബാധിച്ച അവസ്ഥയാണ്. ഇതിന് പിന്നാലെയാണ് അറസ്റ്റ് കൂടുതൽ പേരിലേക്ക് നീളുമെന്ന് പൊലീസ് സുചന നൽകുന്നത്.
ഇതോടെ അണിയറയിലെ നിരവധി പ്രൊജക്റ്റുകളാണ് ആശങ്കയിലാഴ്ന്നിരിക്കുന്നത്. ദിലീപ് അറസ്റ്റിലായതോടെ തന്നെ കോടികൾ മുടക്കിയ നിരവധി സിനിമകളുടെ അണിയറ നീക്കം പാതിയിൽ മുടങ്ങി. ദിലീപിന്‍റെ ഉറപ്പിൻമേൽ സിനിമാ പിടുത്തത്തിന് ഇറങ്ങിയ നിരവധി പേരാണ് ഇതോടെ വഴിയാധാരമായത്. നാദിർഷയും അഴിക്കുള്ളിലേക്ക് നീങ്ങിയാൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.

അതേസമയം സിനിമാ മേഖലയിലെ പണമിടപാടുകളെകുറിച്ച് നടക്കുന്ന അന്വേഷണവും നിർമാതാക്കളെ പിന്തിരിപ്പിക്കുന്നുണ്ട്. ഒട്ടേറെ ബിസിനസ് നടത്തുന്നവരാണ് സിനിമാ രംഗത്തെ നിർമാതാക്കളിൽ ഏറെയും. സിനിമാ വ്യവസായം പരുങ്ങലിലായതോടെ പലരും മറ്റു പല ബിസിനസുകളിലേക്കും തിരിഞ്ഞു തുടങ്ങി. ദിലീപ് അകത്തായതോടെ സിനിമയുടെ നിർമാണ, തിയേറ്റർ, വിതരണ രംഗങ്ങളും തകർന്നടിഞ്ഞിരുന്നു. ഓണം റീലീസിനു ആഴ്ച്ചകൾ മാത്രം ശേഷിക്കെ എങ്ങനെ പ്രതിസന്ധി മറികടക്കുമെന്ന ആശങ്കയിലാണ് സിനിമാ ലോകം.
ദിലീപിനൊപ്പം ആദ്യം തന്നെ ആലുവാ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് വിധേയമായപ്പോള്‍ നാദിര്‍ഷ നല്‍കിയ മൊഴി തന്നെയാണ് ഇപ്പോള്‍ താരത്തെ കുരുക്കില്‍ ആക്കിയിരിക്കുന്നത്. അന്ന് നല്‍കിയ മൊഴിയില്‍ പലതും പച്ചക്കള്ളമാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.

അന്ന് നാദിര്‍ഷ നല്‍കിയ മൊഴിയില്‍ പള്‍സര്‍സുനിയെ അറിയില്ല എന്നാണ് പറഞ്ഞത്. എന്നാല്‍ അപ്പുണ്ണി നല്‍കിയ മൊഴിയില്‍ നാദിര്‍ഷയും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഇതോടെ പൊലീസ് അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിയില്‍ നിന്നും വീണ്ടും മൊഴി എടുത്തു.
ഇതോടെ നാദിര്‍ഷ അന്ന് നല്‍കിയ മൊഴിയില്‍ പലതും കള്ളമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചരിക്കുന്നത്. തെളിവുകള്‍ നശിപ്പിച്ചതടക്കമുള്ള സംഭവത്തില്‍ നാദിര്‍ഷയ്ക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.

https://www.facebook.com/Malayalivartha






















