വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് യുവനടിയുടെ ഉത്തരം അമ്പരപ്പിക്കുന്നത്...

തനിക്ക് പറയാനുള്ള കാര്യങ്ങള്‍ക്കൊന്നും ഒരിക്കലും ഒരു മറ വയ്ക്കാത്ത പ്രകൃതക്കാരിയാണ് നടിയും മോഡലും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമൊക്കൊയായ കനി കുസൃതി. സ്ത്രീ സമൂഹം ചെയ്യാനും പറയാനും മടിയ്ക്കുന്ന കാര്യങ്ങള്‍ ചെയ്യാനും പറയാനും കനിയ്ക്ക് യാതൊരു മടിയുമില്ല എന്ന് മുമ്പേ ബോധ്യമായതാണ്. തന്റെ ഫോട്ടോഷൂട്ട് വിവാദത്തെക്കുറിച്ച് വെട്ടിത്തുറന്ന് പ്രതികരിക്കുകയാണ് കനി.
ഒരാളുടെ വ്യക്തിപരവും തൊഴില്‍പരവുമൊക്കെയായ കാര്യങ്ങളെക്കുറിച്ചു വിമര്‍ശനങ്ങള്‍ക്കു താന്‍ മറുപടി പറയേണ്ട കാര്യമില്ല എന്നായിരുന്നു ഫോട്ടോഷൂട്ട് വിവാദത്തേക്കുറിച്ചു കനി പറഞ്ഞത്. എന്റെ മുഖം പോലെ തന്നെയാണു മറ്റു ശരീരഭാഗങ്ങളും അതൊക്കെ ഫോട്ടോയാക്കി പോസ്റ്റ് ചെയ്യുന്നതില്‍ ഞാന്‍ എന്തിന് നാണിക്കണം എന്നു കനി ചോദിക്കുന്നു. ചില സിനിമകള്‍ക്ക് വേണ്ടി ഞാന്‍ ന്യൂഡായിട്ടുണ്ട് അത് എന്റെ ജോലിയാണ്.

അഭിപ്രായം പറയാന്‍ കാണുന്നവര്‍ക്ക് സ്വതന്ത്ര്യം ഉണ്ട് എന്നും എന്നാല്‍ അത് ഒരിക്കലും അവളുടെ വസ്ത്രം കുറഞ്ഞു പോയി എന്ന തരത്തിലാകരുത് എന്നും കനി പറയുന്നു. രണ്ടു വര്‍ഷമായി താനും സിനിമ പ്രവര്‍ത്തകന്‍ ആനന്ദും തമ്മില്‍ പ്രണയത്തിലാണ് എന്നും കനി പറയുന്നു. വിവാഹം കഴിക്കുന്നതിനെ കുറിച്ച് ഇതുവരെ ആലോചിച്ചില്ല. അച്ഛനും അമ്മയും വിവാഹം കഴിച്ചവരല്ല അതുകൊണ്ട് അവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പിന്നെ യാത്രകളൊക്കെ ചെയ്യുമ്പോള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യം വന്നേക്കാം. ഒരു കുട്ടിയൊക്കെയാകുന്ന സമയത്ത് വേണമെന്ന് തോന്നിയല്‍ അപ്പോള്‍ ചെയ്യാം എന്നും കനി പറയുന്നു.

പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരിക്കുമ്പോൾ, ലെനിൻ രാജേന്ദ്രന്റെ "അന്യർ" (2003) എന്ന സിനിമയിൽ ഒരു ചെറുവേഷം ചെയ്തുകൊണ്ടാണ് കനി കുസൃതി അഭിനയജീവിതം തുടങ്ങുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തിയറ്റർ പഠനത്തിലേയ്ക്ക് തിരിഞ്ഞ കനി,അഭിനയ തിയറ്റർ റിസർച്ച് സെന്റർ, ഫൂട്ട്സ്ബാൺ ട്രാവലിംഗ് തിയറ്റർ,നിരീക്ഷ വുമൺസ് തിയറ്റർ, മുതലായ തിയറ്റർ ഗ്രൂപ്പുകളുടെ "ഇൻഡ്യൻ ടെമ്പെസ്റ്റ്","ബേണിംഗ് ഫ്ലവേഴ്സ്", "ഭഗവദ്ദജുകം", "കമല", "കള്ളൻ പവിത്രൻ", ലാസ് ഇൻഡ്യാസ്", "സിദ്ധാർത്ഥ" തുടങ്ങിയ ഒട്ടേറെ നാടകങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

2009ൽ "കേരളാ കഫേ" എന്ന ആന്തോളജി സിനിമയിലെ "ഐലൻഡ് എക്സ്പ്രസ്" എന്ന ഭാഗത്തിൽ സേബ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചുകൊണ്ടാണ് കനി കുസൃതി സിനിമയിലേയ്ക്ക് തിരിച്ചുവരുന്നത്. തുടർന്ന് "ശിക്കാർ", "കോക്ടെയിൽ","ഉറുമി","കർമയോഗി","നോർത് 24 കാതം" തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്തു. 2014ൽ ധരണീധരൻ സംവിധാനം ചെയ്ത "ബർമ" എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും അരങ്ങേറി...

https://www.facebook.com/Malayalivartha






















