ധനുഷിന് കണ്ടകശനി; പിതൃത്വവിവാദത്തിന് പിന്നാലെ മോഷണക്കുറ്റവും

ചലച്ചിത്ര രംഗത്ത് ഇപ്പോള്‍ കണ്ടകശനിയാണെന്നതില്‍ സംശയമില്ല. കേരളത്തില്‍ നടിക്ക് നേരെ ആക്രമണം, തെലുങ്കില്‍ മയക്കുമരുന്ന് വിവാദം ഇങ്ങനെ നീളുന്നു ശനിയുടെ അപഹാരം. എന്നാല്‍ ഇതിന് ശേഷം തമിഴിലെ താരങ്ങള്‍ക്കും കഷ്ടകാലത്തിലാണുള്ളത്. തമിഴ് യുവതാരം ധനുഷ് ആണിപ്പോള്‍ മോഷണകുറ്റത്തില്‍ പെട്ടിരിക്കുന്നത്. സൂപ്പര്‍താരത്തിന്റെ കാരവനിലേക്ക് വൈദ്യുതി മോഷ്ടിച്ച സംഭവമാണ് വാര്‍ത്ത ആയിരിക്കുന്നത്. ചെന്നൈയില്‍ ധനുഷും കുടുംബവും വിശ്രമത്തിനായി എത്തിയപ്പോഴാണ് തെരുവ് വിളക്കില്‍ നിന്നുള്ള ലൈനില്‍ നിന്നും അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതാണ് വിവാദമായത്.
തമിഴ്നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പെട്ടി മുത്തരംഗാപുരത്താണ് സംഭവം. ഇവിടത്തെ കുടുംബക്ഷേത്രമായ കസ്തൂരി മങ്കമ്മാള്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥനക്കെത്തിയതായിരുന്നു നടന്‍ ധനുഷും കുടുംബവും. ഒപ്പം രജനികാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ, ധനുഷിന്റെ മാതാപിതാക്കള്‍ എന്നിവരും എത്തിയിരുന്നു. ക്ഷേത്രദര്‍ശനവും ഉച്ചഭക്ഷണത്തിനും ശേഷം ധനുഷും കുടുംബവും കാരവനിലാണ് വിശ്രമിച്ചത്.

ക്ഷേത്രദര്‍ശനത്തിന് ശേഷം ധനുഷ് കാറില്‍ ചെന്നൈയിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് വൈദ്യുതി വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ രാജേഷും സംഘവും കാരവന്‍ പിടിച്ചെടുക്കുകയായിരുന്നു. വാനിന് സമീപത്തെ വൈദ്യുതി പോസ്റ്റില്‍നിന്ന് വൈദ്യുതി മോഷ്ടിച്ചതിനുള്ള തെളിവുകള്‍ അധികൃതര്‍ കണ്ടെത്തുകയും ശിക്ഷയായി ഡ്രൈവര്‍ വീരപ്പന്റെ പക്കല്‍നിന്ന് 15,731 രൂപ അധികൃതര്‍ പിഴയായി ഈടാക്കി.

ക്ഷേത്രദര്‍ശനത്തിനൊപ്പം നിരവധി പാവങ്ങള്‍ക്ക് സാമ്ബത്തിക സഹായം നല്‍കിയാണ് ധനുഷും കുടുംബവും മടങ്ങിയത്. ധനുഷ് തങ്ങളുടെ മകനാണെന്ന് ആരോപിച്ച് മധുരയിലെ ദമ്പതികൾ രംഗത്തെത്തിയത് അടുത്തിടെ ധനുഷിനെ വിവാദക്കുരുക്കിലാക്കിയിരുന്നു.

https://www.facebook.com/Malayalivartha






















