ക്ലിന്റിലൂടെ ഉണ്ണി മുകുന്ദന്‍ എല്ലാവരെയും കരയിപ്പിക്കും!

സെന്‍സര്‍ ബോര്‍ഡിന്റെ കണ്ണ് നനയിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഏഴു വയസ്സില്‍ 30,000 ഓളം ചിത്രങ്ങള്‍ വരച്ച് അകാലത്തില്‍ മരണമടങ്ങ അത്ഭുത ബാലന്‍ ക്ലിന്റിനെ അറിയാത്തവര്‍ ചുരുക്കം. വര്‍ണ്ണങ്ങളുടെ രാജകുമാരന്‍ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ ജീവിതം ആവിഷ്‌കരിക്കപ്പെടുമ്പോള്‍ ക്ലിന്റിന്റെ അച്ഛനായി എത്തിയത് ഉണ്ണി മുകുന്ദനാണ്.
ചിത്രം കണ്ട സെന്‍സര്‍ ബോര്‍ഡിന്റെ വക ഉണ്ണി മുകുന്ദന് പ്രശംസ. ചിത്രം കണ്ട് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളില്‍ പലരുടെയും കണ്ണ് നനയിപ്പിച്ചു. ക്ലിന്റ് എന്ന മനോഹര ചിത്രം സമ്മാനിച്ച സംവിധായകന്‍ ഹരികുമാറിനെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ക്ലിന്റ് ഉണ്ണിയുടെ കരിയര്‍ ബെസ്റ്റാണെന്നും സെന്‍സര്‍ ബോര്‍ഡ് അഭിപ്രായപ്പെട്ടു. ചിത്രത്തിലെ ഉണ്ണിയുടെ കഥാപാത്രത്തിനും മികച്ച പ്രതികരണമാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്.
ക്ലിന്റിന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ തൃശൂര്‍ സ്വദേശി മാസ്റ്റര്‍ അലോകാണ് ക്ലിന്റായി വേഷമിടുന്നത്. ക്ലിന്റിന്റെ അച്ഛനായി ഉണ്ണി മുകുന്ദനും അമ്മയായി റിമ കല്ലിങ്കലുമാണ് എത്തുന്നത്. റിമാ കല്ലിങ്കലും ഉണ്ണിമുകുന്ദനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ക്ലിന്റ്. ചിത്രത്തില്‍ ക്ലിന്റിനെ സ്വാധീനിക്കുന്ന ഓളമ്മ എന്ന കഥാപാത്രമായി കെ.പി.എസ്.സിവ ലളിതയും പ്രധാന വേഷത്തിലെത്തും. ജോയ് മാത്യു, വിനയ് ഫോര്‍ട്ട്, സലിം കുമാര്‍, രഞ്ജി പണിക്കര്‍, ബേബി അക്ഷര എന്നിവര്‍ മറ്റുപ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിക്കും.
ചുരുങ്ങിയ കാലയളവില്‍ ക്യാന്‍വാസില്‍ വര്‍ണ്ണങ്ങളുടെ പെരുമഴചാലിച്ച എഡ്മണ്ട് തോമസ് ക്ലിന്റ് എന്ന അദ്ഭുത ബാലന്‍ ലോകപ്രശസ്തി നേടിയത് വളരെ പെട്ടെന്നായിരുന്നു. ഈ കൊച്ചു ബാലന്‍ ക്യാന്‍വാസില്‍ തീര്‍ത്തത് നൂറോ ഇരുന്നോറോ അഞ്ഞോറോ ചിത്രങ്ങളല്ല......30,000ത്തില്‍ പരം ചിത്രങ്ങളായിരുന്നു. ഈ അദ്ഭുത ബാലന്റെ അദ്ഭുത കലാവിരുന്ന് ലോക പ്രശസ്തിയാര്‍ജിക്കാന്‍ ഇതില്‍ പരം എന്തെങ്കിലും വേണോ.......ഏഴാം വയസ്സില്‍ വിധിയുടെ ക്രൂരത ഈ കൊച്ചുബാലനെ തട്ടിയെടുക്കുമ്പോള്‍ ഈ ലോകത്തിന് ക്ലിന്റ് സമ്മാനിച്ചത് 30,000 ത്തില്‍ പരം ചിത്രങ്ങളായിരുന്നു.
ക്ലിന്റിന്റെ ജീവിത കഥ ആവിഷ്‌കരിക്കപ്പെടുമ്പോള്‍ ക്ലിന്റിന്റെ ചിത്രങ്ങള്‍ ലോകം ഇരുകരങ്ങളും നീട്ടി സ്വീകരിച്ചതുപോലെ ക്ലിന്റിന്റെ സിനിമയും ലോകം സ്വീകരിക്കും എന്നതില്‍ സംശയമില്ല. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹരികുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ മാസം ചിത്രം തിയേറ്ററുകളിലെത്തും.
https://www.facebook.com/Malayalivartha





















