എനിക്ക് പ്രണയം തോന്നിയവർക്കൊന്നും എന്നോട് പ്രണയം തോന്നിയിട്ടില്ല; പ്രിയദർശൻ

എനിക്ക് പ്രണയം തോന്നിയവർക്കൊന്നും എന്നോട് പ്രണയം തോന്നിയിട്ടില്ല. പക്ഷേ എനിക്ക് പ്രണയം തോന്നാത്ത പലർക്കും എന്നോട് പ്രണയം തോന്നിയിട്ടുമുണ്ട്. പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയദർശൻ ഇങ്ങനെ പറഞ്ഞത്. ഞാൻ ഒരിക്കൽ ലിസിയോട് പറഞ്ഞു കല്യാണം കഴിച്ച ശേഷമാണ് ഞാൻ നിന്നെ പ്രണയിക്കാൻ തുടങ്ങിയതെന്ന്. അതിനു മുമ്പുള്ളത് കമിറ്റ്മെന്റായിരുന്നു. വിവാഹശേഷം അമ്മുവിന്റെ മുഖം കണ്ടശേഷം ഞാൻ ലിസിയുമായി അഗാധ പ്രണയത്തിലായി.
സ്ത്രീകൾക്ക് വലിയൊരു പ്രശ്നമുണ്ട്. നമ്മൾ അധികം അടുക്കുമ്പോൾ അവർക്ക് ഇൻസെക്യൂരിറ്റി കൂടും. അതും ഞങ്ങൾ തമ്മിലുള്ള ബന്ധം ഉലയാൻ കാരണമായിട്ടുണ്ട്. പലരും പറഞ്ഞിട്ടുണ്ട് യു ആർ ദി ബെസ്റ്റ് കപ്പിൾ ഇൻ ദി ഫിലിം ഇൻഡസ്ട്രി എന്ന്. ഞാൻ കയറിപ്പോകുന്നതിനൊപ്പം അതേ ലെവലിലുള്ള അന്തസ്സും സ്റ്റാറ്റസും ലിസി നിലനിർത്തി. എനിക്കൊപ്പം അവളും ഉയർന്നു

ഞങ്ങൾ തമ്മിൽ കാണുമ്പോൾ കാര്യങ്ങളൊക്കെ സംസാരിക്കാറുണ്ട്. ഇപ്പോൾ തോന്നുന്നു ഇനിയും ഞങ്ങൾക്ക് നല്ല സുഹൃത്തുക്കളായി തുടരാൻ കഴിയുമെന്ന്. ഇപ്പോൾ രണ്ട് പേർക്കും ജീവിതത്തിൽ നല്ലൊരു സ്പേസുണ്ട്. അതായിരുന്നിരിക്കാം ആവശ്യം. പക്ഷേ അത് തിരിച്ചറിഞ്ഞത് 22 വർഷങ്ങൾക്ക് ശേഷമാണ്. ലിസിയല്ലാതെ വേറൊരു സ്ത്രീ ഇനിയെന്റെ ജീവിതത്തിൽ ഉണ്ടാവില്ല. 1990 കളിലെ സിനിമകളിൽ മനോഹരികളായ സ്ത്രീകൾക്കൊപ്പമാണ് ഞാൻ വർക്ക് ചെയ്തത്. അന്തസായിട്ട് പറയാം എന്നെക്കുറിച്ച് ഒരപവാദവും ഒരു പത്രവും ഇന്നുവരെ എഴുതിയിട്ടില്ല.

അതേപോലെയാണ് ലിസിയുടെ കാര്യവും. മറ്റൊരു പുരുഷനുമായി ബന്ധപ്പെടുത്തി അവരുടെ പേരും കേട്ടിട്ടില്ല. എല്ലാം ഞങ്ങൾ തമ്മിലുള്ള വല്ലാത്തൊരു ഈഗോയുടെ അവസാനത്തിൽ സംഭവിച്ചതാണ്. തന്റെ മനസ്സിൽ ഇനിയും ഒരു സ്വപ്നമുണ്ട്. അത് വേർ പിരിഞ്ഞ തന്റെ ഭാര്യ ലിസിയും അമ്മുവും ചന്തുവും താനും ഒരുമിച്ച് ജീവിക്കുന്ന ഒരു വീടാണെന്നും പ്രിയദർശൻ പറഞ്ഞു.

https://www.facebook.com/Malayalivartha





















