പൃഥ്വിരാജിന്റെ നായികയായി ഇനി മഞ്ജുവാര്യരും

പൃഥ്വിരാജ് നായകനായെത്തുന്ന ഗബ്രിയേലും മാലാഖമാരും എന്ന ചിത്രത്തില്‍ നായികയായെത്തുന്നത് മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. ക്യാമറാമാന്‍ വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗബ്രിയേലും മാലാഖമാരും. ഇരുവരുെം നായികാനായകന്‍മാരായി എത്തുന്ന ആദ്യ ചിത്രമാണ് ഇത്. നേരത്തേ പൃഥ്വിയുടെ പാവാടയില്‍ അതിഥി താരമായി മഞ്ജു എത്തിയിരുന്നു. മഞ്ജു കേന്ദ്ര കഥാപാത്രമാകുന്ന ആമിയില്‍ അതിഥി താരമായി പൃഥ്വി അഭിനയിക്കുന്നുണ്ടെന്നാണ് സൂചന.
കമലാ സുരയ്യയുടെ ജീവിത കഥപറയുന്ന ആമി എന്ന കമല്‍ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ഇപ്പോള്‍ മഞ്ജു. ഉദാഹരണം സുജാത, ഇന്ദ്രജിത്തിനൊപ്പം മോഹന്‍ലാല്‍, ഒടിയന്‍, വില്ലന്‍ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാനുള്ളത്.
ആദം ജോണ്‍, വിമാനം എന്നിവയാണ് പൃഥ്വിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. മമ്മൂട്ടിയുടെ മുന്നറിയിപ്പിന് ശേഷം ഫഹദിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ പണിപ്പുരയിലാണ് വേണു ഇപ്പോള്‍. വേണുവിന്റെ ആദ്യ ചിത്രം ദയയില്‍ മഞ്ജുവായിരുന്നു നായിക. ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് മഞ്ജുവിന്റെയും പൃഥ്വിയുടെയും ആരാധകര്‍.
https://www.facebook.com/Malayalivartha