മഞ്ജുവാര്യർ നേതൃത്വം നൽകുന്ന സംഘടനയ്‌ക്കെതിരെ പരാതി; ഹൈടെക് സെല്‍ അന്വേഷിക്കുന്നു

ഇരയെ സംരക്ഷിക്കുമെന്ന് ഘോരഘോരം പ്രസംഗിച്ചവരും നടിയുടെ പേര് പുറത്തുവിട്ടു കുടുങ്ങി. വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരേ പരാതി കിട്ടിയതോടെ കേസെടുക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. അക്രമിക്കപ്പെട്ട നടിക്ക് നീതി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിമന്‍ ഇന്‍ കളക്ടീവ് രൂപീകരിച്ചത്. അശ്രദ്ധമായി പോലും ഇരയുടെ പേര് കൊടുക്കാന്‍ പാടില്ലെന്നതാണ് നിയമം. നടിയെ തട്ടിക്കൊണ്ട് പോയി എന്നാണ് വാര്‍ത്ത ആദ്യം പുറത്തുവന്നത്.
ഈ സമയം ചാനലുകളും ഓണ്‍ലൈന്‍ മീഡിയയും നടിയുടെ പേര് പറഞ്ഞിരുന്നു. എന്നാല്‍ പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം പിന്നീട് ആരും പേര് കൊടുത്തില്ല. നടിയുടെ പ്രസ്താവനകള്‍ കൊടുക്കുമ്പോള്‍ പോലും മനഃപൂർവം പേര് ഒഴിവാക്കി. അതുകൊണ്ട് തന്നെ ഫെയ്‌സ് ബുക്കില്‍ നടിയുടെ പ്രസ്താവന വിമന്‍ ഇന്‍ സിനിമാ കളക്ടീവ് കൊടുക്കുമ്പോഴും ഈ മാര്‍ഗ്ഗമായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഒടുവിൽ ഇത് വിവാദമായതോടെ വിമന്‍ ഇന്‍ കളക്ടീവിന്റെ എഫ് ബി പേജില്‍ നിന്ന് നടിയുടെ പേര് മാറ്റുകയും ചെയ്തു. ഇത് കൂടുതല്‍ കുരുക്കിലേക്ക് മഞ്ജു വാര്യരുടെ സംഘടനയെ എത്തിക്കും.
പോലീസ് ആസ്ഥാനത്തുള്ള ഹൈടെക് സെല്ലിനാണ് പരാതി കൈമാറിയത്. പ്രാഥമിക അന്വേഷണത്തില്‍ പരാതി കഴമ്പുള്ളതാണെന്ന് ഹൈടെക് സെല്‍ കണ്ടെത്തി. എഫ് ബി പേജില്‍ നിന്ന് നടിയുടെ പേര് മാറ്റിയത് തെളിവ് നശിപ്പിച്ചുവെന്ന കുറ്റവും വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പേരില്‍ വരും. അജു വര്‍ഗ്ഗീസ് കേസിലെ ഹൈക്കോടതി പരമാര്‍ശമാണ് മഞ്ജുവിന്റെ സംഘടനയ്ക്ക് വിനയായത്. മാപ്പു പറഞ്ഞുവെന്നതു കൊണ്ട് ചെയ്ത തെറ്റ് തെറ്റല്ലാതാകുന്നില്ല.
നടി മാപ്പുകൊടുത്താലും തെറ്റ് തെറ്റു തന്നെയെന്നും ഇരയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ ഹൈക്കോടതി നിലപാട് എടുത്തു. ഇതോടെയാണ് പായിച്ചിറ നവാസ് ഡിജിപിക്ക് പരാതി നല്‍കിയത്. തൊട്ട് പിന്നാലെ എഫ് ബി പേജില്‍ നിന്ന് പേര് മാറ്റുകയും ചെയ്തു. പായിച്ചിറ നവാസിന്റെ പരാതിയില്‍ ആര്‍ക്കെതിരെ കേസ് എടുക്കണമെന്നതില്‍ പൊലീസ് ആദ്യം വ്യക്തത വരുത്തും. പ്രസ്തുത എഫ് ബി പേജ് ഉപയോഗിക്കുന്ന ഐപി അഡ്രസ് കണ്ടെത്തും. ഈ ഐപി ഉപയോഗിച്ച ആളെയാകും പ്രതിയാക്കുക. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്നത് രജിസ്റ്റേര്‍ഡ് സംഘടനയല്ല. അതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ നടിയുടെ പേര് വന്ന എഫ് ബി പേജിന്റെ ഉപയോഗിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമമാകും നടത്തുക. ഈ സാഹചര്യത്തിലാണ് ഹൈടെക് സെല്ലിന് പരാതി കൈമാറിയത്.
ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട നടന്‍ അജുവര്‍ഗ്ഗീസിനെതിരെയുള്ള എഫ് ഐ ആര്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നടിയുമായി ഒത്തു തീര്‍പ്പായി എന്നതു കൊണ്ട് മാത്രം നടനെതിരെയുള്ള കേസ് പിന്‍വലിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
ഈ സാഹചര്യത്തില്‍ പായിച്ചിറ നവാസിന്റെ പരാതിയും ഗൗരവത്തോടെ പൊലീസ് കണ്ടു. ഐപിസി ഇരുനൂറ്റി ഇരുപത്തിയെട്ട് എ പ്രകാരം ബലാല്‍സംഗത്തിന് ഇരയായ വ്യക്തിയുടെ പേര് പുറത്ത് വിടുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. സെക്ഷന്‍ മുന്നൂറ്റി എഴുപത്തിയാറ്, മുന്നൂറ്റി എഴുപത്തിയാറ് (എ), മുന്നൂറ്റി എഴുപത്തിയാറ് (ബി), മുന്നൂറ്റി എഴുപത്തിയാറ് (സി), മുന്നൂറ്റി എഴുപത്തിയാറ് (ഡി) എന്നിവയില്‍ പരാമര്‍ശിക്കുന്ന കുറ്റകൃത്യങ്ങള്‍ നടന്നാല്‍ ഇരയായ വ്യക്തിയുടെ പേരോ അവരെക്കുറിച്ചുള്ള സൂചനകളോ വെളിപ്പെടുത്തുന്നവരെ രണ്ടു വര്‍ഷം വരെ തടവിനും പിഴക്കും വിധിക്കാമെന്നാണ് ഇന്ത്യന്‍ ശിക്ഷാ നിയമം അനുശാസിക്കുന്നത്.
അക്രമിക്കപ്പെട്ട നടിയുടെ ഒരു പത്രക്കുറിപ്പ് ജൂണ്‍ 27ന് പുറത്തുവന്നിരുന്നു. ഫെബ്രുവരിയില്‍ എനിക്കെതിരെ നടന്ന അക്രമത്തിനു ശേഷം ഞാന്‍ അതേക്കുറിച്ചു ഇതുവരെ നിങ്ങളോടു പ്രതികരിക്കാതിരുന്നതു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്മാര്‍ എന്നെ സ്നേഹപൂര്‍വ്വം വിലക്കിയതുകൊണ്ടാണ്. പരസ്യമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതു കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നവര്‍ എന്നോടു സൂചിപ്പിച്ചിരുന്നു.
ഞാന്‍ ഇതുവരെ സംസാരിക്കാതിരുന്നതും അതുകൊണ്ടാണെന്ന് വിശദീകരിക്കുന്നതായിരുന്നു നടിയുടെ വിശദീകരണം. അന്വേഷണം ദിലീപിലേക്ക് നീങ്ങുന്നുവെന്ന് വ്യക്തമായ ഘട്ടത്തിലായിരുന്നു ഈ പത്രക്കുറിപ്പ്. ഇത് പ്രാധാന്യത്തോടെ വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഫെയ്സ് ബുക്ക് പേജിലും പ്രത്യക്ഷപ്പെട്ടു. ഈ പത്രക്കുറിപ്പിന് ഒടുവിലാണ് എന്നാത്മാര്‍ഥമായി വിശ്വസിക്കുന്ന ഓരോരുത്തര്‍ക്കും എന്റെ നന്ദി ഞാന്‍ അറിയിക്കുന്നു.' നന്ദിയോടെ ,------------ എന്ന തരത്തില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേരും ഉണ്ടായിരുന്നു.
ങ്ങള്‍ നടിയുടെ കൂടെയുള്ള സംഘടനയാണെന്നും അതുകൊണ്ട് തന്നെ കേസ് വരില്ലെന്നും വീരവാദവും പറഞ്ഞു. ഇതാണ് ഹൈക്കോടതി പരാമര്‍ശങ്ങള്‍ അസ്ഥാനത്താക്കിയത്. ഇത് നിയമ പ്രകാരം തെറ്റാണ്. ഇരയുടെ പേര് ആര് പുറത്തുവിട്ടാലും അവര്‍ക്കെതിരെ നിയമ നടപടിയുറപ്പാണ്. അജു വര്‍ഗ്ഗീസും ഇതു തന്നെയാണ് ചെയ്തത്. ദിലീപിന് പിന്തുണയര്‍പ്പിക്കുന്ന പോസ്റ്റിനൊപ്പം അറിയാതെ ഇരയുടെ പേര് വരികെയായിരുന്നു. ഇതിനെ വലിയ കുറ്റമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവും ഉയര്‍ത്തിക്കാട്ടി.
ഈ സാഹചര്യത്തില്‍ കൂടിയാണ് ആക്രമിക്കപ്പെട്ട നടിയുടെ പത്ര പ്രസ്താവനയ്ക്കൊപ്പം പേരും പ്രത്യക്ഷപ്പെട്ടത് ക്രിമിനല്‍ കുറ്റമാകുന്നത്. എന്നാല്‍ ആരും ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. അജു വര്‍ഗ്ഗീസിനും റീമാ കല്ലിങ്കലിനും എതിരെ പരാതികളെത്തി. പൊലീസ് നടപടിയും തുടങ്ങി. ഇരയ്ക്ക് പരാതിയില്ലാത്തതിനാല്‍ അജു വര്‍ഗ്ഗീസ് ആ വാദവുമായി ഹൈക്കോടതിയില്‍ എത്തി. എന്നാല്‍ ഹൈക്കോടതി വാദം തള്ളുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തുന്നത്.
ജൂണ്‍ 27ന് സിനിമയിലെ വനിതാ കൂട്ടായ്മ പുറത്തുവിട്ട നടിയുടെ പേര് രണ്ട് ദിവസം മുമ്പ് പോലും ഫെയ്സ് ബുക്ക് പേജില്‍ ഉണ്ടായിരുന്നു. നടി തങ്ങള്‍ക്കെതിരെ മൊഴി കൊടുക്കില്ലെന്ന പ്രതീക്ഷയിലാണ് വിമന്‍ ഇന്‍ കളക്ടീവ് ഇങ്ങനെ ചെയ്തത്. എന്നാല്‍ പായിച്ചിറ നവാസിന്റെ പരാതി പൊലീസ് ഗൗരവത്തോടെ എടുത്തുവെന്ന് വന്നപ്പോള്‍ കളി മാറിയെന്ന് തിരിച്ചറിയുകയും പേര് പിന്‍വലിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha