നിരീക്ഷക ഭാര്യയെ വിളിച്ച് വരുത്തിയപ്പോൾ ഉണ്ടായത് സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ്...

കൊച്ചിയില്‍ മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും ദിലീപ് മഞ്ജുവാര്യര്‍ വിവാഹജീവിതത്തിലും എന്തെല്ലാമാണ് സംഭവിച്ചതെന്ന് സിനിമാലോകവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്‍ നടത്തിയ സിനിമാ ജേർണലിസ്റ്റാണ് പല്ലിശേരി. ദിലീപ്-മഞ്ജു വാര്യര്‍ വിവാഹ മോചനത്തിന്റെ കാരണക്കാരി കാവ്യയാണെന്ന് പല്ലിശേരി റിപ്പോര്‍ട്ട് ചെയ്തത് മംഗളം സിനിമാ വാരികയിലുടെ ആയിരുന്നു.
ഇതുമായി ബന്ധപ്പെട്ട പല കഥകളും പല്ലിശേരി മംഗളത്തില്‍ എഴുതി. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിനിടെ ഇതെല്ലാം വീണ്ടും ചര്‍ച്ചയായി. ഇപ്പോഴിതാ മഞ്ജു, കാവ്യയെ തല്ലിയിരുന്നുവെന്നും പല്ലിശേരിയുടെ വെളിപ്പെടുത്തല്‍. പല്ലിശേരി ഈ സംഭവം വിശദീകരിക്കുന്നത് ഇങ്ങനെ-
വര്‍ഷങ്ങളായി എനിക്കു പരിചയമുള്ള ഇന്‍ഫോര്‍മര്‍ നല്‍കിയ വാര്‍ത്ത വൈകിയാണെങ്കിലും എഴുതുകയാണ്. പ്രശ്സതനായ സംവിധായകന്റെ സിനിമ. ആ സിനിമയിലെ ഒരു പാട്ടെടുക്കാന്‍ ദിലീപിന്റെ ആത്മസുഹൃത്തായ സംവിധായകനെയാണ് അയച്ചത്. കാവ്യയും ആ സിനിമയില്‍ ഉണ്ടായിരുന്നു. അവരുടെ ഓരോ ചലനവും നിരീക്ഷിച്ച് മറ്റുചിലരും. അതവര്‍ക്ക് മനസ്സിലായിരുന്നില്ല.
ഷൂട്ടിങ് കഴിഞ്ഞ് നായകനും നായികയും ചില പ്രത്യേക കാര്യങ്ങള്‍ സംസാരിക്കാനായി മുറിയിലേക്കു പോയി. ഈ വാര്‍ത്ത മഞ്ജുവാര്യരെ അറിയിക്കുന്നു. മഞ്ജു വാര്യര്‍ വരുന്നു. നായികയെ അടിക്കുന്നു. ഭാര്‍ത്താവുമായി വഴക്കിടുന്നു. അതിനുശേഷമാണ് മഞ്ജു വാര്യരും കാവ്യയും തമ്മില്‍ ബദ്ധശത്രുക്കളായതെന്നാണ് സിനിമാരംഗത്തെ അരമന രഹസ്യമെന്ന് പല്ലിശേരി പറയുന്നു.
ഇതോടെ കഥയ്ക്ക് പുതിയ ഭാവം വരികയാണ്. മഞ്ജുവും കാവ്യയും തമ്മില്‍ അടിപിടികൂടിയെന്നതും അങ്ങനെ ചര്‍ച്ചകളില്‍ നിറയുന്നു. വിവാഹമോചനത്തിന് കാരണമായ നടി ആരെന്നും ഇത് മഞ്ജു വാര്യരുടെ ചെവിയില്‍ എങ്ങനെ എത്തിയെന്നും മറ്റുമുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ 2014 സെപ്റ്റംബറില്‍ പുറത്തുവന്ന ലേഖനത്തില്‍ കാവ്യയും ദിലീപുമായുള്ള ബന്ധം പല്ലേശേരി തുറന്നുപറയുകയായിരുന്നു. സിനിമാലോകത്ത് ഉറ്റ ബന്ധങ്ങളുള്ള പല്ലിശേരിയുടെ തുറന്നുപറച്ചില്‍ സൈബര്‍ ലോകത്ത് കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു.
മഞ്ജു വാര്യരും ദിലീപും പിരിയാന്‍ കാരണമായ സ്ത്രീ കാവ്യ മാധവനാണെന്നാണ് സിനിമാമംഗളത്തില്‍ പല്ലിശേരി വെളിപ്പെടുത്തിയത്. മഞ്ജുവിനെ ഒഴിവാക്കാതെ കാവ്യയെയും സ്വന്തം ജീവതത്തിലേക്ക് ക്ഷണിക്കാനുള്ള നീക്കമാണ് ദിലീപുമായുള്ള വിവാഹമോചനത്തിന് കാരണമായതെന്നും അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കി. കാവ്യയെ വേണ്ടെന്നുവച്ച് ദിലീപ് തിരിച്ചുവിളിച്ചാല്‍ ഇപ്പോള്‍ കരാറായിരിക്കുന്ന എല്ലാ ചിത്രങ്ങളും വേണ്ടെന്നുവച്ച് മഞ്ജു വാര്യര്‍ വീണ്ടും വീട്ടമ്മയായി മടങ്ങുമെന്നും ആ ലേഖനത്തില്‍ പറഞ്ഞിരുന്നു. പക്ഷേ, അതുണ്ടായില്ല.
ഒരു സ്ത്രീയെച്ചൊല്ലിയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഏതു സ്ത്രീയാണ് അത് എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. മഞ്ജുവാര്യര്‍ അല്ലാതെ മറ്റേതു സ്ത്രീയിലേക്കാണ് ദിലീപിന്റെ മനസും ശരീരവും പാഞ്ഞത്? അതെല്ലാം കെട്ടുകഥകളാണെന്ന് പിന്നീട് പ്രചാരണം വന്നു. ദിലീപിന്റെ മനസിലേക്ക് കടന്നുവന്ന സ്ത്രീയുടെ വിവാഹം കഴിഞ്ഞതാണ് കാരണം. ആ വിവാഹത്തിനു മഞ്ജുവാര്യരും മകള്‍ മീനാക്ഷിയും പോയിരുന്നു. കാവ്യാമാധവന്റെ വിവാഹമായിരുന്നു അതെന്നാണ് പല്ലിശേരി പറയുന്നത്.
കാവ്യയുടെ കല്യാണ ദിവസം ദിലീപ് ബോധം മറയുംവരെ മദ്യപിച്ചുവെന്നാണ് പല്ലിശേരിയുടെ കണ്ടെത്തല്‍. കൂട്ടിലിട്ടു വളര്‍ത്തിയ കിളി പറന്നുപോയ സങ്കടം സഹിക്കാന്‍ വയ്യാതെയാണത്രെ കുടിച്ചത്. കൂട്ടുകാരോടും അടുപ്പമുള്ളവരോടും 'എന്റെ കൂട്ടില്‍നിന്നും എന്റെ വളര്‍ത്തുകിളി പറന്നുപോയി...' എന്നുവിളിച്ചുപറയുകയും ചെയ്തുവത്രെ. കാവ്യക്കുവേണ്ടിമാത്രം ദിലീപ് നിര്‍മ്മിച്ച സിനിമയാണ് 'പാപ്പീ അപ്പച്ചാ' എന്നും സിനിമാമംഗളത്തിലെ ലേഖനം വെളിപ്പെടുത്തിയിരുന്നു.
ആ ലേഖനത്തിന് അന്നൊരു ഗോസിപ്പിന്റെ വിലമാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു പത്രലേഖകന്റെ ഭാവനയ്ക്കപ്പുറം ഈ കഥകളില്‍ എന്തെങ്കിലും യാഥാര്‍ഥ്യമുണ്ടോ എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയായി മാറുകയാണ് നവംബർ 24, 2016ൽ നടന്ന കാവ്യ-ദിലീപ് വിവാഹം. മഞ്ജുവിനെ ഒഴിവാക്കാതെ കാവ്യയെയും സ്വന്തം ജീവതത്തിലേക്ക് ക്ഷണിക്കാനുള്ള നീക്കമാണ് ദിലീപുമായുള്ള വിവാഹമോചനത്തിന് കാരണമായതെന്നും അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha