നിര്‍മ്മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പ് സുരേഷ്‌കുമാര്‍ നടത്താത്തതിന് പിന്നില്‍ സാമ്പത്തിക ക്രമക്കേടെന്ന് ബൈജു കൊട്ടാരക്കര

മുമ്പും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ള നിര്‍മാതാവ് ജി.സുരേഷ് കുമാറിനെതിരെ പുതിയ ആരോപണവുമായി ബൈജു കൊട്ടാരക്കര രംഗത്ത്. പ്രസിഡണ്ട് എന്ന നിലയില്‍ സുരേഷ് കുമാറിന്റെ കാലാവധി കഴിഞ്ഞിട്ട് തന്നെ ഒന്നര വര്‍ഷമായി. എന്നിട്ടും തെരഞ്ഞെടുപ്പ് നടത്തുന്നില്ല. ഇതിന് പിന്നില്‍ വലിയ സാമ്പത്തിക ക്രമക്കേടാണെന്നും നിര്‍മാതാവായ ബൈജു ആരോപിക്കുന്നു.
അസോസിയേഷന്‍ കൊച്ചിയില്‍ കെട്ടിടം പണിയുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകള്‍ ഉണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച് തര്‍ക്കവും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രമക്കേട് ഉന്നയിച്ചവരെ സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സംഘടനയില്‍ നിന്ന് പുറത്താക്കി. ഇതൊന്നും പുറത്ത് വരുന്നില്ല. ഇതേക്കുറിച്ച് സംസാരിക്കാന്‍ മറ്റുള്ളവര്‍ക്ക് ഭയമാണ്. സംസാരിക്കുന്നവരെ വിലക്കിയും ഭീഷണിപ്പെടുത്തിയും നിലക്ക് നിര്‍ത്തുകയാണ് ഇവര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അഞ്ച് കമ്പനി ഉണ്ടെങ്കില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ അഞ്ച് വോട്ട് ചെയ്യാം. ഇതിനെതിരെ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ചും കോടതിയില്‍ കേസും ഉണ്ട്. പക്ഷെ ഇപ്പോഴും തിരഞ്ഞെടുപ്പ് നടത്താതെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്നോട്ട് പോകുന്നത്.
പുതിയ നിര്‍മാതാക്കള്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍ വരുമ്പോള്‍ നിരുല്‍സാഹപ്പെടുത്തുക. താരങ്ങളും സംവിധായകരും നിര്‍മാതാക്കളാകുന്നതിനെ പിന്നില്‍ നിന്ന് കുത്തുക. തുടങ്ങിയ നിരവധി ആരോപണങ്ങള്‍ നിലവിലുള്ള ഭരണസമിതിക്കെതിരെയുണ്ട്.
https://www.facebook.com/Malayalivartha