അങ്ങനെ പ്രിയാമണി മുസ്തഫയ്ക്ക് സ്വന്തമാക്കുന്നു; വിവാഹം ഓഗസ്റ്റ് 23ന്

തെന്നിന്ത്യന്‍ ചലച്ചിത്ര താരം പ്രിയാമണി വിവാഹിതയാകുന്നു. ഓഗസ്റ്റ് 23നായിരിക്കും വിവാഹം. കാമുകന്‍ മുസ്തഫാ രാജാണ് വരന്‍. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ മെയിലായിരുന്നു നടന്നത്. രജിസ്റ്റര്‍ വിവാഹം നടത്താനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററിലൂടെയാണ് പ്രിയാമണി വിവാഹ വാര്‍ത്ത അറിയിച്ചത്.
ഇവന്‍റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുന്ന മുസ്തഫ രാജും പ്രിയമണിയും കുറച്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഐ.സി.എല്‍ ചടങ്ങില്‍വച്ചാണ് പ്രിയാമണിയെ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി, മുസ്തഫയുടെ ഹ്യുമറും സത്യസന്ധതയുമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പ്രിയാമണി പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം മെയ് 27 ന് ബാംഗ്ലൂരിലെ പ്രിയാമണിയുടെ വസതിയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നത്. നമ്മളെ മനസ്സിലാക്കുന്ന ഒരാള്‍ ഒപ്പമുള്ളപ്പോള്‍ അനാവശ്യ ഡ്രാമയൊന്നും ഇല്ലാതെ നമുക്ക് നമ്മളായി തന്നെ ഇരിക്കാന്‍ സാധിക്കുന്ന ഒരാളെ ജീവിത പങ്കാളിയാക്കണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. തീര്‍ച്ചയായും മുസ്തഫ അത്തരത്തിലൊരാളാണ് എന്ന് പ്രിയ പറയുന്നു.
ഞാന്‍ എല്ലാവരോടും ഫ്രണ്ട്‌ലിയാണ്. ഒരുപാട് സംസാരിക്കാനിഷ്ടം. പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കാനും ഇഷ്ടമാണ്. ഇനിയിപ്പോള്‍ ധൈര്യത്തോടെ പറയാം, ഭാവി വരനാണ് എന്റെ ഏറ്റവും നല്ല സുഹൃത്ത്. അല്ല, എന്റെ ഉറ്റസുഹൃത്തിനെയാണ് ഞാന്‍ വിവാഹം ചെയ്യുന്നതെന്ന് പ്രിയാമണി കൂട്ടിച്ചേർക്കുന്നു.
വിനയന്‍ സംവിധാനം ചെയ്ത സത്യമാണ് പ്രിയാമണിയുടെ ആദ്യ മലയാള ചിത്രം. തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. പരുത്തി വീരന്‍ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും താരത്തിന് ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha