എല്ലാവർക്കും അറിയേണ്ടത് ഒന്നു മാത്രം, കൂടെ നിൽക്കുന്നത് ആരാ..?

ജീവിതത്തിലെ ഓരോ സംഭവവും ആരാധകരുമായി പങ്കുവയ്ക്കാറുള്ള നടിയാണ് ദേശീയ അവാർഡ് ജേതാവ് നടി സുരഭി ലക്ഷ്മി. അത്തരത്തിലൊരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. നടി സുരഭി മൂകാംബിക ക്ഷേത്ര സന്നിധിയില്‍ നിന്നെടുത്ത ചിത്രമാണ് ചർച്ചയായത്. ഫോട്ടോയില്‍ സുരഭിക്കൊപ്പം നില്‍ക്കുന്നയാള്‍ ആരാണ് എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.
ജഗത്ബികെ എന്ന കുറിപ്പോടൊപ്പമാണ് സുരഭി ആളൊഴിഞ്ഞ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് നില്‍ക്കുന്ന ഫോട്ടോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. അപ്പോള്‍ ചോദ്യം ആരാണ് ഈ ജഗത്ബികെ എന്നായി. ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ കമന്റ് ബോക്സില്‍ വാദപ്രതിവാദത്തിന്റെ പ്രളയമാണ്.
ഈ അടുത്ത് വിവാഹമോചനം നേടിയ സുരഭി പുതിയ വിവാഹം കഴിച്ചുവോ എന്നാണ് ചില ആരാധകര്‍ക്ക് സംശയം. സുരഭിയുടെ സഹോദരനാണ് ഫോട്ടോയിലുള്ളതെന്ന ചിലര്‍ കണ്ടുപിടിച്ചു. ജഗത്ബികെ എന്നത് ആരാണെന്നാണ് മറ്റൊരാള്‍ ചോദിച്ചിരിക്കുന്നത്. ജഗദാംബിക എന്ന് മൊബൈലില്‍ ടൈപ്പ് ചെയ്തപ്പോള്‍ അറിയാതെ ജഗത്ബികെ എന്നായിപ്പോയതാകാം എന്നു കണ്ടുപിടിച്ചവരുമുണ്ട്. ഭാഗ്യത്തിന് സുരഭിക്ക് ആശംസ നേര്‍ന്നവരും പ്രാര്‍ഥിച്ചവരും തന്നെയാണ് ഏറെയും.
കോഴിക്കോട് കുടുംബ കോടതിയില്‍ വെച്ചാണ് സുരഭി വിപിനുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തിയത്. വിവാഹമോചനത്തിനുള്ള കാരണം വ്യക്തമാക്കി സുരഭി പിന്നീട് ഫെയ്സ്ബുക്ക് പോസ്റ്റിടുകയും ചെയ്തിരുന്നു. ഒന്നുചേര്‍ന്നും തമ്മില്‍ പിരിഞ്ഞും ഒഴുകുന്ന പുഴ പോലെയാണ് മനുഷ്യ ജീവിതമെന്നായിരുന്നു സുരഭിയുടെ വികാരനിര്‍ഭരമായ പോസ്റ്റ്.
https://www.facebook.com/Malayalivartha