വീട്ടമ്മയുടെ വേഷത്തില്‍ എന്നെ തളച്ചിടാന്‍ എന്റെ ഭര്‍ത്താവിന് ആഗ്രഹമില്ലായിരുന്നു; മനസ്സ് തുറന്ന് രംഭ

ഹരിഹരന്‍ സംവിധാനം ചെയ്ത സര്‍ഗത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് വിജയ ലക്ഷ്മി എന്ന രംഭ. നാടന്‍ വേഷങ്ങളില്‍ നിന്നും ഗ്ലാമര്‍ വേഷങ്ങളിലേക്കുള്ള ചുവടുവെയ്പ്പിലൂടെയാണ് രംഭ ആരാധകരെ ഞെട്ടിച്ചത്. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും സാന്നിധ്യമറിയിച്ചു ഈ ആന്ധ്രക്കാരി. വിവാഹ ശേഷം സിനിമ വിട്ട് കാനഡയിലേക്ക് താമസം മാറിയെങ്കിലും സിനിമയെ മറന്നിട്ടില്ല രംഭ. നല്ല വേഷം കിട്ടിയാല്‍ വീണ്ടും അഭിനയിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവുമുണ്ട്.
‘വിവാഹം കഴിഞ്ഞ നടിമാര്‍ അഭിനയിക്കുമ്പോഴും ഭര്‍ത്താവിനൊപ്പമല്ലാതെ ഏതെങ്കിലും പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും ഇത്തരം ഗോസിപ്പുകള്‍ പതിവാണ്. സിനിമാക്കാരുടെ വിവാഹമോചന വാര്‍ത്തകള്‍ക്ക് ഒരുപാട് വായനക്കാരുമുണ്ട്. എന്നാല്‍ എന്റെ വിവാഹമോചന വാര്‍ത്തകളില്‍ ഒരു കഴമ്പുമില്ല. എന്റെ സഹോദരന്റെ വിവാഹമോചനവും ആരൊക്കെയോ എന്റെ പേരില്‍ അവതരിപ്പിച്ചു.
വീട്ടമ്മയുടെ വേഷത്തില്‍ എന്നെ തളച്ചിടാന്‍ എന്റെ ഭര്‍ത്താവിന് ആഗ്രഹമില്ലായിരുന്നു. കാനഡയില്‍ ബിസിനസ് കാര്യങ്ങള്‍ നോക്കി നടത്താന്‍ ഞാനും വേണമെന്ന് അദ്ദേഹത്തിന് വാശിയായിരുന്നു. അദ്ദേഹം എന്നെ എല്ലാത്തിനും പ്രാപ്തയാക്കി. ജീവിതത്തില്‍ പല പ്രയാസങ്ങളിലൂടെയും കടന്നുപോകും കരിയറില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടാകും. എന്നാല്‍ അത്യന്തികമായി എല്ലാം സന്തോഷമാകും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
സിനിമയിലെ സുരക്ഷയെപ്പറ്റി ഇന്ന് വലിയ ചര്‍ച്ചയാണ്. സിനിമയില്‍ മാത്രമല്ല എല്ലാ തൊഴില്‍ മേഖലകളിലും സ്ത്രീകള്‍ക്ക് സ്വതന്ത്യത്തോടെ ഇടപഴകാന്‍ പറ്റണം. കുറ്റാരോപിതനായ നടനൊപ്പവും ആക്രമിക്കപ്പെട്ട നടിക്കൊപ്പവും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഇരുവരുമായി അടുപ്പമായിരുന്നു. എല്ലാം ഒരു ദുസ്വപ്നമാകണേ എന്നാണ് പ്രാര്‍ത്ഥന’- രംഭ പറഞ്ഞു.
https://www.facebook.com/Malayalivartha