സന്തോഷ് പണ്ഡിറ്റിനെ വെല്ലുവിളിച്ച് 25000 രൂപയ്ക്ക് സിനിമ വരുന്നു

കുറഞ്ഞ ചിലവില്‍ സിനിമയൊരുക്കിയാണ് സന്തോഷ് പണ്ഡിറ്റ് ശ്രദ്ധേയനായത്. സിനിമയിലെ എല്ലാ ജോലികളും ഒറ്റയ്ക്ക് ചെയ്താണ് സന്തോഷ് പണ്ഡിറ്റ് തന്റെ ചിത്രങ്ങുടെ മുതല്‍ മുടക്ക് കുറച്ചിരുന്നു. കോടികള്‍ മുടക്കി നഷ്ടം വരുന്ന സിനിമകള്‍ക്ക് സന്തോഷ് പണ്ഡിറ്റ് ഒരു മാതൃകയായിരുന്നു. എന്നാല്‍ സന്തോഷ് പണ്ഡിറ്റിനെ വെല്ലുവിളിച്ച് ഒരു കൂട്ടം യുവാക്കള്‍ എത്തിയിട്ടുണ്ട്.
സന്തോഷ് പണ്ഡിറ്റിന്റെ ചിത്രങ്ങള്‍ക്ക് അഞ്ച് ലക്ഷമാണ് മുതല്‍ മുടക്ക്. എന്നാല്‍ 25000 രൂപ മുതല്‍മുടക്കില്‍ ഒരു മലയാള സിനിമയുമായി ഒരു കൂട്ടം യുവസംഘം എത്തിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ സിനിമയാണ് ഒരു കൂട്ടം യുവാക്കളുടെ പോരാട്ടം. സുഹൃത്തുക്കളുടെ ചെറിയ സഹായങ്ങള്‍ സ്വരൂപിച്ച് പ്ലാന്‍ ബി ഇന്‍ഫോടെയ്ന്‍മെന്റിന്റെ ബാനറില്‍ 25000 രൂപയ്ക്കാണ് ചിത്രം ഒരുക്കുന്നത്.
ഒരു ഗ്രാമത്തിനുള്ളില്‍ 15 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന് പോരാട്ടം എന്നാണ് പേരിട്ടിരിക്കുന്നത്. യുവ നടിക്ക് നേരെയുണ്ടായ ആക്രമം, കാമുകന്റെ പ്രണയം നിഷേധിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സംഭവം തുടങ്ങി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളുമായാണ് പോരാട്ടം എത്തുന്നത്. അതീവ രഹസ്യമായായിരുന്നു ചിത്രീകരണം. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ശാലിന്‍ സോയ ആദ്യമായി നായികയായെത്തുന്ന ചിത്രം കൂടിയാണ് പോരാട്ടം. തിയേറ്റര്‍ ആര്‍ടിസ്റ്റ് നവജിത് നാരായണനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍ സംവിധായകന്റെയും ക്യാമറാമേന്റെയും രക്ഷിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളുമാണ്. നിരവധി പരസ്യ ചിത്രങ്ങളില്‍ ക്യാമറ ചലിപ്പിച്ച ശ്രീരജ് രവീന്ദ്രന്‍ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയാണ്.
സംവിധായകന്‍ ബിലഹരി ഉള്‍പ്പെടെ അയല്‍ക്കാരുടെയും ബന്ധുക്കളുടെയും വീടുകളിലായിരുന്നു ലൊക്കോഷന്‍. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണവും ചിലപ്പോള്‍ അല്‍പം പട്ടിണി കിടന്നും ഉച്ചയ്ക്ക് മയങ്ങിയും മറ്റുമാണ് പോരാട്ടത്തിന്റെ ചിത്രീകരണം. ദിവസവും വൈകിട്ട് ആറര വരെയായിരുന്നു ചിത്രീകരണം. അതുപോലെ തന്നെയാണ് തിരക്കഥയുടെ കാര്യവും. കൃത്യമായ തിരക്കഥ കൂടാതെ ചിത്രീകരിച്ച സിനിമയാണിത്. തിരക്കഥ ഇല്ലെങ്കിലും കൃത്യമായ പദ്ധതിയുണ്ടായിരുന്നു. പലപ്പോഴും ഷോട്ടിന് മുമ്പായിരുന്നു സീനുകള്‍ ജനിക്കുന്നത്.
https://www.facebook.com/Malayalivartha