പ്രിയദര്‍ശന്റെ സിനിമക്ക് കൊടുക്കാന്‍ 40 ദിവസം മോഹന്‍ലാലിനില്ല; താരത്തിന് കരിയറിലെ ഏറ്റവും വലിയ നഷ്ടം

കാഞ്ചീവരം എന്ന ചിത്രം മലയാളത്തില്‍ സംവിധാനം ചെയ്യാനായിരുന്നു പ്രിയദര്‍ശന്‍ ആദ്യം പദ്ധതിയിട്ടത്. 2001 ലായിരുന്നു അത്. മോഹന്‍ലാലിനെ നായകനായും സങ്കല്‍പിച്ചു. എന്നാല്‍ ലാല്‍ പിന്മാറിയതോടെയാണ് ചിത്രം തമിഴിലെത്തിയതും പ്രകാശ് രാജിന് അവസരം ലഭിച്ചതും.
2008 സെപ്റ്റംബര്‍ 12 ന് ടൊറണ്ടോയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് കാഞ്ചീവരം റിലീസ് ചെയ്തത്. പിറ്റ്‌സ്ബര്‍ഗിലെ സില്‍ക്ക് സ്‌ക്രീന്‍ ഏഷ്യന്‍ അമേരിക്കന്‍ ചലച്ചിത്രമേളയിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു.
2008 ല്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രമാണ് കാഞ്ചീവരം. മികച്ച നടനും, ചിത്രത്തിനുമുള്ള ദേശീയ പുരസ്‌കാരം കാഞ്ചീവരത്തിനായിരുന്നു.മികച്ച സംവിധായകന്‍, ചിത്രം, നടന്‍ എന്നീ കാറ്റഗറിയില്‍ ഫിലിം ഫെയര്‍ പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചു.
തുടര്‍ച്ചയായി 40 ദിവസം മറ്റ് ചിത്രങ്ങളൊന്നും ഏറ്റെടുക്കാന്‍ പാടില്ല എന്നും, കഥാപാത്രം വയസ്സാകുന്നതിന് അനുസരിച്ച് മുടി കുറച്ച് കുറച്ച് കൊണ്ടുവന്നാണ് ചിത്രീകരിയ്ക്കുന്നത് എന്നും പറഞ്ഞപ്പോഴാണത്രെ മോഹന്‍ലാല്‍ കാഞ്ചീവരത്തില്‍ നിന്ന് പിന്മാറിയത്.
https://www.facebook.com/Malayalivartha





















